എന്തിനായിരുന്നു എൻഐഎ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ റൈഡ് നടന്നത്? 3 സംസ്ഥാനങ്ങളിലായി നൂറോളം ഇടങ്ങളിലാണ് ഇഡി സഹകരണത്തോടെ റെയ്ഡ് നടത്തിയത്. രാജ്യത്തുടനീളമാണ് കഴിഞ്ഞ ദിവസം എൻഐഎയുടെ റെയ്ഡ് നടന്നത്. ദേശീയ, സംസ്ഥാന നേതാക്കൾ അടക്കം 106 പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. കേരളത്തിൽ നിന്ന് 22 പേരെയായിരുന്നു റെയ്ഡിന് ശേഷം കസ്റ്റഡിയിൽ എടുത്തത്. നേതാക്കളെ അടക്കം അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഏട്ട് നേതാക്കളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കിയതിന് ശേഷം ഡൽഹിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് കേരളത്തിൽ ഹർ‌ത്താൽ പ്രഖ്യാപിച്ചത്. എന്തിനായിരുന്നു പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലിം റെയ്ഡ് നടത്തിയത്?തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിദേശ ഫണ്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഉപയോഗിക്കുന്നു എന്നതായിരുന്നു എൻഐഎയുടെ റെയ്ഡിന്റെ ഉദ്ദേശം. എന്നാൽ ഇ ഡി പരിശോധിക്കുന്നത് കള്ളപ്പണം വെളുപ്പിക്കലുമായി സംഘടനയ്ക്കുള്ള ബന്ധം.





പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കൾക്കെതിരെ ഇ ഡി സമർപ്പിച്ചിരിക്കുന്നത് രണ്ട് കുറ്റപത്രങ്ങളാണ്. അതിൽ ഒന്ന് മൂന്നാറിലെ വില്ല പ്രോജക്ടുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളായ അബ്ദുൾ റസാഖ് പീടിയയ്ക്കൽ, അഷറഫ് ഖാദിർ എന്നിവർക്കെതിരേയുള്ളതാണ്. മറ്റൊന്ന് മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ടതാണ്.പ്രതി ചേർക്കപ്പെട്ടത് കെഎ റൗഫ് ഷെരീഫ്, ആതികുർ റഹ്‌മാൻ, മസൂദ് അഹമ്മദ്, മുഹമ്മദ് ആലം, സിദ്ദിഖ് കാപ്പൻ എന്നിവരെയാണ്. ഇവർക്കെതിരെ കളളപ്പണ കേസും ചുമത്തി. അബ്ദുൾ റസാഖ് പീടിയയ്ക്കലും മറ്റ് പോപ്പുലർ ഫ്രണ്ട് നേതാക്കളും കള്ളപ്പണം വെളുപ്പിൽ ഉദ്ദേശത്തോടെ മൂന്നാർ വില്ല വിസ്ത പ്രോജക്ട് വികസിപ്പിച്ചു എന്നതാണ് കുറ്റം. പോപ്പുലർ ഫ്രണ്ടിന്റെ മലപ്പുറം പെരുമ്പടപ്പിലെ ഡിവിഷൻ പ്രസിഡന്റു കൂടിയായിരുന്ന അബ്ദുൾ റസാഖ് പീടിയയ്ക്കലിന് സംഘടനയുമായി ദീർഘകാല ബന്ധമുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ഇത്തരത്തിൽ സാമ്പത്തിക സഹായം ചെയ്യുന്ന സംഘടനകളെ പ്രതിനിധീകരിക്കുന്ന പ്രധാനവ്യക്തിയാണിയാളെന്നും ഇ ഡി ആരോപിക്കുന്നുണ്ട്.വർഗീയകലാപം ഉണ്ടാക്കാൻ ലക്ഷ്യമിട്ടെന്നാരോപിച്ച് കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഭാരവാഹികളുടെ പേരിൽ കഴിഞ്ഞ വർഷം കേസെടുത്തിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുരിയിലായിരുന്നു കേസെടുത്ത്.





ദൽഹി  കലാപ സമയത്ത്ആക്രമണത്തിന് പ്രേരണ നൽകിയത് പോപ്പുലർ ഫ്രണ്ട് നേതാക്കളാണെന്നാണ് എൻഐഎയുടെ ആരോപണം. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട പോസ്റ്ററുകളുംമറ്റും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കൽ, എൻആർസി, കോമൺ സിവിൽ കോഡ് വിഷയങ്ങളിലെ പ്രചാരണവും പ്രതിഷേധ പരിപാടികളും സംബന്ധിച്ച്, മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലീങ്ങളുടെ വിഷയത്തിലെ പ്രവർത്തനങ്ങൾ, പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കുള്ള ചൈനീസ് ബന്ധം. ഒരു കേസിൽ പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനയായ എസ്ഡിപിഐയുടെ കലീം പാഷ ജംപ് മങ്കി പ്രമോഷൻസ് ഇന്ത്യ (പ്രൈവറ്റ് ) ലിമിറ്റഡ് എന്ന ചൈനീസ് കമ്പനിയിൽ നിന്ന് 5 ലക്ഷം രൂപ കൈപ്പറ്റിയെന്നും എൻഐഐ ആരോപിക്കുന്നുണ്ട്. ബെംഗളൂരു കലാപത്തിൽ ഉൾപ്പെട്ട വ്യക്തിയായിരുന്നു പാഷ. അതേസമയം എൻഐഎ ആരോപിക്കുന്നത് പല കാര്യങ്ങളാണ്. സിഎഎ വിരുദ്ധ പ്രതിഷേധം നടത്തി എന്നതാണ് പ്രധാനപ്പെട്ട ആരോപണം.വ്യക്തികൾക്ക് പണം ശേഖരിക്കാനുള്ള ടാർഗെറ്റുകൾ നൽകുന്നു. 




ഇത് ഹവാല വഴിയോ യഥാർത്ഥത്തിലെ ബിസിനസ്സ് ഇടപാടുകളെന്ന വ്യാജേനയോ കൈമാറ്റം ചെയ്യുകയാണ് ഇവരുടെ ലക്ഷ്യമെന്നും എൻഐഎ കുറ്റപുത്രത്തിൽ ആരോപിക്കുന്നു. ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ എ റൗഫ് ഷെരീഫ് മാസ്ക് കച്ചവടത്തിന്റെ മറവിൽ ഒരു കോടി രൂപ കൈപ്പറ്റിയെന്നും ആരോപണമുണ്ട്. അന്വേഷണത്തിനിടെ 600ലധികം ആഭ്യന്തര സംഭാവനക്കാരെയും അവരുടെ ബാങ്ക് അക്കൗണ്ടുകളും ഇ ഡി വിശകലനം ചെയ്യുകയും 2600ലധികം ഗുണഭോക്താക്കളുടെ അക്കൗണ്ടുകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.ഉത്തർ പ്രദേശിലെ ഹത്രാസ് കേസും എൻഐഎയുടെ കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. പോപ്പുലർ ഫണ്ട് ഓഫ് ഇന്ത്യ യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ ഫണ്ട് സമാഹരണത്തിനായി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു എന്നാതാണ് എൻഐഎ ആരോപിക്കുന്ന പ്രധാന കാര്യം.

Find out more: