ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. വ്യത്യസ്തമായ സംഭവവികാസങ്ങളുമായാണ് ഈ ഹാസ്യപരമ്പര മുന്നേറുന്നത്. ആയിരവും പിന്നിട്ട് കുതിക്കുകയാണ് ഉപ്പും മുളകും. അടുത്തിടെയായിരുന്നു ലച്ചുവിന്റേയും സിദ്ധാര്‍ത്ഥിന്റേയും വിവാഹം നടത്തിയത്. വിവാഹത്തോടെ ലച്ചു പരമ്പരയോട് വിടപറയുകയായിരുന്നു. ലച്ചുവിനെ മിസ്സ് ചെയ്യുന്നുണ്ടെന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്നു.
രസകരമായ സംഭവവികാസങ്ങളുമായാണ് ഉപ്പും മുളകും എത്തുന്നത്. എപ്പിസോഡിന് മുന്നോടിയായി പ്രമോ വീഡിയോ പുറത്തുവരാറുണ്ട്. ഫേസ്ബുക്കിലൂടെ നിമിഷനേരം കൊണ്ടാണ് പ്രമോ ശ്രദ്ധ നേടുന്നത്.പ്രണയദിനത്തിന് മുന്നോടിയായി എത്തിയ പ്രമോ വീഡിയോയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ബാലുവിന്റെ വീട്ടില്‍ പുതിയ പ്രണയം മൊട്ടിടുകയാണെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തു വന്നിട്ടുള്ളത്. പ്രേക്ഷകര്‍ മാത്രമല്ല പാറമട വീട്ടിലുള്ളവരും ആകാംക്ഷയിലാണ്.
കേശുവാണ് മുടിയന്റെ ഗൂഢാലോചനയെക്കുറിച്ച് ബാലുവിനെ അറിയിക്കുന്നത്. ചിറ്റപ്പനും ചേട്ടനും കട്ടസപ്പോര്‍ട്ടായി ഒപ്പമുണ്ടെന്നും കേശു പറഞ്ഞിരുന്നു. വീട്ടില്‍ നിന്നും മാറിയുള്ള ഈ പ്ലാനില്‍ കേശുവിനും ശിവയ്ക്കും സംശയങ്ങേളേറെയാണ്.ഇത് മിക്കവാറും മുടിയന്‍ ചേട്ടന് ഗായത്രി ചേച്ചിയെ പ്രൊപ്പോസ് ചെയ്യാനുള്ള അവസരമാവുമെന്നും കേശു പറയുന്നുണ്ട്. മുടിയന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഗായത്രി.
ഇതിനിടയിലേക്കാണ് കേബിള്‍ ഓഫീസിലെ ജോലിക്കാരനായ വിഷ്ണുവും എത്തുന്നത്. മാറിനിന്ന് ശിവയും കേശുവും മുടിയനേയും ഗായത്രിയേയും ചിറ്റപ്പനേയും വീക്ഷിക്കുന്നുണ്ടായിരുന്നു. ബാലു സാറ് ഇതറിയേണ്ടെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടെന്ന് ഇതിനിടയില്‍ വിഷ്ണു ഇവരോട് പറഞ്ഞിരുന്നു.
ഒരേസമയം രണ്ടിടത്ത് പ്രത്യക്ഷപ്പെടാന്‍ നീയാര് കുമ്പിടിയോ എന്ന് ചോദിച്ചായിരുന്നു ബാലു എത്തിയത്.മുടിയന്‍ പറഞ്ഞിട്ടാണ് താന്‍ അങ്ങനെ ചെയ്തതെന്നായിരുന്നു വിഷ്ണുവിന്‍രെ വിശദീകരണം.
ഇതിനിടയിലാണ് അച്ഛന്റെ അടുത്ത് നിന്നും സുരേന്ദ്രനും വഴക്ക് കിട്ടിയത്. ഇനി കണ്‍വെട്ടത്ത് കണ്ടുപോവരുതെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. ഇതിനിടയിലാണ് ബാലു മുടിയനെ അടിച്ചത്. പാറമട വീട്ടിലെ പുതിയ സംഭവവികാസം എന്താണെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
click and follow Indiaherald WhatsApp channel