ഗതാഗതവകുപ്പിൽ നിന്ന് ബിജു പ്രഭാകറിന് പകരം കെ വാസുകി! ഗതാഗത വകുപ്പ് സെക്രട്ടറിയും കെഎസ്ആർടിസി എംഡിയുമായ ബിജു പ്രഭാകറിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി. കെ വാസുകിക്കാണ് ഗതാഗത വകുപ്പിൻറെ അധിക ചുമതല. നേരത്തെ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറുമായുള്ള ഭിന്നതയെ തുടർന്ന് ബിജു പ്രഭാകർ പദവിയിൽ മാറ്റം ആവശ്യപ്പെട്ടിരുന്നു.സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഗതാഗത സെക്രട്ടറി, കെഎസ്ആർടിസി സിഎംഡി, കെടിഡിഎഫ്സി ചെയർമാൻ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടന്നത്.







ബിജു പ്രഭാകറിന് റെയിൽവെ, മെട്രോ, വ്യോമയാന വകുപ്പുകളുടെ അധിക ചുമതലയും കൂടൽ മാണിക്യം, ഗുരുവായൂർ ദേവസ്വങ്ങളുടെ കമ്മീഷണർ ചുമതലയും നൽകിയിട്ടുണ്ട്. നേരത്തെ മന്ത്രിസഭാ പുനഃസഘടനെയെത്തുടർന്ന് ആൻറണി രാജുവിൻറെ പകരക്കാരനായി ഗതാഗതമന്ത്രി സ്ഥാനത്ത് കെബി ഗണേഷ് കുമാർ എത്തിയത് മുതൽ ബിജു പ്രഭാകറുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം മന്ത്രി ഗണേഷ് കുമാറുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കൂടുതൽ ചുമതലകൾ ആരോഗ്യത്തെ ബാധിക്കുന്നതിനാലാണ് കെഎസ്ആർടിസി സിഎംഡി സ്ഥാനവും ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയാൻ താൽപര്യമുണ്ടെന്ന് സർക്കാരിനെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.മൈനിങ്, ജിയോളജി, പ്ലാൻറേഷൻ, കയർ, ഹാൻറ്ലൂം, കശുവണ്ടി വ്യവസായ വകുപ്പുകളുടെ സെക്രട്ടറിയായാണ് ബിജു പ്രഭാകറിനെ നിയമിച്ചത്.






ലേബർ കമ്മീഷണറായിരുന്ന കെ വാസുകിയെ ലേബർ ആൻഡ് സ്കിൽസ് സെക്രട്ടറിയായി നിയമിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും വാസുകിക്ക് നൽകി. ലേബർ ആൻഡ് സ്കിൽസ് സെക്രട്ടറിയായിരുന്ന സൗരഭ് ജെയ്നെ വൈദ്യുതി വകുപ്പ് സെക്രട്ടറിയായും അർജുൻ പാണ്ഡ്യനെ ലേബർ കമ്മിഷണറായും നിയമിച്ചു.സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഗതാഗത വകുപ്പ് സെക്രട്ടറിയും കെഎസ്ആർടിസി എംഡിയുമായ ബിജു പ്രഭാകറിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി. കെ വാസുകിക്കാണ് ഗതാഗത വകുപ്പിൻറെ അധിക ചുമതല. നേരത്തെ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറുമായുള്ള ഭിന്നതയെ തുടർന്ന് ബിജു പ്രഭാകർ പദവിയിൽ മാറ്റം ആവശ്യപ്പെട്ടിരുന്നു.




നേരത്തെ മന്ത്രിസഭാ പുനഃസഘടനെയെത്തുടർന്ന് ആൻറണി രാജുവിൻറെ പകരക്കാരനായി ഗതാഗതമന്ത്രി സ്ഥാനത്ത് കെബി ഗണേഷ് കുമാർ എത്തിയത് മുതൽ ബിജു പ്രഭാകറുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.അതേസമയം മന്ത്രി ഗണേഷ് കുമാറുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കൂടുതൽ ചുമതലകൾ ആരോഗ്യത്തെ ബാധിക്കുന്നതിനാലാണ് കെഎസ്ആർടിസി സിഎംഡി സ്ഥാനവും ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയാൻ താൽപര്യമുണ്ടെന്ന് സർക്കാരിനെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.മൈനിങ്, ജിയോളജി, പ്ലാൻറേഷൻ, കയർ, ഹാൻറ്ലൂം, കശുവണ്ടി വ്യവസായ വകുപ്പുകളുടെ സെക്രട്ടറിയായാണ് ബിജു പ്രഭാകറിനെ നിയമിച്ചത്. ലേബർ കമ്മീഷണറായിരുന്ന കെ വാസുകിയെ ലേബർ ആൻഡ് സ്കിൽസ് സെക്രട്ടറിയായി നിയമിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും വാസുകിക്ക് നൽകി. ലേബർ ആൻഡ് സ്കിൽസ് സെക്രട്ടറിയായിരുന്ന സൗരഭ് ജെയ്നെ വൈദ്യുതി വകുപ്പ് സെക്രട്ടറിയായും അർജുൻ പാണ്ഡ്യനെ ലേബർ കമ്മിഷണറായും നിയമിച്ചു. 

మరింత సమాచారం తెలుసుకోండి: