പ്രവാസികളുടെ പങ്കാളിത്തം; ഇന്ത്യയിലെ നിയമനിർമാണ പ്രക്രിയയിൽ പങ്കാളിത്തം ആവശ്യമാണെന്ന് സ്പീക്കർ! ഔദ്യോഗിക സന്ദർശനത്തിന് യുഎഇയിൽ എത്തിയ സ്പീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) അബുദാബി ഘടകവും ഇന്ത്യൻ ബിസിനസ് ആന്റ് പ്രഫഷനൽ ഗ്രൂപ്പും (ഐബിപിജി) സംയുക്തമായി സംഘടിപ്പിച്ച ചടങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ നിയമനിർമാണ പ്രക്രിയയിൽ പ്രവാസികളുടെ ക്രിയാത്മക പങ്കാളിത്തം ഉണ്ടാകണമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർല. അതാത് നിയോജക മണ്ഡലങ്ങളിലെ നിയമനിർമാണ സഭകളുമായി നിരന്തര സമ്പർക്കം പുലർത്തണം. ജന്മനാടിന്റെ പുരോഗതിയും സമൃദ്ധിയും എങ്ങനെയെല്ലാം ഉറപ്പാക്കാമെന്നതിൽ പ്രവാസികൾ സ്വന്തം കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 






  തൊഴിൽ വൈദഗ്ധ്യമുള്ള സമൂഹമാണ് നമ്മുടെ ശക്തിയെന്നും യുവജനങ്ങൾ കഴിവുള്ളവരും കഠിനാധ്വാനികളുമാണെന്ന് ഓം ബിർല വ്യക്തമാക്കി. ഇന്ത്യയുടെ മാത്രമല്ല മറ്റ് രാജ്യങ്ങളുടെ പുരോഗതിയിലും പ്രവാസികൾ വലിയ പങ്കുവഹിക്കുന്നുണ്ട്. നിയമനിർമാണ വേളയിൽ പൊതുജനാഭിപ്രായം തേടുക പതിവാണ്. ജനക്ഷേമത്തിന് വേണ്ടിയുള്ളതാണ് ഓരോ നിയമവും അതിനാൽ നിയമ രൂപീകരണത്തിൽ പ്രവാസി സമൂഹത്തിന്റെ ആശയവും പങ്കാളിത്തവും ഉണ്ടാകണമെന്ന് ഓം ബിർല പറഞ്ഞു. അതേസമയം ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയാണ് നാല് കമ്പനികൾക്ക് കൂടി അംഗീകാരം നൽകിയത്. 





  സർവകലാശാല ബിരുദം ഇല്ലാത്ത 60 വയസിന് മുകളിലുള്ള പ്രവാസികൾക്കാണിത് ബാധകമാകുക. ഈ നാല് കമ്പനികൾ കൂടി വരുന്നതോടെ, 60 വയസ്സിന് മുകളിലുള്ള പ്രവാസികൾക്ക് റെസിഡൻസി പുതുക്കൽ ആവശ്യത്തിനായി ആരോഗ്യ ഇൻഷുറൻസ് നൽകുന്ന ഇൻഷുറൻസ് കമ്പനികളുടെ ആകെ എണ്ണം ഇപ്പോൾ 15 ആയി. ദി കുവൈറ്റ് ഖത്തർ ഇൻഷുറൻസ് കമ്പനി, സംസം തകാഫുൽ ഇൻഷുറൻസ് കമ്പനി, താസിർ തകഫുൽ ഇൻഷുറൻസ് കമ്പനി, അൽ ഔല തകഫുൽ ഇൻഷുറൻസ് കമ്പനി എന്നീ നാല് കമ്പനികളാണ് 60 കഴിഞ്ഞ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന പുതിയ കമ്പനികൾ. 




  അതേസമയം, 60 നും അതിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെസിഡൻസി നൽകുന്നത് കുവൈറ്റ് നീക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സാണ് പുതിയ നിബന്ധന പുറത്തിറക്കിയത്. 60 വയസിന് മുകളിലുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസമുള്ള പ്രവാസികളുടെ റെസിഡൻസി നീട്ടുന്നതാണ് നിർത്തിയത്.  ഈ പ്രവാസികൾ പുതിയ ഭേദഗതി പ്രകാരം റെസിഡൻസി പുതുക്കണം. ഇതിനായി 503.5 ദിനാർ മൂല്യമുള്ള സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതും കമ്പനി നൽകുന്നതുമായ 250 ദിനാർ വാർഷിക ഫീസും ആരോഗ്യ ഇൻഷുറൻസും അടച്ച് പുതിയ ഭേദഗതിയ്ക്ക് അനുസൃതമായി ഈ വിഭാഗത്തിലുള്ള വ്യക്തികൾ ഇപ്പോൾ താമസസ്ഥലം പുതുക്കണം. പ്രതിദിനം രണ്ട് ദിനാർ വരെ ഈടാക്കുന്ന റെസിഡൻസി ലംഘനങ്ങൾക്കുള്ള പിഴയിൽ നിന്നും ഒഴിവാക്കാൻ മുമ്പ് റെസിഡൻസി അഫയേഴ്സ് ഡിപാർട്മെന്റ് 30 മുതൽ 90 ദിവസം വരെ ഇളവ് നീട്ടിനൽകിയിരുന്നു.
 

మరింత సమాచారం తెలుసుకోండి: