പ്രളയഫണ്ട്        തട്ടിപ്പ് കേസിലെ മുഖ്യപ്രതി    വിഷ്ണുപ്രസാദ് കലക്ടറേറ്റിലെ വിവിധ    വകുപ്പുകളിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ ചാരന്മാരെ നിയോഗിച്ചിരുന്നതായി    അനേ്വഷണ സംഘത്തിന്റെ കണ്ടെത്തല്‍.

 

മാസം 10000 രൂപ പ്രതിഫലം നല്‍കിയായിരുന്നു ഇത്. ചാരന്മാരില്‍ ഒരാള്‍ കലക്ടറേറ്റിലെ ദിവസവേതനക്കാരനും      മറ്റൊരാള്‍ പി.ആര്‍.ഡിയില്‍നിന്നു സ്വീപ്പറായി വിരമിച്ച സ്ത്രീയുടെ മകനും.

 

 

പ്രളയ ദുരിതാശ്വാസഫണ്ട് വിതരണത്തിനായി സോഫ്റ്റ്‌വേര്‍ വികസിപ്പിച്ച നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ്    സെന്ററില്‍നിന്നു രഹസ്യംചോര്‍ത്താനാണ് ഒരാളെ വച്ചത്.

 

 

മറ്റൊരാള്‍ ദുരന്തനിവാരണ വിഭാഗത്തിലും    മറ്റു സെക്ഷനുകളിലും കറങ്ങി    രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കി.  വിഷ്ണുപ്രസാദ് അറസ്റ്റിലായി റിമാന്‍ഡിലായശേഷവും സെക്ഷനുകളിലെല്‍നീക്കങ്ങള്‍      ഇവര്‍ കൃത്യമായി തന്നെ  നിരീക്ഷിച്ചിരുന്നു.

 

 

നാഷണല്‍ ഇന്‍ഫോമാടിക്‌സ് സെന്ററിലെ     തകരാറുകൊണ്ടാണ് ദുരിതബാധിതരുടെ    അക്കൗണ്ടിലേക്ക് ഒന്നിലേറെത്തവണ പണം എത്തിയതെന്ന്   വിഷ്ണുപ്രസാദ് മുന്‍ കലക്ടര്‍ മുഹമ്മദ് സഫറുള്ളയെ വിശ്വസിപ്പിച്ചിരുന്നു.

 

സോഫ്റ്റ്‌വേര്‍   തകരാറെന്ന്       വരുത്തി പണം   അപഹരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍  സോഫ്റ്റ്‌വേര്‍ തകരാറില്ലെന്ന് എന്‍.ഐ.സി അന്നുതന്നെ കലക്ടറെ അറിയിച്ചു.

എന്നിട്ടും വിഷ്ണുപ്രസാദിനെ വിശ്വസ്തനായി കണ്ട കലക്ടര്‍      ഫണ്ട് വിതരണത്തിന്റെ പൂര്‍ണചുമതല ഏല്‍പ്പിച്ചതാണ് പഴുതായത്.

 

ഇതോടെ സെക്ഷനിലെ മേലുദ്യോഗസ്ഥരോടുപോലും ആലോചിക്കാതെ ഇയാള്‍ ഫണ്ട് െകെകാര്യം ചെയ്തു.

 

രഹസ്യസ്വഭാവമുള്ള    പ്രധാന ഫയലുകള്‍ കലക്ടറേറ്റിലെ ദുരന്തനിവാരണ                 വിഭാഗത്തില്‍നിന്നു   കാണാതായതിനു പിന്നില്‍ ചാരന്മാരാണോയെന്നും   ക്രൈംബ്രാഞ്ച്    അനേ്വഷിക്കുന്നുണ്ട്.

 

 

ഇന്നലെ കലക്ടറേറ്റില്‍ ജോലി ചെയ്തിരുന്ന സെക്ഷനില്‍ വിഷ്ണുപ്രസാദിനെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായില്ല.

 

 

ഫയലുകള്‍ മുഴുവന്‍ നേരത്തെ മാറ്റിയതാണെന്ന് സംശയിക്കുന്നു. കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച കൗഷിക് കമ്മിഷന്‍ ഇന്നലെ െവെകിയും കലക്ടറുടെ      ചേംബറില്‍ ഫയലുകള്‍ പരിശോധിച്ചു.

 

 

మరింత సమాచారం తెలుసుకోండి: