യുകെ സ്വദേശിയടക്കം ഇന്ന് രണ്ടുപേര്‍ക്ക് കൊറോണ ബാധിച്ചതായി വാർത്തകൾ പുറത്തുവിട്ടു . 

 

 

 

 

വിദേശത്തുനിന്ന് തിരിച്ചെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ 21 പേരാണ് വൈറസ് ബാധിതരായി ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

 

 

 

 

 

 

 

 

പഠനത്തിന്‍റെ ഭാഗമായി സ്‌പെയിനില്‍ പോയി തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് അവസാനമായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്.

 

 

 

 

 

 

 

ഇദ്ദേഹവുമായി ഇടപെട്ട ആള്‍ക്കാര്‍ നിരീക്ഷണത്തിലാണ്. വൈറസ് ബാധ സ്ഥിരീകരിച്ച യു.കെ. സ്വദേശി കളമശേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.

 

 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,944 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 10,655 പേര്‍ വീടുകളിലും 289 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 2147 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1514 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും മന്ത്രി പറഞ്ഞു. 

 

 

 

 

 

 

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റെയില്‍വേ സ്‌റ്റേഷനുകളില്‍ പരിശോധന കര്‍ശനമായി നടത്തിവരുന്നുണ്ട്. ഇതിന് പോലീസിന്റെ സഹായവും ലഭിക്കുന്നുണ്ട്.

 

മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്കായി നാളെ മുതല്‍ റോഡുകളില്‍ പരിശോധന നടത്തും. 5150 വിദേശികളാണ് കേരളത്തിലുള്ളതെന്നും മന്ത്രി പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. 

మరింత సమాచారం తెలుసుకోండి: