സംസ്ഥാനത്ത് പവർകട്ടും ലോഡ് ഷെഡിങ്ങും ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നു മന്ത്രി കൃഷ്ണൻകുട്ടി! അധിക വൈദ്യുതി വാങ്ങാൻ കരാറുകളിലേർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ പി ഉബൈദുള്ള എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യ വ്യക്തമാക്കിയത്. സംസ്ഥാനത്ത് പവർകട്ടും ലോഡ് ഷെഡിങ്ങും ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.വരൾച്ച രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വർദ്ധിച്ച ഉപഭോഗം മുന്നിൽ കണ്ടുകൊണ്ട് വേനൽക്കാലത്തേക്ക് ആവശ്യമുള്ള അധിക വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി.എൽ നടത്തിയ ആസൂത്രണങ്ങളും മന്ത്രി വിശദീകരിച്ചു.
നിലവിലെ കരാറുകളിൽ നിന്നുളള വൈദ്യുതിയും ആഭ്യന്തര ഉല്ലാദനത്തിലും വരുന്ന കുറവ് നികത്താനായി ദൈനംദിന ആവശ്യങ്ങൾക്ക് പവർ എക്സ്ചേഞ്ചുകളിൽ നിന്ന് താരതമ്യേന കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങുക. ഇവകൂടാതെ വേനൽക്കാലത്തെ വർദ്ധിച്ച ഉപഭോഗം കണക്കിലെടുത്ത് പ്രതീക്ഷിക്കാവുന്ന അധിക വൈദ്യുത കമ്മി കെ.എസ്.ഇ.ബി.എൽ മുൻകൂട്ടി വിലയിരുത്തുകയും MoP യുടെ DEEP Portal ലൂടെ മത്സരാധിഷ്ഠിത ടെൻണ്ടർ മുഖേന ലഭിച്ച നിരക്കുകൾ കെ.എസ്.ഇ.ആർ.സി-യുടെ അനുമതിയോടെ ഹ്രസ്വകാല വൈദ്യുതി വാങ്ങൽ കരാറിലൂടെ പരമാവധി നികത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. വേനലായതിനാൽ ഊർജജ ഉപയോഗം കൂടുന്ന സാഹചര്യത്തിൽ പീക്ക് ടൈമിൽ ഊർജ്ജ ഉപയോഗം കുറയ്ക്കാനുള്ള നിർദ്ദേശങ്ങളും എനർജി മാനേജ്മെന്റ് സെന്റർ വിവിധ ദൃശ്യ പത്ര മാധ്യമങ്ങളിൽ കൂടി നൽകി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആഭ്യന്തര ജലവൈദ്യുത നിലയങ്ങളിൽ നിന്നുളള വൈദ്യുത ഉൽപ്പാദനം കാര്യക്ഷമമായി ക്രമീകരിക്കുക വഴി, പദ്ധതി പ്രദേശങ്ങളിലെ വൈദ്യുതോൽപ്പാദനത്തിനുള്ള ജലം വേനൽക്കാലത്തെ അധിക ഉൽപ്പാദനത്തിനായി സംഭരിച്ചു വയ്ക്കുക. വേനൽക്കാലത്ത് ആവശ്യമായ അധിക വൈദ്യുതി മറ്റ് സംസ്ഥാനങ്ങളുമായി ബാങ്കിംഗ് കരാറുകളിൽ KSERC അനുമതിയോടെ ഏർപ്പെട്ട് കണ്ടെത്തുകയും അപ്രകാരം ലഭ്യമായ വൈദ്യുതി അടുത്ത കാലവർഷ കാലയളവിൽ തിരികെ നൽകുക. എന്നാൽ വേനൽക്കാലത്തെ വർധിച്ച വൈദ്യുതി ആവശ്യകത നിറവേറ്റാൻ ഈ കരാറുകൾക്ക് പുറമേ അധിക വൈദ്യുതി കണ്ടെത്തേണ്ടതുണ്ടെന്നു മുൻകൂട്ടി കണക്കാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കുകയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവ കൂടാതെ സംസ്ഥാനം സ്വകാര്യ പാരമ്പര്യേതര ഊർജ്ജ ഉത്പാദകരുമായി വൈദ്യുതി വാങ്ങൽ കരാറിലേർപ്പെട്ടിട്ടുണ്ട്. ലോഡ് ഷെഡിങ്ങോ പവർ കട്ടോ ഇല്ലാത്ത സ്ഥിതിയിലേക്ക് സംസ്ഥാനത്തെ ഊർജജരംഗം പ്രാപ്തമാക്കുന്നതിന് വേണ്ടി ആഭ്യന്തര ഉൽപ്പാദനത്തിന് പുറമേ നിലവിൽ സംസ്ഥാനത്തിന് പുറത്തുള്ള സ്വതന്ത്ര ഉത്പാദകരിൽനിന്നും ദീർഘകാലാടിസ്ഥാനത്തിൽ 1215 MW വൈദ്യുതിയും, കേന്ദ്രവൈദ്യുതിനിലയങ്ങളിൽ നിന്ന് 1741 MW വൈദ്യുതിക്കുള്ള ദീർഘകാലകരാറുകളിൽ കെഎസ്ഇബിഎൽ ഏർപ്പെട്ടിട്ടുണ്ട്.
Find out more: