കോളേജ് റാഗ്ഗിങ്,പെൺകുട്ടിയെ നിർബന്ധിച്ച് ചുംബിപ്പിച്ചു; അഞ്ച് വിദ്യാർഥികൾ കസ്റ്റഡിയിൽ! ഇവർക്കെതിരെ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.റാഗിങ്ങിൻ്റെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒന്നാം വർഷ വിദ്യാർഥിയെക്കൊണ്ട് നിർബന്ധിച്ച് ചുംബിച്ച സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.കസ്റ്റഡിയിലെടുത്ത അഞ്ച് വിദ്യാർഥികൾക്കെതിരെ റാഗിങ്ങ്, പോക്‌സോ ആക്‌ട്, ഐ.ടി ആക്‌ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അവസാന വർഷ വിദ്യാർഥിയായ അഭിഷേക് നഹക്ക് (24) ആണ് മുഖ്യപ്രതി. കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.






  സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. റാഗിങ് മാത്രമല്ല പെൺകുട്ടിക്കു നേർക്കുണ്ടായത് ലൈംഗികാതിക്രമം കൂടിയാണെന്ന് ബർഹംപൂർ പോലീസ് സൂപ്രണ്ട് പ്രതികരിച്ചു. സീനിയർ വിദ്യാർഥി ആൺ കുട്ടിയോട് നിർബന്ധിച്ച് ചുംബിക്കാൻ പറയുന്നതും വിസമ്മതിച്ച വിദ്യാർഥിനിയെ സമീപത്ത് നിന്ന സീനിയർ വിദ്യാർഥി വടി ഉപയോഗിച്ച് തല്ലുന്നതും പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. സംഭവസ്ഥലത്ത് നിന്നും എഴുന്നേറ്റ് പോകാൻ ശ്രമിച്ച പെൺകുട്ടിയുടെ കൈ ബലമായി പിടിച്ച് സീനിയർ വിദ്യാർഥി തടയുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്.




  
ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ബർഹംപുർ ബിനായക് ആചാര്യ ഗവൺമെൻ്റ് കോളേജിലാണ് വിദ്യാർഥിനിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ അതിക്രമം ഉണ്ടായത്. കഴിഞ്ഞ മാസം ഉണ്ടായ സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവരം പുറത്തുവന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ ഉൾപ്പെട്ട 12 വിദ്യാർഥികളെ കോളേജ് പുറത്താക്കി. കോളേജിൽ നിന്നും പുറത്താക്കിയ 12 വിദ്യാർഥികളെ പരീക്ഷയെഴുതിക്കാൻ അനുവദിക്കില്ലെന്ന് കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.






  റാഗിങ് മാത്രമല്ല പെൺകുട്ടിക്കു നേർക്കുണ്ടായത് ലൈംഗികാതിക്രമം കൂടിയാണെന്ന് ബർഹംപൂർ പോലീസ് സൂപ്രണ്ട് പ്രതികരിച്ചു. കസ്റ്റഡിയിലെടുത്ത അഞ്ച് വിദ്യാർഥികൾക്കെതിരെ റാഗിങ്ങ്, പോക്‌സോ ആക്‌ട്, ഐ.ടി ആക്‌ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അവസാന വർഷ വിദ്യാർഥിയായ അഭിഷേക് നഹക്ക് (24) ആണ് മുഖ്യപ്രതി. കഴിഞ്ഞ മാസം ഉണ്ടായ സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവരം പുറത്തുവന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ ഉൾപ്പെട്ട 12 വിദ്യാർഥികളെ കോളേജ് പുറത്താക്കി.

Find out more: