പാടുകൾ മാറും, വേദനകൾ എല്ലാം മാറി തിരിച്ചുവരും; സനുഷയുടെ വികാരഭരിതമായ വാക്കുകൾ! രണ്ട് തവണ സംസ്ഥാന സർക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും സനുഷ സ്വന്തമാക്കിയിട്ടുണ്ട്. ബാലതാരമായി അഭിനയ ലോകത്തേക്ക് വന്നതാണ് സനുഷ സന്തോഷ്. ദാദ സാഹിബ് എന്ന ചിത്രത്തിൽ തുടങ്ങി, സായിവാർ തിരുമേനി, കരുമാടിക്കുട്ടൻ, രാവണപ്രഭു, മേഘമൽഹാർ, മീശമാധവൻ, കൃഷ്ണപക്ഷ കിളികൾ, കാഴ്ച, സൗമ്യം, മാമ്പഴക്കാലം എന്നിങ്ങനെ അഭിനയിച്ച സിനിമകൾ എല്ലാം മികച്ചതായിരുന്നു.ഇപ്പോൾ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്ത് മാറി നിൽക്കുകയാണ് സനുഷ. സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിച്ചിരുന്ന നടി ദിവസങ്ങൾക്ക് മുൻപ് ലണ്ടനിലാണ് ഉള്ളത് എന്ന സൂചന നൽകി പങ്കുവച്ച ഫോട്ടോകൾ വൈറലായിരുന്നു.





അതിലൊക്കെയും സനുഷയുടെ പുതിയ ലുക്കിനെ കുറിച്ചും മാറ്റത്തെ കുറിച്ചും എല്ലാം പലരും സംസാരിച്ചു. വിമർശിച്ചും, പരിഹസിച്ചുമുള്ള കമന്റുകളും ചിത്രത്തിന് താഴെ വന്നിരുന്നു. എന്നാൽ എല്ലാ വേദനകളും ഒരിക്കൽ മാറും എന്നാണ് സനുഷ പറയുന്നത്. വളരെ പോസിറ്റീവായി, എന്നാൽ അല്പം ഇമോഷണലായി സനുഷ സന്തോഷ് പങ്കുവച്ച ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ വൈറലാവുന്നു. ഇപ്പോഴും നടി ലണ്ടനിൽ തന്നെയാണ് ഉള്ളത് എന്ന് പോസ്റ്റിൽ വ്യക്തം. ഇംഗ്ലണ്ടിലെ ബാംബർഗ് കാസിൽ നിന്നും പകർത്തിയ ചിത്രങ്ങൾക്കൊപ്പമാണ് സനുഷയുടെ പോസ്റ്റ്.സ്‌നേഹത്തിനായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ മനോഹരമായ ഹൃദയത്തിൽ സന്തോഷം മാത്രം നിറയും' എന്നാണ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. എല്ലാ വേദനകളും പെട്ടന്ന് മാറട്ടെ, കളിചിരി തമാശകളോടെ സനുഷ വീണ്ടും തിരിച്ചെത്തട്ടെ എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള കമന്റുകൾ പോസ്റ്റിന് താഴെ വരുന്നു.




മറഞ്ഞിരിയ്ക്കുന്ന മുറിവുകൾ എല്ലാം ഒരുനാൾ ഉണങ്ങും, പാടുകൾ മാഞ്ഞുപോവും, വേദനകൾ എല്ലാം വിടപറയും.വളരെ പോസിറ്റീവായി, എന്നാൽ അല്പം ഇമോഷണലായി സനുഷ സന്തോഷ് പങ്കുവച്ച ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ വൈറലാവുന്നു. ഇപ്പോഴും നടി ലണ്ടനിൽ തന്നെയാണ് ഉള്ളത് എന്ന് പോസ്റ്റിൽ വ്യക്തം. ഇംഗ്ലണ്ടിലെ ബാംബർഗ് കാസിൽ നിന്നും പകർത്തിയ ചിത്രങ്ങൾക്കൊപ്പമാണ് സനുഷയുടെ പോസ്റ്റ്.നായികയായി തുടക്കം കുറച്ചതിന് ശേഷവും അഭിനയത്തിന്റെ കാര്യത്തിൽ സനുഷ ഒട്ടും നിരാശപ്പെടുത്തിയിരുന്നില്ല. സക്കറിയയുടെ ഗർഭിണികൾ, മിലി, നിർണായകം പോലുള്ള സിനിമകളിലെ കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയിൽ സനുഷ ചെയ്തു. പക്ഷെ അർഹിക്കുന്ന പരിഗണന സനുഷയ്ക്ക് മലയാള സിനിമയിൽ ലഭിച്ചില്ല എന്നത് സത്യമാണ്.

Find out more: