സോഷ്യൽ മീഡിയയിൽ ത്രിവർണ പതാക പ്രൊഫൈൽ ചിത്രമാക്കണം; അഭ്യർത്ഥനയുമായി നരേന്ദ്രമോദി! സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികം പ്രമാണിച്ചുള്ള അമൃത് മഹേത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ കാംപയിൻ എല്ലാവരും ചേർന്ന് വിജയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാവരും വീടുകളിൽ ദേശീയപതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാവരും വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്താനും നേരത്തെ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രം മാറ്റാനുള്ള നിർദേശം മോദി മുന്നോട്ടുവച്ചത്.
ഓഗസ്റ്റ് രണ്ട് മുതൽ 15 വരെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ മുഖചിത്രം ദേശീയ പതാകയാക്കണമെന്നും മോദി പറഞ്ഞു. മൻ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. 'ഓഗസ്റ്റ് രണ്ടിന് ത്രിവർണ്ണവുമായി പ്രത്യേക ബന്ധമുണ്ട്. നമ്മുടെ ദേശീയ പതാക രൂപകൽപ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്മദിനമാണ് അന്ന്. അദ്ദേഹത്തിന് ആദരമർപ്പിക്കുന്നു. വലിയ വിപ്ലവകരമായ മാഡം കാമയേയും ഈ അവസരത്തിൽ ഓർക്കുന്നു', മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന് കേരളത്തിലെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും. ഇതിനായി കുടുംബശ്രീ മുഖേന ദേശീയപതാകയും നിർമ്മിക്കും.
ഖാദി, കൈത്തറി മേഖലകളെയും പതാക ഉത്പാദനത്തിൽ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. 'ഓഗസ്റ്റ് രണ്ടിന് ത്രിവർണ്ണവുമായി പ്രത്യേക ബന്ധമുണ്ട്. നമ്മുടെ ദേശീയ പതാക രൂപകൽപ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്മദിനമാണ് അന്ന്. അദ്ദേഹത്തിന് ആദരമർപ്പിക്കുന്നു. വലിയ വിപ്ലവകരമായ മാഡം കാമയേയും ഈ അവസരത്തിൽ ഓർക്കുന്നു', മോദി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാവരും വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്താനും നേരത്തെ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രം മാറ്റാനുള്ള നിർദേശം മോദി മുന്നോട്ടുവച്ചത്. കേരളത്തിലെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും. ഇതിനായി കുടുംബശ്രീ മുഖേന ദേശീയപതാകയും നിർമ്മിക്കും. കൂടാതെ ഖാദി, കൈത്തറി മേഖലകളെയും പതാക ഉത്പാദനത്തിൽ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.
Find out more: