മിനുസമാർന്നതും പട്ടുപോലുള്ളതുമായ മുടി ലഭിക്കുന്നതിനുള്ള ഉത്തമ പരിഹാരമാണ് ഹെയർ സിറം. മുടിയിഴകൾക്ക് പുതു ജീവൻ നൽകുമെന്ന കാരണത്താൽ ഹെയർ സിറം ഇപ്പോൾ പ്രശസ്തിയാർജ്ജിച്ച് വരുന്നു. എന്നാൽ പലപ്പോഴും, വിപണിയിൽ നിന്ന് ലഭിക്കുന്ന രാസ പദാർത്ഥങ്ങൾ അടങ്ങിയ ഹെയർ സിറം ഉപയോഗിക്കുവാൻ നമുക്ക് വിമുഖതയുണ്ട്. അതിനാൽ നമ്മുടെ വീടുകളിൽ തന്നെയുള്ള ചേരുവകൾ ഉപയോഗിച്ച് ഹെയർ സിറം തയ്യാറാക്കാം. മലിനീകരണവും പൊടിയും അഴുക്കും പലപ്പോഴും മുടി പൊട്ടുന്നതിനോ അനാരോഗ്യകരമായി തോന്നുന്നതിനോ കാരണമാകുന്നു. മുടിയുടെ ഉപരിതലത്തെ മൃദുവും മിനുസമാർന്നതുമാക്കുവാനും ഹെയർ സിറം സഹായിക്കുന്നു. ഇത് മുടിയിലെ സങ്കീർണതകൾ കുറയ്ക്കുകയും ആരോഗ്യകരമായ രൂപം നൽകുകയും ചെയ്യുന്നു. വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ വെയിലിൽ നിന്ന് മുടിയെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. മുടിയിൽ സിറം പതിവായി ഉപയോഗിക്കുന്നതിലൂടെ മുടി ജട പിടിക്കുന്നതും കൊഴിയുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ ഫലപ്രദമായി കുറയ്ക്കാൻ കഴിയും. 


  മുടിയുടെ സ്വാഭാവിക എണ്ണമയത്തിലെ കുറവ് അല്ലെങ്കിൽ വരണ്ടതും കേടുവന്നതുമായ മുടി ഉൾപ്പെടെയുള്ള കേശ സംബന്ധമായ ഏത് ആശങ്കകളും ഹെയർ സിറം ഉപയോഗിച്ച് എളുപ്പത്തിൽ ചികിത്സിക്കാം.  ഏറ്റവും പ്രധാനമായി, നിങ്ങൾ സ്റ്റൈലിംഗ് ഉപകരണങ്ങളും മുടി ചൂടാക്കുന്ന അയേണിങ് ഉപകരണത്തിന്റെയുമൊക്കെ പതിവ് ഉപയോക്താവാണെങ്കിൽ മുടിയുടെ തകരാറിനെ പ്രതിരോധിക്കാൻ മാത്രമല്ല, മുടിയിലെ പ്രകൃതിദത്ത എണ്ണമയം സംരക്ഷിക്കുന്നതിലും ഹെയർ സിറം വളരെയധികം സഹായിക്കുകയും ചെയ്യും. നിങ്ങൾക്ക് മാർക്കറ്റിൽ ലഭ്യമായ ഹെയർ സിറം ബ്രാൻഡുകളെ ആശ്രയിക്കാനാണ് താല്പര്യമെങ്കിൽ, അവയ്ക്കുള്ളിലെ രാസ ഘടകങ്ങൾ പരിശോധിക്കുക. കഠിനമായ ധാരാളം രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കരുത്. 



  കൂടാതെ, നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങൾക്ക് അനുസരിച്ച് സിറം ഉപയോഗിക്കുവാനും പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ വീടുകളിൽ തന്നെ നിങ്ങൾക്ക് പ്രകൃതിദത്ത ഹെയർ സിറം തയ്യാറാക്കാം. ഷാമ്പൂ, കണ്ടീഷനർ എന്നിവ ഉപയോഗിച്ച് മുടി കഴുകിയ ശേഷം ടവൽ കൊണ്ട് മുടി തുടച്ച് വരണ്ടതാക്കുക. അല്പം നനവുള്ള മുടിയിൽ സിറം പുരട്ടുക. മുടിയുടെ ഉപരിതലത്തിൽ അറ്റം മുതൽ വേരുകൾക്ക് മുൻപ് വരെ ഇത് പ്രയോഗിക്കുക. മുടിവേരുകളിലും ശിരോചർമ്മത്തിലും ഇത് പ്രയോഗിക്കരുത്. ചെറിയ ഭാഗങ്ങളായി മുടി എടുത്ത് നന്നായി ചീപ്പ് കൊണ്ട് ചീവുക. മുടി നനഞ്ഞതാണെങ്കിൽ, അകലമുള്ള പല്ലുകളുള്ള ചീപ്പ് / ബ്രഷ് ചീകുവാൻ ഉപയോഗിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.മുടി വീണ്ടും കഴുകുന്നതിനിടയിലുള്ള ഇടവേളകളിൽ സിറം നിരവധി തവണ വീണ്ടും പ്രയോഗിക്കരുത്. കഴുകിയ മുടിയിൽ സിറം ഉപയോഗിക്കുന്നതാണ് നല്ലത്. 

మరింత సమాచారం తెలుసుకోండి: