കേരളത്തിന്റെ അംബാസിഡർ വി മുരളീധരൻ; പുകഴ്ത്തി മുസ്ലിം ലീഗ്! വി മുരളീധരനെതിരെ സിപിഎം എംപി ജോൺ ബ്രിട്ടാസ് വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് അവ തള്ളിക്കൊണ്ട് അബ്ദുൾ വഹാബ് രംഗത്തെത്തിയത്. ഡൽഹിയിൽ അദ്ദേഹം കേരളത്തിന്റെ അംബാസിഡറാണ്. എന്നാൽ കേരളത്തിലെത്തിയാൽ അദ്ദേഹം കേരളത്തിനെതിരായി സംസാരിക്കും, അതിൽ വാസ്തവമുണ്ടെന്നും അബ്ദുൾ വഹാബ് പറഞ്ഞു. ഡൽഹിയിൽ അദ്ദേഹം കേരളത്തിന്റെ അംബാസിഡറാണ്. എന്നാൽ കേരളത്തിലെത്തിയാൽ അദ്ദേഹം കേരളത്തിനെതിരായി സംസാരിക്കും, അതിൽ വാസ്തവമുണ്ടെന്നും അബ്ദുൾ വഹാബ് പറഞ്ഞു. കേരളത്തിന്റെ വികസനം തടസപ്പെടുത്തുകയാണ് വി മുരളീധരൻ ചെയ്യുന്നത് എന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ വിമർശനം.
നോട്ട് നിരോധനകാലത്ത് വി മുരളീധരൻ കേരളത്തിൽ വന്നു പറഞ്ഞതൊക്കെ അദ്ദേഹം മറന്നുവെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി. ബ്രിട്ടാസിന്റെ പരാമർശങ്ങൾ തള്ളിക്കൊണ്ടായിരുന്നു അബ്ദുൾ വഹാബിന്റെ പരാമർശം. ലീഗിനെതിരെ ബിജെപി നിലപാട് കടുപ്പിക്കുന്ന വേളയിലാണ് മുസ്ലിം ലീഗിന്റെ ഒരു എംപി വി മുരളീധരനെ പ്രശംസിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യ സഭയിൽ വരുമ്പോഴൊക്കെ വി മുരളീധരൻ അദ്ദേഹത്തിന്റെ പിന്നിൽ കയറി നിന്ന് ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുകയാണെന്ന ബിജെപി സംസ്ഥാന ബൗദ്ധിക സെൽ മുൻ കൺവീനറായ ടി ജി മോഹൻദാസിന്റെ വിമർശനത്തിന് മറുപടിയുമായി വി മുരളീധരൻ. ടി ജി മോഹൻദാസ് പാർലമെന്റ് കാണാത്തതുകൊണ്ടും അവിടുത്തെ കാര്യങ്ങൾ അറിയാത്തതുകൊണ്ടുമാണ് ഇത്തരത്തിൽ പ്രതികരിച്ചതെന്ന് വി മുരളീധരൻ തിരിച്ചടിച്ചു. വി മുരളീധരനെതിരെ രൂക്ഷ വിമർശനമാണ് ടി ജി മോഹൻദാസ് ഉന്നയിച്ചത്.
"പ്രധാനമന്ത്രി രാജ്യസഭയിൽ പ്രസംഗിക്കാൻ വരുമ്പോഴൊക്കെ നമ്മുടെ വി മുരളീധരൻ യാദൃച്ഛികമെന്നവണ്ണം പുറകിൽ, സൈഡിലായി വീഡിയോയിൽ വരത്തക്കവിധം ഇരിക്കും! ക്യാമറ ഏതാങ്കിളിൽ വെച്ചാലും മുരളി അതിൽ വരും. കൊള്ളാം! നല്ല സാമർത്ഥ്യം!! പക്ഷേ ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ല എന്ന് കരുതരുത് കേട്ടോ." എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. "പ്രധാനമന്ത്രിയുടെ പിന്നിലല്ല, സൈഡിലാണ് ഞാൻ നിൽക്കാറുള്ളത്. പാർലമെന്ററി സഹമന്ത്രി എന്ന നിലയിൽ അദ്ദേഹം പാർലമെന്റിൽ വരുമ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ ചുമതലയുള്ള ആളാണ് ഞാൻ." മുരളീധരൻ പറയുന്നു.
Find out more: