രൺബീറിനൊപ്പം രാവണനാകാൻ താനില്ലെന്ന് നടൻ യഷ്! കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കെജിഎഫ്: ചാപ്റ്റർ 2 ന് ശേഷം തന്റെ അടുത്ത പ്രൊജക്റ്റിൽ താരം ഇതുവരെ ഒപ്പുവച്ചിട്ടില്ല. ഇപ്പോഴിത നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിലേക്ക് യഷിനെ സമീപച്ചതായാണ് റിപ്പോർട്ട്. സിനിമയിൽ രാവണനെ അവതരിപ്പിക്കാനാണ് അണിയറപ്രവർത്തകർ യഷിനെ സമീപിച്ചത്. എന്നാൽ ഈ വേഷം യഷ് നിരസിച്ചതായാണ് റിപ്പോർട്ട്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് യഷ്. കെജിഎഫ് എന്ന ഒരൊറ്റ ചിത്രം മാത്രം മതി എക്കാലവും സിനിമ പ്രേമികൾക്ക് യഷിനെ ഓർത്തിരിക്കാൻ.  രാവണൻ ഒരു ശക്തനായ കഥാപാത്രമാണെങ്കിലും ആരാധകർക്ക് യഷ് ഒരു നെഗറ്റീവ് റോളിൽ എത്തുന്നത് ഇഷ്ടമല്ല എന്നാണ് താരത്തിന്റെ ടീം പറയുന്നത്. എന്താണെങ്കിലും ഈ ഓഫർ നിരസിച്ചത് നല്ല തീരുമാനമാണെന്നാണ് യഷിന്റെ ആരാധകർ പറയുന്നത്.





   തന്റെ ആരാധകർക്ക് എന്താണ് വേണ്ടതെന്ന കാര്യത്തിൽ യഷ് വളരെ ശ്രദ്ധാലുവാണ്. ഇപ്പോൾ, അവർ തീർച്ചയായും അദ്ദേഹത്തെ ഒരു നെഗറ്റീവ് റോളിൽ സ്വീകരിക്കില്ല. രൺബീർ കപൂർ രാമനായും ആലിയ ഭട്ട് സീതയായുമാണ് ചിത്രത്തിലെത്തുന്നത്. യഷ് 19 ന്റെ പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നതും. കഴിഞ്ഞ വർഷമെത്തിയ കെജിഎഫ്: ചാപ്റ്റേഴ്സ് 2 എന്ന ചിത്രത്തിലാണ് യാഷ് അവസാനമായി അഭിനയിച്ചത്. ആഗോള ബോക്‌സ് ഓഫീസിൽ ചിത്രം 1000 കോടിയിലധികം നേടുകയും ചെയ്തു.
 അതേസമയം നിതീഷ് തിവാരിയും നിർമ്മാതാക്കളും യഷും തമ്മിൽ ചർച്ചകൾ നടക്കുകയാണെന്നും റിപ്പോർട്ടുണ്ട്. മുൻപ് സായ് പല്ലവി സീതയെ അവതരിപ്പിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകളെത്തിയിരുന്നു.







  മഹേഷ് ബാബു, ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ തുടങ്ങിയവരെയും ചിത്രത്തിനായി സമീപിച്ചതായി റിപ്പോർട്ടുകളുണ്ട്. കെജിഎഫ് 2 പുറത്തിറങ്ങിയതു മുതൽ യഷിന്റെ അടുത്ത പ്രൊജക്ടിനെ കുറിച്ച് നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. അദ്ദേഹം എല്ലായ്‌പ്പോഴും തന്റെ ആരാധകരിൽ വിശ്വസിക്കുകയും അവരുടെ വികാരങ്ങൾക്കനുസരിച്ച് പോകുകയും ചെയ്യുന്നു, അതിനാൽ അദ്ദേഹം ഈ വേഷം ഏറ്റെടുക്കില്ല- എന്നാണ് അദ്ദേഹത്തിന്റെ അടുവൃത്തങ്ങളെ ഉദ്ധരിച്ച് ചില റിപ്പോർട്ടുകൾ പറയുന്നത്. രാമായണത്തിലെ ആദ്യ ചോയ്‌സ് ആലിയയായിരുന്നു, എന്നാൽ പല കാരണങ്ങളാൽ ചിത്രം വളരെ വൈകി. ആലിയ കഥാപാത്രത്തിൽ വളരെ ആവേശഭരിതയാണെന്നും റിപ്പോർട്ടുകൾ പറയുന്നത്.

Find out more: