ബാഗിൽ കൊണ്ടുനടന്നത് പണമല്ലെങ്കിൽ പിന്നെ എന്ത്? സുരേന്ദ്രൻ വ്യക്തമാക്കണമെന്ന് പ്രസീത! ബാഗിൽ ഉണ്ടായിരുന്നത് പണമല്ലെങ്കിൽ മറ്റെന്തായിരുന്നുവെന്ന് വ്യക്തമാക്കേണ്ടത് ബിജെപിയാണെന്നും അവർ വ്യക്തമാക്കി. കെ സുരേന്ദ്രനുമായി സംസാരിക്കുന്ന പുതിയ ശബ്ദരേഖ പുറത്തുവിട്ട ശേഷമാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. രഹസ്യമായി ബാഗിൽ കൊണ്ടുനടന്നത് എന്താണെന്ന് വ്യക്തമാക്കാൻ കെ സുരേന്ദ്രൻ തയ്യാറാകണമെന്ന് ജെആർപി ട്രഷറർ പ്രസീത അഴീക്കോട്.  "ഞാനിതെല്ലാം റെഡിയാക്കി അങ്ങോട്ടം ഇങ്ങോട്ടും നടക്കുകയാണ് എന്നും, രാവിലെ ഒൻപത് മണിയോടെ കാണാനെത്താം. സികെ ജാനു ഇതൊന്നും പികെ കൃഷ്ണദാസിനോട് പറയില്ലല്ലോ?" എന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ജാനുവിനെ കാണാനായി ഹോട്ടലിൽ എത്തുന്നതിനു മുമ്പുള്ള ശബ്ദരേഖയാണ് പ്രസീത പുറത്തുവിട്ടത്.



ജാനുവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പികെ കൃഷ്ണദാസ് അറിയരുതെന്ന് സുരേന്ദ്രന്റേതെന്ന് കരുതുന്ന സംഭാഷണങ്ങളിൽ പറയുന്നുണ്ട്. തങ്ങളുടേത് ഒരു പട്ടികജാതി പ്രസ്ഥാനമായതിനാലാകാം ബിജെപി ഇതിലേക്ക് സിപിഎമ്മിനെ വലിച്ചിഴച്ചത്. തങ്ങളെ ശത്രുവായി കാണാനുള്ള വിമുഖതകൊണ്ടാകും അങ്ങനെ പറഞ്ഞതെന്നും പ്രസീത പറയുന്നു. വിവാദം ഉണ്ടായ ശേഷം തന്നെ ബിജെപി നേതാക്കളൊന്നും ബന്ധപ്പെട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി.അതേസമയം, സിപിഎമ്മുമായോ പി ജയരാജനുമായോ ഒരു ബന്ധമുണ്ടായിട്ടില്ല.  ഇത്ര രഹസ്യമായി ബാഗിൽ ഇട്ടു നടന്നത് പണമല്ലെങ്കിൽ മറ്റെന്താണെന്ന് വ്യക്തമാക്കാൻ ബിജെപി തയ്യാറാകണമെന്ന് പ്രസീത പറഞ്ഞു. സികെ ജാനുവിന് പണം കൊടുത്തില്ലെങ്കിൽ ഒരു മണിക്കൂർ കൊണ്ട് പണം എന്തു ചെയ്തുവെന്നും അവർ ചോദിച്ചു. പണം കൊടുത്തില്ലെന്നാണ് സുരേന്ദ്രൻ പറയുന്നത്. പണം വാങ്ങിയില്ലെന്ന് സികെ ജാനുവും പറയുന്നു.



തന്നോടു പറഞ്ഞ ഓഡിയോ ക്ലിപ്പിൽ ബാഗിൽ ഇട്ടു നടന്നുവെന്ന് പറഞ്ഞത് പണമല്ലെങ്കിൽ മറ്റെന്താണ്? എന്നാണു അവർ ചോദിച്ചത്. എന്നാൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയ 2014ൽ ആണ് കെ സുരേന്ദ്രൻ സോഷ്യൽ മീഡിയയിൽ സജീവമായത്. 2014ലും യു.പി.എ വിജയിച്ച 2009ലെ തെരഞ്ഞെടുപ്പിലും കെ സുരേന്ദ്രൻ കാസർകോട് നിന്ന് മത്സരിച്ചിരുന്നു. പക്ഷേ, ആരാധാന പുരുഷനായ നരേന്ദ്ര മോദിയെപ്പോലെ രണ്ട് തെരഞ്ഞെടുപ്പിലും വിജയിക്കാൻ സുരേന്ദ്രന് കഴിഞ്ഞില്ല.ഫേസ്‍ബുക്ക് പോസ്റ്റുകളിൽ നരേന്ദ്ര മോദി പ്രകീർത്തനം, വാജ്‍പേയ്‍ സ്നേഹം, ഗുജറാത്ത് വാഴ്‍ത്തുകൾ. ബി.ജെ.പിയുടെ സ്ഥിരം വക്താക്കൾ ചാനൽ ചർച്ചകൾക്ക് അപ്പുറം വളരാതിരുന്നപ്പോൾ, കെ സുരേന്ദ്രൻ ബാലറ്റിൽ വ്യത്യാസം വരുത്തി.2011ൽ മഞ്ചേശ്വരത്ത് സി.പി.എമ്മിനെ തള്ളി രണ്ടാമത്, 2016 ഉപതെരഞ്ഞെടുപ്പിൽ 89 വോട്ടുകളുടെ ഹൃദയം തകർത്ത പരാജയം, ശബരിമല യുവതി പ്രവേശന വിഷയത്തിൽ ചക്രവ്യൂഹം, ബി.ജെ.പിയിലെ മുതിർന്ന നേതാക്കളുടെ എതിർപ്പ് മറികടന്ന് 2020ൽ  സംസ്ഥാന അധ്യക്ഷ പദവി. 



2021 തെരഞ്ഞെടുപ്പിൽ കേരളത്തിൻറെ രണ്ട് അറ്റങ്ങളിലുള്ള മണ്ഡലങ്ങളിൽ മത്സരിക്കാൻ ഹെലികോപ്റ്റർ - ബി.ജെ.പി അനുഭാവികൾക്ക് ആശ്വസിക്കാനൊരു മോദിയാകുകയായിരുന്നു സുരേന്ദ്രൻ. 2021 ജൂൺ മൂന്നിനാണ് ബി.ജെ.പി സഖ്യകക്ഷി, ജനാധിപത്യ രാഷ്ട്രീയ സഭ (ജെ.ആർ.എസ്) നേതാവ് പ്രസീത അഴീക്കോട്, കെ സുരേന്ദ്രന് എതിരെ ഗുരുതരമായ ആരോപണം നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പി സഖ്യത്തിൽ ചേരാൻ ജെ.ആർ.എസ് നേതാവ് സി.കെ ജാനുവിന് പത്ത് ലക്ഷം രൂപ കെ സുരേന്ദ്രൻ ഇടപെട്ട് നൽകിയെന്നായിരുന്നു ആരോപണം. ജെ.ആർ.എസ് ട്രഷററാണ് പ്രസീത അഴീക്കോട്.

Find out more: