ശാന്തമായ ഉറക്കം എന്നത് പലർക്കും ഒരു സ്വപ്നമായി അവശേഷിക്കുന്നു. എന്നിരുന്നാലും, ഒരു നല്ല രാത്രി ഉറക്കം ഒരു സാധാരണ മനുഷ്യനെപ്പോലെ പ്രവർത്തിക്കാനും ആരോഗ്യത്തോടെയിരിക്കാനും നമുക്ക് വളരെ പ്രധാനമാണ്. നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്തുന്നതിന്, കൃത്യമായ ഭക്ഷണക്രമം, ജീവിതശൈലി എന്നിവ സഹായിക്കും. ഉദാസീനതയും അലസതയും കുറവുള്ള, സജീവവും ആരോഗ്യകരവുമായ ജീവിതശൈലി ആണ് നല്ല ഉറക്കത്തിന്റെ വേണ്ട പ്രധാന കാര്യം. നല്ല പോഷകാഹാരം, ശാരീരിക പ്രവർത്തനത്തിന്റെ അളവ്, സമ്മർദ്ദം, നിങ്ങളുടെ ഉറക്ക സമയത്തെ രീതികൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് നല്ല ഉറക്കം ലഭിക്കുന്നതിന് ആധാരം. നിങ്ങൾ ഉറക്കത്തിലേക്ക് വഴുതി തുടങ്ങുമ്പോൾ, നിങ്ങളുടെ ശരീര താപനില ചെറുതായി കുറയുന്നു, ഇത് ഉറങ്ങുന്ന പ്രക്രിയയെ സഹായിക്കുന്നു. ഉറക്കത്തിന് അനുയോജ്യമായ അവസ്ഥയ്ക്ക് കിടപ്പുമുറിയിൽ ഏറ്റവും പറ്റിയ താപനില 60- 67 ഡിഗ്രി ഫാരൻഹീറ്റാണ്. കൂടാതെ, മുറി പൂർണ്ണമായും ഇരുണ്ടതാണെന്ന് ഉറപ്പാക്കുക. അതായത് പൂർണ്ണമായും അന്ധകാരം ആയിരിക്കണം മുറിക്കകത്ത്.



ഇരുട്ട് യഥാർത്ഥത്തിൽ മെലറ്റോണിൻ ഉത്പാദിപ്പിക്കുവാനായി തലച്ചോറിനെ സൂചിപ്പിക്കുന്നു, ഇത് നിങ്ങളുടെ ശരീര ഘടികാരത്തോട് ഉറങ്ങാൻ സമയമായെന്ന് പറയുന്നു.കാലുകളും കൈകളും ചൂടാക്കുന്നത് ഉറക്കത്തിന്റെ ആരംഭത്തെ സഹായിക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ പാദത്തിൽ ഒരു ചൂടുവെള്ളക്കുപ്പി വച്ചാൽ, ചർമ്മത്തിന്റെ ഉപരിതലത്തിൽ രക്തക്കുഴലുകൾ വിശാലമാവുകയും അതുവഴി താപനഷ്ടം വർദ്ധിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുകയും ഗാഢനിദ്രയിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യുന്നു.ഐസ് പോലെ തണുത്ത വെള്ളം കിടക്കുന്നതിന് തൊട്ട് മുൻപായി മുഖത്ത് തളിക്കുന്നതാണ് ഇതിനുള്ള ഏറ്റവും മികച്ച മരുന്ന്. നിങ്ങൾ പൂർണ്ണമായും ഉണർന്നിരിക്കുന്ന അവസ്ഥയിലായിരിക്കുമ്പോൾ, നിങ്ങളെ ശാന്തമാക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ നാഡീവ്യവസ്ഥ പുനഃസജ്ജമാക്കേണ്ടതുണ്ട്. നിങ്ങളുടെ മുഖം ഒരു പത്രം തണുത്ത വെള്ളത്തിൽ മുക്കുന്നത് ഹൃദയമിടിപ്പിനെയും രക്തസമ്മർദ്ദത്തെയും കുറയ്ക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിന് ആശ്വാസം പകരുവാൻ സഹായിക്കുകയും ക്രമേണ ഉറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.


ദിവസാവസാനം, ഉറങ്ങുവാൻ കിടക്കുന്ന സമയത്ത് നിങ്ങൾക്ക് ചിലപ്പോൾ ഉത്കണ്ഠയോ വിഷമമോ അനുഭവപ്പെടാം, പ്രത്യേകിച്ചും നിങ്ങളുടെ മനസ്സ് അമിതമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ. അടിസ്ഥാനപരമായി നിങ്ങളുടെ നാക്കിന്റെ അഗ്രം നിങ്ങളുടെ മുകളിലെ പല്ലുകൾക്ക് നേരെ വയ്ക്കുക, വ്യായാമത്തിലുടനീളം നാക്ക് അവിടെത്തന്നെ സൂക്ഷിക്കുക. നിങ്ങളുടെ വായിലൂടെ ശ്വാസം പൂർണ്ണമായും പുറത്തേക്ക് കളയുക. നിങ്ങളുടെ വായ അടച്ച് മൂക്കിലൂടെ നിശബ്ദമായി ശ്വസിക്കുക. ഏഴ് എണ്ണുന്നത് വരെ നിങ്ങളുടെ ശ്വാസം പിടിക്കുക. നിങ്ങളുടെ വായിലൂടെ പൂർണ്ണമായും ശ്വാസം പുറത്തേക്ക് വീണ്ടും വിടുക, മനസ്സിൽ എട്ട് എണ്ണുന്നത് വരെ ശബ്ദത്തോടെ വേണം ശ്വാസം പുറത്തേക്ക് കളയുവാൻ. ഇത് മൂന്ന് തവണ കൂടി ആവർത്തിക്കുക, അങ്ങിനെ മൊത്തം 4 തവണ ഇങ്ങനെ ശ്വാസോച്ഛ്വാസം നടത്തുക. നിങ്ങൾക്ക് സുഖമായ ഉറക്കം ലഭിക്കുമെന്നത് തീർച്ച! 

Find out more: