മാധ്യമങ്ങളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും എതിരെ ചുമത്തിയ 48 മണിക്കൂര്‍ നിരോധനം ആറ് മണിക്കൂര്‍ ആക്കി കുറച്ചതിനെതിരെ പ്രീതികരണവുമായി  മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെന്‍കുമാര്‍ രംഗത്ത്.

 

 

 

 

 

 

 

 

 

 

 

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ 48 മണിക്കൂര്‍ നിരോധനം എങ്ങനെ ആറ് മണിക്കൂറായി കുറഞ്ഞു എന്ന് സെന്‍കുമാര്‍ ചോദിക്കുന്നു.

 

 

എന്താണ് നടന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സെന്‍കുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

മീഡിയ വണ്‍ മാപ്പും പറഞ്ഞില്ല ഫൈനും അടച്ചില്ല.. അതെങ്ങനെ സംഭവിച്ചു? ഈ നാടകങ്ങള്‍ ആരുടെ സംവിധാനത്തില്‍? കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം എന്തിനാണ് ഈ നാണക്കേട് ഉണ്ടാക്കിയത്?

 

 

 

 

 

 

ആരാണിതിന്റെ ഗുണഭോക്താവ്? ആരോടാണ് ചാനല്‍ മാപ്പ് പറയേണ്ടത്? എന്നിങ്ങനെ ചില ചോദ്യങ്ങള്‍ അദ്ദേഹം  ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്.

 

 

 

 

 

ഇന്നലെ നടന്ന നിരോധന നാടകം കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായയെ തികച്ചും എതിരായി കാണിക്കുന്നു. നല്ല കാര്യങ്ങള്‍ നേരായ വഴി നടക്കണം എന്നു വിശ്വസിക്കുന്ന എല്ലാവരും പ്രതികരിക്കണമെന്നും ആ കള്ള കൈകള്‍ പുറത്തു കൊണ്ട് വരണമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

 

 

 

 

మరింత సమాచారం తెలుసుకోండి: