എന്താണ് പ്രജ്വലിനെതിരായ ബ്ലൂ കോർണർ നോട്ടീസ്? തന്റെ അശ്ലീല വീഡിയോകൾ പുറത്തുവന്നതോടെ രാജ്യം വിട്ടതാണ് പ്രജ്വൽ രേവണ്ണ. ഇദ്ദേഹം ഇപ്പോഴുള്ളത് ജർമനിയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബലാൽസംഗ പരാതികളുയർന്ന കർണാടകത്തിലെ ഹാസൻ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപി പ്രജ്വൽ രേവണ്ണയെ പിടികൂടാൻ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ തയ്യാറെടുക്കുകയാണ് സിബിഐ.ഈ സാഹചര്യത്തിലാണ് സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സാധാരണമായി നാം കേട്ടിട്ടുള്ളത് ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസാണ്. ഇത്തരത്തിൽ എട്ട് കളർ കോഡഡ് നോട്ടീസുകളുണ്ട്. ഓരോന്നും പ്രത്യേക ആവശ്യത്തെ മുൻനിർത്തിയാണ് പുറത്തിറക്കാറുള്ളത്. ഒരു ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമായി ഏതെങ്കിലും വ്യക്തിയെ കണ്ടെത്തുന്നതിനും വിവരങ്ങൾ കരസ്ഥമാക്കുന്നതിനു വേണ്ടിയാണ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുക. 





ഇതിൽ പ്രസ്തുത കക്ഷി നിലവിലുള്ള രാജ്യത്തെ പോലീസ് സംവിധാനം പിടികൂടേണ്ട ആവശ്യം വരുന്നില്ല. ഇന്നയിടത്ത് ആളുണ്ടെന്ന വിവരം ലഭിക്കുകയാണ് ഉദ്ദേശ്യം. പ്രജ്വലിനെതിരെ ഇതിനകംതന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രജ്വലിന്റെ പിതാവും എംഎൽഎയുമായ രേവണ്ണയ്ക്കെതിരെയുള്ള പരാതിയിൽ പോലീസ് നടപടിയിലേക്ക് കടന്നു കഴിഞ്ഞു. രേവണ്ണയെ കഴിഞ്ഞദിവസം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഈ സാഹചര്യത്തിൽ പ്രജ്വൽ ഉടൻ തിരിച്ചുവരാനുള്ള സാധ്യത കുറവാണ്. തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ല എന്നതിനാൽ ഇനിയൊരു അറസ്റ്റ് കൂടി സമ്പാദിച്ച് ജെഡിഎസ് പ്രശ്നത്തിലാകാൻ തയ്യാറാകുകയുമില്ല. 





ഇന്റർപോൾ നോട്ടീസുകൾ എല്ലാ രാജ്യങ്ങളും അതേപടി പാലിക്കണമെന്ന് നിർബന്ധമൊന്നുമില്ല. ഓരോ രാജ്യങ്ങളുമായി ഇന്ത്യക്കുള്ള ബന്ധം പോലെയിരിക്കും കാര്യങ്ങൾ. ജർമനിയുമായി ഇന്ത്യക്ക് മികച്ച ബന്ധം നിലവിലുണ്ട്. ഇക്കാരണത്താൽ ബ്ലൂ കോർണർ നോട്ടീസ് ഉദ്ദേശിച്ച ഫലം ചെയ്യാൻ പ്രയാസമൊന്നുമില്ല. റെഡ് കോർണർ നോട്ടീസിലാണെങ്കിൽ ഗുരുതര കുറ്റകൃത്യത്തിൽ ഏർപ്പെട്ടയാളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമെല്ലാം വകുപ്പുണ്ട്. എന്നാൽ ബ്ലൂ കോർണർ നോട്ടീസിൽ ഇതിന്റെ ആവശ്യം വരുന്നില്ല. ആളുടെ വിവരങ്ങളറിഞ്ഞാൽ മാത്രം മതി. അറസ്റ്റ് ചെയ്ത് ഹാജരാക്കേണ്ടതില്ല. ആൾ നിലവിലുള്ള രാജ്യത്തുനിന്ന് കയറ്റിവിടേണ്ടതില്ല.




ഈ സാഹചര്യത്തിലാണ് സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സാധാരണമായി നാം കേട്ടിട്ടുള്ളത് ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസാണ്. ഇത്തരത്തിൽ എട്ട് കളർ കോഡഡ് നോട്ടീസുകളുണ്ട്. ഓരോന്നും പ്രത്യേക ആവശ്യത്തെ മുൻനിർത്തിയാണ് പുറത്തിറക്കാറുള്ളത്. ഒരു ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമായി ഏതെങ്കിലും വ്യക്തിയെ കണ്ടെത്തുന്നതിനും വിവരങ്ങൾ കരസ്ഥമാക്കുന്നതിനു വേണ്ടിയാണ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുക. ഇതിൽ പ്രസ്തുത കക്ഷി നിലവിലുള്ള രാജ്യത്തെ പോലീസ് സംവിധാനം പിടികൂടേണ്ട ആവശ്യം വരുന്നില്ല. ഇന്നയിടത്ത് ആളുണ്ടെന്ന വിവരം ലഭിക്കുകയാണ് ഉദ്ദേശ്യം. പ്രജ്വലിനെതിരെ ഇതിനകംതന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രജ്വലിന്റെ പിതാവും എംഎൽഎയുമായ രേവണ്ണയ്ക്കെതിരെയുള്ള പരാതിയിൽ പോലീസ് നടപടിയിലേക്ക് കടന്നു കഴിഞ്ഞു. രേവണ്ണയെ കഴിഞ്ഞദിവസം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.   

Find out more: