പോസ്റ്ററിലെ ജാതീയതയ്ക്ക് പിന്നാലെ ബിജെപി പദയാത്രപ്പാട്ട് വിവാദം! സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തിലെ വരികളാണ് പൊല്ലാപ്പിലാക്കിയത്. അഴിമതിക്ക് പേരുകേട്ട കേന്ദ്ര ഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്ക കൂട്ടരേ.. എന്ന പാട്ടിലെ വരിയാണ് ബിജെപി വിവാദത്തിലായത്. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് ഈ വരികൾ ഉൾപ്പെടുന്ന ഗാനം പുറത്തുവിട്ടതോടെയാണ് സമൂഹമാധ്യമങ്ങളിൽ ഇത് വൈറലായത്. പോസ്റ്റർ വിവാദം കനക്കുന്നതിന് പിന്നാലെ വീണ്ടും പൊല്ലാപ്പിലായി ബിജെപി. ബിജെപിയുടെ ഒരു സോഷ്യൽമീഡിയ പേജുകളിലും ഇതിനി ഉണ്ടാവരുതെന്ന കർശന നിർദേശം നേതൃത്വം നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിലാണ് ഈ വീഡിയോ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോട് വെച്ച് നടക്കാനിരുന്ന പരിപാടിയ്ക്കായി പുറത്തിറക്കിയ പോസ്റ്ററിൽ ഉച്ചഭക്ഷണം എസ് സി, എസ്ടി നേതാക്കളോടൊപ്പം എന്ന് നൽകിയാണ് വിവാദത്തിന് തുടക്കമായത്. 




   പോസ്റ്റർ വിവാദം കൊഴുക്കുന്നതിനിടയിലാണ് പാട്ടും ഇപ്പോൾ വിവാദക്കോളങ്ങളിൽ ഇടം നേടിയത്. ബിജെപിയെന്ന പാർട്ടിയുടെ സവർണാധിപത്യ മുഖം തെളിയിക്കുന്നെന്നായിരുന്നു സമൂഹമാധ്യമങ്ങളിലുയർന്ന വിമർശനം. ഐടി സെല്ലാണ് പാട്ട് തയ്യാറാക്കിയത്. അവലോകന യോഗത്തിൽ ഐടി സെല്ലിനെതിരെ വിമർശനം ഉയർന്നു. പാട്ടിൽ ബിജെപിക്ക് പറ്റിയ അബദ്ധത്തിൽ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ പെയ്യുകയാണ്. ആദ്യമായാണ് സുരേന്ദ്രൻ ഒരു സത്യം പറയുന്നതെന്നാണ് ഒരു കമൻറ്. കഴിഞ്ഞ ദിവസം പദയാത്രയുടെ പോസ്റ്റർ വിവാദമായതിന് പിന്നാലെയാണ് പാട്ടും വിവാദത്തിലായത്. 'ദുരിതമേറ്റു വാടിവീഴും പതിതകോടിമാനവർക്കൊരഭയമായി ഞങ്ങളുണ്ട് കൂട്ടരേ പതിയിരിക്കും ഇടതുപക്ഷ വഞ്ചനപ്പിശാചിനോടും എതിരിടാൻ ഞങ്ങളുണ്ട് കൂട്ടരേ....' എന്ന വരിക്ക് ശേഷമാണ് കേന്ദ്ര സർക്കാരിനെതിരായ വിമർശനം ഉൾപ്പെടുന്ന വരി തുടങ്ങുന്നത്. 





  കെ സുരേന്ദ്രൻറെ കേരള പദയാത്ര തത്സമയം നൽകുന്ന ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം പുറത്തുവന്നത്. പോസ്റ്റർ വിവാദം കനക്കുന്നതിന് പിന്നാലെ വീണ്ടും പൊല്ലാപ്പിലായി ബിജെപി. സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തിലെ വരികളാണ് പൊല്ലാപ്പിലാക്കിയത്. അഴിമതിക്ക് പേരുകേട്ട കേന്ദ്ര ഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്ക കൂട്ടരേ.. എന്ന പാട്ടിലെ വരിയാണ് ബിജെപി വിവാദത്തിലായത്. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് ഈ വരികൾ ഉൾപ്പെടുന്ന ഗാനം പുറത്തുവിട്ടതോടെയാണ് സമൂഹമാധ്യമങ്ങളിൽ ഇത് വൈറലായത്.




  സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിലാണ് ഈ വീഡിയോ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോട് വെച്ച് നടക്കാനിരുന്ന പരിപാടിയ്ക്കായി പുറത്തിറക്കിയ പോസ്റ്ററിൽ ഉച്ചഭക്ഷണം എസ് സി, എസ്ടി നേതാക്കളോടൊപ്പം എന്ന് നൽകിയാണ് വിവാദത്തിന് തുടക്കമായത്. പോസ്റ്റർ വിവാദം കൊഴുക്കുന്നതിനിടയിലാണ് പാട്ടും ഇപ്പോൾ വിവാദക്കോളങ്ങളിൽ ഇടം നേടിയത്. ബിജെപിയെന്ന പാർട്ടിയുടെ സവർണാധിപത്യ മുഖം തെളിയിക്കുന്നെന്നായിരുന്നു സമൂഹമാധ്യമങ്ങളിലുയർന്ന വിമർശനം. ഐടി സെല്ലാണ് പാട്ട് തയ്യാറാക്കിയത്. അവലോകന യോഗത്തിൽ ഐടി സെല്ലിനെതിരെ വിമർശനം ഉയർന്നു. പാട്ടിൽ ബിജെപിക്ക് പറ്റിയ അബദ്ധത്തിൽ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ പെയ്യുകയാണ്. ആദ്യമായാണ് സുരേന്ദ്രൻ ഒരു സത്യം പറയുന്നതെന്നാണ് ഒരു കമൻറ്.

మరింత సమాచారం తెలుసుకోండి: