കുഴൽ പണം; സികെ ശശീന്ദ്രന്റെയും ഭാര്യയുടേയും മൊഴിയെടുത്തു! ശശീന്ദ്രന്റെ കൽപ്പറ്റയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയതെന്ന് ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു.കോഴപ്പണ ആരോപണവുമായി ബന്ധപ്പെട്ട് കൽപ്പറ്റ മുൻ എംഎൽഎ സികെ ശശീന്ദ്രന്റെയും ഭാര്യയുടേയും മൊഴിയെടുത്തു.ജാനു വാങ്ങിയ കോഴപ്പണത്തിൽ ഒരു പങ്ക് സികെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് കൈമാറിയെന്നായിരുന്നു ആരോപണം. ജാനുവിൽ നിന്നും പണം വാങ്ങിയതിന്റെ വിശദാംശങ്ങളാണ് അന്വേഷണ സംഘം തേടിയത്. എന്നാൽ മുൻപ് വാങ്ങിയ പണം തിരികെ നൽകുകയായിരുന്നെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇടപാട് ബാങ്ക് മുഖേനയാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. പണത്തിന്റെ ഒരു ഭാഗം നേരത്തെ തന്നിരുന്നു.




  ബാക്കിയുള്ളത് കഴിഞ്ഞ മാ‍ർച്ചിലാണ് തന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ചെയ്യാമോയെന്ന് ജാനു ചോദിച്ചു. ആദ്യം താൻ അവരെ ഡ്രൈവേഴ്സ് സൊസൈറ്റിക്കാരുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. എന്തുകൊണ്ടോ അവിടെ നിന്നും ലോൺ ലഭിച്ചില്ല. 2019 ൽ കാറ് വാങ്ങാൻ സികെ ജാനു മൂന്ന് ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും പണം വാങ്ങിയത് അക്കൗണ്ട് വഴിയാണെന്നും അക്കൗണ്ട് വഴി തന്നെയാണ് ജാനു പണം തിരികെ തന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സികെ ജാനു കടം വാങ്ങിയ പണമാണ് തിരികെ തന്നതെന്ന്സി കെ ശശീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 2019 ഒക്ടോബറിൽ മൂന്ന് ലക്ഷം രൂപ അക്കൗണ്ട് മാ‍ർഗം നൽകി. 2020ൽ അക്കൗണ്ട് മുഖേന ഒന്നര ലക്ഷം തിരികെ നൽകി.



   ശേഷിച്ച തുക 2021 മാർച്ചിലാണ് നൽകിയത്. വ്യക്തിപരമായ സാമ്പത്തിക സഹായം എന്ന നിലയ്ക്കാണ് പണം നൽകിയതെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു. കുഴൽപണ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമം അനുസരിക്കാൻ സരേന്ദ്രന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കടത്തിനു പിന്നിലെ ക്രിമിനലുകളെ സർക്കാരും സിപിഎമ്മും ഭയക്കുന്നുണ്ട്. ശക്തമായ നടപടിയെടുത്താൽ സിപിഎമ്മിനെ ഇവർ പ്രതിരോധത്തിലാക്കുമെന്നും സതീശൻ ആരോപിച്ചു.



  ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് തനിക്ക് നോട്ടീസ് നൽകിയത് സ്വർണ്ണക്കടത്ത് അന്വേഷണം സിപിഎമ്മിൽ എത്തി നിൽക്കുന്നതിനാലാണെന്നാണ് സുരേന്ദ്രന്റെ വാദം. അർജുൻ ആയങ്കി കൊടി സുനിയുടെ പേര് പറഞ്ഞതോടെ നേതാക്കളിലേക്ക് അന്വേഷണം എത്തുമെന്ന് സിപിഎമ്മിന് ഉറപ്പായി. ശ്രദ്ധ തിരിക്കാൻ സുരേന്ദ്രന് ഒരു നോട്ടീസ് അയക്കാം എന്നാണ് നിലപാടെന്നും സുരേന്ദ്രൻ പറഞ്ഞു. കേസ് കണ്ട് നെഞ്ച് വേദന അഭിനയിക്കില്ല. കൊവിഡ് അഭിനയിക്കില്ല. കള്ളക്കേസ് ആണെന്ന് അറിഞ്ഞിട്ടും സഹകരിക്കുന്നത് അതുകൊണ്ടാണ്. വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം എന്താണ് സംഭവിക്കുന്നതെന്ന് ആരും അന്വേഷിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.  
 

Find out more: