അമേരിക്കയിലെ ഊട്ടയിൽ താമസമാക്കിയ 20 വയസ്സുകാരനാണ് കോബി ഫ്രീമാൻ. ബർഗർ തിന്നണം എന്ന കൊതി മൂത്തപ്പോൾ കക്ഷി ഉടനെ ഓർഡർ ചെയ്തു. നിമിഷനേരം കൊണ്ട് സംഭവം എത്തുകയും ചെയ്തു.തന്റെ അവസ്ഥ വ്യക്തമാക്കി ഉടൻ ഫ്രീമാൻ ടിക് ടോക്കിൽ ഒരു വീഡിയോ ചെയ്തു. അവ്യക്തമായ സ്വരത്തിൽ (നാവ് വീർത്തിരിക്കുന്നതുകൊണ്ട്) "ഞാൻ ഒരു ഹാംബർഗർ കഴിക്കുകയായിരുന്നു. പെട്ടന്ന് എന്റെ നാവിൽ ഒരു വേദന അനുഭവപ്പെട്ടു. ബാത്ത്റൂമിൽ പോയി വായ തുറന്നു നോക്കിയപ്പോൾ ഇതാണ് അവസ്ഥ. ആരെങ്കിലും എന്നെ സഹായിക്കൂ," എന്ന് പറയുന്ന ഫ്രീമാന്റെ വീഡിയോ വൈറലാവാൻ അധിക സമയം വേണ്ടി വന്നില്ല.
ബർഗർ പാചകം ചെയ്തപ്പോഴോ അല്ലെങ്കിൽ പാക്ക് ചെയ്തപ്പോഴോ ഇടയിൽ പെട്ട തേനീച്ചയാണ് പണി പറ്റിച്ചത്. എന്തായാലും നിമിഷനേരം കൊണ്ട് ഫ്രീമാന്റെ നാവ് തടിച്ചു പൊങ്ങാൻ തുടങ്ങി. എന്തായാലും അടുത്ത തവണ നിങ്ങൾ ബർഗർ വാങ്ങുമ്പോൾ ഒന്ന് തുറന്നു നോക്കുന്നത് നന്നായിരിക്കും.ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാവിന്റെ വീക്കം കണ്ട് നിരവധി പേര് പിടിച്ചപ്പോൾ മറ്റുചിലർ ഈ വീക്കം ഉടനെ കുറയും, പേടിക്കേണ്ട എന്ന് ഫ്രീമാന്റെ ഉപദേശിക്കുന്നുണ്ട്.
എന്തായാലും രണ്ട് മണിക്കൂറിനുള്ളിൽ ഫ്രീമാന്റെ വിങ്ങിയ നാവ് പഴയപടിയായി. നാവ് വിങ്ങി നിന്നിരുന്ന സമയം വേദനാജനകവും ഭയപ്പെടുത്തുന്നതുമായിരുന്നു എന്ന് ഫ്രീമാൻ പിന്നീട് വ്യക്തമാക്കി. "ഒരു നിമിഷം എനിക്ക് ശ്വസിക്കാൻ കഴിയില്ലെന്ന് ഞാൻ കരുതി," ഫ്രീമാൻ പറഞ്ഞു. ബർഗർ കഴിക്കുന്നതിനു മുൻപ് ഒന്ന് തുറന്നു നോക്കുന്നത് നല്ലതാണ്. അല്ലാത്ത പക്ഷം കോബി ഫ്രീമാന് സംഭവിച്ചത് നിങ്ങൾക്കും സംഭവിച്ചേക്കാം.
click and follow Indiaherald WhatsApp channel