അന്ന് മുതൽ എന്നെ കാണാതിരുന്നാൽ ഞാൻ ഫൈറ്റിംഗ് നിർത്തിയെന്നോ, ഒളിച്ചോടി എന്നോ കരുതരുത്. ഇപ്പോൾ ഗുജറാത്തിലാണ് ഉള്ളത്. എനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും, എന്നെ വീട്ടുകാർ ശ്രദ്ധിക്കുന്നില്ലെന്നുമൊക്കെ പറയുന്നത് കേട്ടിരുന്നു. എന്നെ ഉപദ്രവിച്ചതിനെക്കുറിച്ചൊക്കെ ഞാൻ പറഞ്ഞിരുന്നു. ആള് പറഞ്ഞിട്ടായിരുന്നു അന്ന് പോയത്. ഞാൻ ഇതൊക്കെ പറഞ്ഞത് ആളെ അറിയിക്കരുത്. അവിടെ നടന്നത് നിങ്ങളോട് പറഞ്ഞതായി ആളെ അറിയിക്കരുതെന്നും പറഞ്ഞിരുന്നു. എനിക്ക് അത്രയും ഇഷ്ടമായിരുന്നു ആളെ. ആ ജീവിതം തന്നെ തുടരാനായിരുന്നു ആഗ്രഹിച്ചത്. അവളോട് ട്രീറ്റ്‌മെന്റ് എടുക്കാൻ പറഞ്ഞപ്പോൾ എന്റെ കുറ്റം പറയുന്നോ എന്ന് ചോദിച്ചായിരുന്നു വധഭീഷണി വന്നത്. മമ്മിയുടെ ഫോണിലേക്കായിരുന്നു ആൾ വിളിച്ചത്. എന്റെ വീട്ടിലേക്കും ചിലരൊക്കെ വന്ന് എന്നെ അന്വേഷിച്ചിരുന്നു. അന്ന് വീട്ടിൽ സിസിടിവി ഉണ്ടായിരുന്നില്ല.
എന്താണ് സംഭവം എന്ന് ചോദിച്ചപ്പോൾ അവരൊന്നും പറഞ്ഞുമില്ല. നമ്മളൊക്കെ ഇവിടെയുണ്ട് എന്ന് കാണിക്കാനാണോ, വേറെ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയാണോ എന്നും അറിയില്ല. എന്നെ സപ്പോർട്ട് ചെയ്യുന്നവരുടെ മെസേജുകളൊക്കെ കാണുന്നുണ്ട്. നെഗറ്റീവ് പറയുന്നവർക്ക് മറുപടി കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. വീഡിയോകൾ ചെയ്യുന്നത് കാരണം ഇനി എനിക്കെതിരെ കേസ് വരുമോ എന്നറിയില്ല. ജനഗണമനയിലെ ഡയലോഗാണ് ഇപ്പോൾ മനസിലേക്ക് വരുന്നത്. എനിക്ക് ഇങ്ങനെയൊരു വീഡിയോ ചെയ്യേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ല. ഞാൻ ആ ഡോക്ടറെ അത്രയും വിശ്വസിച്ച് പറഞ്ഞതാണ്. നിങ്ങൾക്ക് മരുന്നിന്റെ ആവശ്യമില്ല. കുറേക്കൂടി ആക്ടീവായാൽ മതി എന്നായിരുന്നു പറഞ്ഞത്. പുള്ളിയും സൈക്യാട്രി ട്രീറ്റ്‌മെന്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്റെ ദേഹത്ത് പ്രേതബാധയുണ്ടെന്നും പറഞ്ഞ് കുറേ പൂജകളൊക്കെ നടത്തിയിരുന്നു.
ഞങ്ങൾ ക്രിസ്ത്യനാണെങ്കിലും വീട്ടിൽ പൂജ നടത്തണമെന്നും വാശി പിടിച്ചിരുന്നു. അങ്ങനെ കുറേ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതൊന്നും പറയാതെ വെച്ചതാണെന്നും, ആവശ്യം വന്നപ്പോഴാണ് പറയുന്നതെന്നും എലിസബത്ത് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഓഫീസേഴ്‌സ് എന്നെ വിളിച്ചിരുന്നു. നേരിട്ട് വരാനാണെങ്കിൽ സമയം വേണമെന്ന് പറഞ്ഞിരുന്നു. അത് സീനിയേഴ്‌സിനോട് ചോദിച്ചിട്ട് അറിയിക്കാമെന്നായിരുന്നു പറഞ്ഞത്. പിന്നെ അവർ വിളിച്ചിരുന്നില്ല. അതിലെനിക്ക് കുറച്ച് സംശയങ്ങൾ തോന്നുന്നുണ്ട്. എനിക്കും വീട്ടുകാർക്കുമൊക്കെ കുറേ കോളുകൾ വരുന്നുണ്ട്. കേസിനൊന്നും പോവണ്ട, എന്തിനാണ്, വെറുതെ ഇതിന് പിന്നാലെ നടന്ന് സമയം കളയണോ എന്നൊക്കെ ചോദിക്കുന്നവരുമുണ്ട്.
click and follow Indiaherald WhatsApp channel