ഷൈൻ ടോം ചാക്കോയുടെ മുടിയും, നഖവും ശേഖരിച്ചു; പരിശോധനയിൽ എങ്ങനെ ലഹരി കണ്ടെത്തും? എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന പരിശോധനയിൽ ലഹരി ഉപയോഗം തെളിയിക്കാനായി താരത്തിൻ്റെ തലമുടി, നഖം തുടങ്ങിയ സാംപിളുകൾ ശേഖരിച്ചുവെന്നാണ് റിപ്പോർട്ട്. എൻഡിപിഎസ് നിയമത്തിലെ 27 (മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ ഉപഭോഗം), 29 (പ്രേരണയും ക്രിമിനൽ ഗൂഢാലോചനയും) എന്നീ സെക്ഷനുകൾ ചുമത്തിയാണ് താരത്തെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗം തെളിയിക്കാനായി താരത്തിൽനിന്ന് ശേഖരിച്ച സാംപിളുകൾ ഇനി വിശദ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചെന്ന കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയുടെ മെഡിക്കൽ പരിശോധന പൂർത്തിയായി. 




തലമുടിക്ക് സമാനമായി മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനായി നഖത്തിൻ്റെ സാംപിളും പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. കൈവിരൽ അല്ലെങ്കിൽ കാൽവിരൽ നഖമാണ് പരിശോധനയ്ക്ക് വിധേയമാക്കാറുള്ളത്. ഏകദേശം 100 മില്ലിഗ്രാം നഖമാണ് ഇതിനായി ആവശ്യമുള്ളത്. മാലിന്യം നീക്കംചെയ്യാനായി നഖം കഴുകി വൃത്തിയാക്കും. തുടർന്ന് നഖം പൊടിരൂപത്തിലാക്കും. പിന്നീട് ഇവ ഗ്യാസ് ക്രോമറ്റോഗ്രഫി - മാസ് സ്പെക്ട്രോമെട്രി (GC - MS) അല്ലെങ്കിൽ ലിക്വിഡ് ക്രോമറ്റോഗ്രഫി - ടാൻഡം മാസ് സ്പെക്ട്രോമെട്രി (LC-MS/MS) തുടങ്ങിയ പരിശോധനകൾക്ക് വിധേയമാക്കിയാണ് ലഹരിയുടെ സാന്നിധ്യം കണ്ടെത്തുന്നത്. 





കൊക്കെയ്ൻ, ഹെറോയിൻ, മോർഫീൻ, മെത്താഫെറ്റമിൻ, എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുടെ സാന്നിധ്യം ഇതുവഴി കണ്ടെത്താനാകുമെന്നാണ് റിപ്പോർട്ട്. തലയുടെ പിൻഭാഗത്തുള്ള മുടിയാണ് സാധാരണ പരിശോധനകൾക്കായി ശേഖരിക്കാറുള്ളത്. ഏതാണ്ട് ഒരു പെൻസിലിൻ്റെ കട്ടിക്ക്, 100 - 120 മുടിനാര് വരെ പരിശോധനയ്ക്കായി ശേഖരിക്കും. മുടി കഴുകി വൃത്തിയാക്കി മാലിന്യം (പൊടി ഉൾപ്പെടെ) നീക്കിയെന്ന് ഉറപ്പാക്കും. തുടർന്ന് ഇവ, ചെറിയ സെക്ഷനുകളാക്കി മുറിക്കും. എൻഡിപിഎസ് നിയമത്തിലെ 27 (മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ ഉപഭോഗം), 29 (പ്രേരണയും ക്രിമിനൽ ഗൂഢാലോചനയും) എന്നീ സെക്ഷനുകൾ ചുമത്തിയാണ് താരത്തെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.





ലഹരി ഉപയോഗം തെളിയിക്കാനായി താരത്തിൽനിന്ന് ശേഖരിച്ച സാംപിളുകൾ ഇനി വിശദ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.   തലയുടെ പിൻഭാഗത്തുള്ള മുടിയാണ് സാധാരണ പരിശോധനകൾക്കായി ശേഖരിക്കാറുള്ളത്. ഏതാണ്ട് ഒരു പെൻസിലിൻ്റെ കട്ടിക്ക്, 100 - 120 മുടിനാര് വരെ പരിശോധനയ്ക്കായി ശേഖരിക്കും. മുടി കഴുകി വൃത്തിയാക്കി മാലിന്യം (പൊടി ഉൾപ്പെടെ) നീക്കിയെന്ന് ഉറപ്പാക്കും. തുടർന്ന് ഇവ, ചെറിയ സെക്ഷനുകളാക്കി മുറിക്കും. എൻഡിപിഎസ് നിയമത്തിലെ 27 (മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ ഉപഭോഗം), 29 (പ്രേരണയും ക്രിമിനൽ ഗൂഢാലോചനയും) എന്നീ സെക്ഷനുകൾ ചുമത്തിയാണ് താരത്തെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

Find out more: