കൂടത്തായ് കൊലപാതകത്തിൽ രണ്ട് പേരുടെ മരണത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകി പോലീസ്.സയനൈഡ് നിറച്ച കൂൺ കാപ്സ്യൂൾ ഉള്ളിൽച്ചെന്നാണെന്ന് പൊന്നാമറ്റത്ത് ടോം തോമസും സിലിയും കൊല്ലപ്പെട്ടതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.
ജോളിയുടെ മൊഴിയിൽസയനൈഡ് നല്‍കിയാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പറഞ്ഞിരുന്നു. എന്നാൽ എങ്ങനെയാണ് സയനേഡ് നൽകിയതെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. അടുത്തയിടെയാണ് ജോളി കാപ്സ്യൂളിനകത്ത് സയനൈഡ് കലര്‍ത്തിയ സംഭവം വെളിപ്പെടുത്തിയത്. കൃത്യമായ ആസൂത്രണമാണ് ജോളി നടത്തിയതെന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു ക്യാപ്സ്യൂളിൽ സയനേഡ് നിറച്ച കാര്യം പറഞ്ഞത്.
രണ്ടുപേർക്കും കാപ്സ്യൂളിനുള്ളിലെ മരുന്നു കളഞ്ഞ് പകരം സയനൈഡ് നിറച്ച് നല്‍കുകയായിരുന്നു. ടോം തോമസ് പതിവായി കൂൺ കാപ്യസൂളുകള് കഴിച്ചിരുന്നത് ജോളിക്ക് ടോമിന് സയനേഡ് ക്യാപ്സ്യൂളിൽ നിറച്ചു നൽകുന്നതിന് എളുപ്പമായി. അങ്ങനെ ആർക്കും സംശയം തോന്നിക്കാത്ത രീതിയിൽ ഭർത്താവ് കഴിച്ചിരുന്ന ഗുളികയിൽ മരുന്നിനു പകരം ജോളിക്ക് സയനൈഡ് നിറക്കാൻ കഴിഞ്ഞ.
ഇതേ രീതിയിൽ സയനേഡ് നിറച്ചവ ക്ഷീണം മാറാൻ കൂൺ ഗുളിക നല്ലതാണെന്ന് തെറ്റ് ധരിപ്പിച്ചാണ് സിലിക്കും നല്‍കിയത്. സിലിക്ക് നൽകാനുള്ള ഗുളിക വാങ്ങി ജോളിയെ ഏല്‍പ്പിച്ചതും സിലിയുടെ ഭര്‍ത്താവ് ഷാജു തന്നെയാണ്. ജോളി ഗുളികയിൽ മരുന്ന് കളഞ്ഞു പകരം അതില്‍ സയനൈഡ് നിറച്ച് തിരിച്ചു നല്‍കുകയുമായിരുന്നുവെന്നാണ് അന്വേഷണസംഘം പറഞ്ഞത്. കല്ലറ പൊളിക്കുന്നത് വരെ ഈ കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണം ഉദ്യോഗസ്ഥർ തുടർന്നത് പരമ രഹസ്യമായാണ്.
ഇത് സംബന്ധിച്ച വിവരങ്ങള്‍ ആദ്യം അന്വേഷണ സംഘത്തിലെ പത്തു പേർക്ക് മാത്രമാണ് ഉണ്ടായിരുന്നത്. കേസിന് ഏറെ ഗുണം ചെയ്യുന്നതായിരുന്നു ജോളിയുടെ സ്വന്തം വീടായ കട്ടപ്പനയില്‍ പോലീസ് സംഘം ഏറെ ദിവസം താമസിച്ച് നടത്തിയ അന്വേഷണം. പല വേഷമണിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കേസിൽ യഥാർത്ഥ സംഭവങ്ങളുടെ ചുരുളഴിക്കുന്നത്. ഇന്‍ഷൂറന്‍സ് ഏജന്റ് ആയും ബ്രോക്കര്‍മാരായും പോലീസ് ഉദ്യോഗസ്ഥര്‍ സംസാരിച്ചത് ജോളിക്ക് തിരിച്ചറിയാൻ കഴിയാത്ത വിധമായിരുന്നു.
കേസിലെഅന്വേഷണത്തിനായി മുഖം തിരിച്ചറിയാതിരിക്കാൻ അന്വേഷണ സംഘത്തിലെ രണ്ട് പോലീസുകാര്‍ക്ക് താടി വെക്കാനുള്ള അനുവാദവും നല്‍കിയിരുന്നു. ഇടക്ക് കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം സംബന്ധിച്ച സൂചനകള്‍ പല വിധത്തിലും ജോളിയെ അറിയിച്ച് ജോളിയുടെ സ്വഭാവത്തിലെ മാറ്റങ്ങളും മുഖഭാവങ്ങളും പോലീസ് നിരീക്ഷിച്ചിരുന്നു.
കൂടാതെ പൊന്നാമറ്റം വീടിന് സമീപത്ത് രഹസ്യക്യാമറകളും ഉദ്യോഗസ്ഥർ സ്ഥാപിച്ചിരുന്നു . ജോളി ഇത്ര ക്രൂരമായി ബന്ധുക്കളെ കൊന്നൊടുക്കുമെന്നു അടുത്ത ബന്ധുക്കൾ പോലും കരുതിയിരുന്നില്ല
click and follow Indiaherald WhatsApp channel