സോളാർ പീഡന പരാതി തള്ളി സിബിഐ; ഹൈബി ഈഡൻ കുറ്റവിമുക്തൻ! സിബിഐ അന്തിമ റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഹൈബി ഈഡനെതിരായ സോളാർ പീഡന പരാതിയിൽ തെളിവ് കണ്ടെത്താൻ അന്വേഷണത്തിൽ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി തള്ളി. സോളാർ പീഡന പരാതിയിൽ ഹൈബി ഈഡനെ സിജെഎം കോടതി കുറ്റവിമുക്തനാക്കി(Hibi Eden Acquitted In Solar Abuse Case). പ്രതികൾക്ക് കോടതി അയച്ച നോട്ടീസ്, നേരത്തെ രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിൻ്റെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് കോടതി കേസ് വീണ്ടും പരിഗണിച്ചത്. സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്ന് സിബിഐയും കണ്ടെത്തിയതോടെയാണ് സോളാർ കേസ് വീണ്ടും ചർച്ചയായത്.




 അതിനിടെ സോളാർ കേസ് പ്രതിയുടെ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേർത്തെന്ന കേസിൽ കെബി ഗണേഷ് കുമാർ എംഎൽഎയോട് നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്. കെബി ഗണേഷ്‌കുമാർ ഒക്ടോബർ 18 ന് കൊട്ടാരക്കര കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അതേസമയം സോളർ പീഡനക്കേസിലെ പരാതിക്കാരിക്ക് കോടതി വീണ്ടും സമൻസ് അയക്കുകയും ചെയ്തു. ആറ് കേസുകളായിരുന്നു സോളാർ പീഡനപരാതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, എപി അനിൽകുമാർ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, ബിജെപി നേതാവ് എബി അബ്ദുള്ളകുട്ടി എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.





 സോളാർ പീഡന പരാതിയിൽ ഹൈബി ഈഡനെ സിജെഎം കോടതി കുറ്റവിമുക്തനാക്കി(Hibi Eden Acquitted In Solar Abuse Case). സിബിഐ അന്തിമ റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഹൈബി ഈഡനെതിരായ സോളാർ പീഡന പരാതിയിൽ തെളിവ് കണ്ടെത്താൻ അന്വേഷണത്തിൽ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി തള്ളി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, എപി അനിൽകുമാർ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, ബിജെപി നേതാവ് എബി അബ്ദുള്ളകുട്ടി എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.




പ്രതികൾക്ക് കോടതി അയച്ച നോട്ടീസ്, നേരത്തെ രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിൻ്റെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് കോടതി കേസ് വീണ്ടും പരിഗണിച്ചത്. സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്ന് സിബിഐയും കണ്ടെത്തിയതോടെയാണ് സോളാർ കേസ് വീണ്ടും ചർച്ചയായത്.

Find out more: