
പൗരത്വത്തിന് പകരം യാത്രക്കാർ വരുന്ന രാജ്യങ്ങൾക്ക് മാത്രമേ പട്ടിക ബാധകമാകൂ.ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങൾ, പ്രദേശങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയെ അന്താരാഷ്ട്ര തലത്തിലുള്ള കൊവിഡ് മാറ്റങ്ങളെ അടിസ്ഥാനമാക്കി പതിവായി അപ്‌ഡേറ്റ് ചെയ്യും.രാജ്യത്ത് എത്തുന്നവർക്ക് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 96 മണിക്കൂർ മുമ്പ് എടുത്ത പരിശോധന ഫലം ആണ് കാണിക്കേണ്ടത്. വിമാനത്താവളത്തിൽ പിസിആർ പരിശോധന നടത്തും. ഫലം വരുന്നത് വരെ സ്വയം നിരീക്ഷണത്തിൽ കഴിയണം എന്നാണ് നിർദ്ദേശം.2020 ഡിസംബർ 24 മുതലാണ് അബുദാബി അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ തുടങ്ങിയത്.
അതേസമയം ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം സൗദി അറേബ്യയിൽ വിനോദ പരിപാടികൾ ഞായറാഴ്ച വീണ്ടും ആരംഭിച്ചതായി ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി (ജിഇഎ) അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോളുകളും മുൻകരുതൽ നടപടികളും പാലിക്കാൻ വിനോദ മേഖലയിലെ ബിസിനസുകളോട് ആവശ്യപ്പെട്ടു. വിവാഹാഘോഷങ്ങളും കോർപ്പറേറ്റ് മീറ്റിംഗുകളും ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും പാർട്ടികളും കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുകയാണെന്ന് ലഫ്റ്റനന്റ് കേണൽ തലാൽ അൽ ഷൽഹോബ് പറഞ്ഞു.
സിനിമാശാലകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, മാളുകൾ, ജിമ്മുകൾ, കായിക കേന്ദ്രങ്ങൾ എന്നിവ വീണ്ടും തുറക്കുമെന്ന് വാർത്താസമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വക്താവ് പറഞ്ഞു.അതേസമയം, ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാം. ഏതൊരു സാമൂഹിക ഒത്തുചേരലിനും അനുവദനീയമായ പരമാവധി ആളുകളുടെ എണ്ണം 20 കവിയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും വിനോദ പരിപാടികൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ഉചിതമായ ലൈസൻസിന് അപേക്ഷിക്കണമെന്ന് ജിഇഎ പറഞ്ഞു.