രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കുന്നു. കൊവിഡ് മഹാമാരിയെ രാജ്യം നേരിട്ടതെങ്ങനെ, കൊവിഡിനെ അതീജീവിച്ചെന്ന് പറയാറായോ, കൊവിഡ് വാക്സിൻ വിതരണം എങ്ങനെയാകും... പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകുന്നു. ഞാൻ ആരോഗ്യ വിദഗ്ധനല്ല, പക്ഷേ എന്റെ വിലയിരുത്തലുകൾ നമ്പറുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. നമുക്ക് എത്ര ജീവൻ രക്ഷിക്കാൻ കഴിയുമെന്ന കണക്കുകളെ അടിസ്ഥാനമാക്കി നമ്മുടെ കൊവിഡ് പോരാട്ടത്തെ വിലയിരുത്തണമെന്നാണ് ഞാൻ കരുതുന്നത്.ഈ വൈറസ് അജ്ഞാതമായ ഒന്നാണെന്ന് നമ്മളെല്ലാവരും സമ്മതിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. മുമ്പ് സംഭവിച്ചതുപോലെയൊന്നുമല്ല. അതുകൊണ്ട് തന്നെ അജ്ഞാതനായ പുതിയ ശത്രുവിനെ നേരിടുന്നതിനിടയിൽ നമ്മുടെ പ്രതികരണം ആവിഷ്കരിക്കുകയായിരുന്നു.


 അതുകൊണ്ട് തന്നെ അമിത ആത്മവിശ്വാസം നല്ലതല്ല എന്നാണ് എനിക്ക് തോന്നുന്നത്. മാസ്ക് ധരിക്കുക, കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കുകയെന്നതാണ് ഏക പോംവഴി, കാരണം മരുന്ന് ഉണ്ടാകുന്നത് വരെ അശ്രദ്ധ പാടില്ല. ഇക്കാര്യം ഒക്ടോബർ 20ന് രാജ്യത്തിന് നൽകിയ സന്ദേശത്തിലും ഞാൻ ഊന്നിപ്പറഞ്ഞു. ചിലസമയത്ത് ഗുജറാത്ത് പോലുള്ള ചില സ്ഥലങ്ങൾ ഹോട്ട്സ്പോട്ടുകളായി കാണപ്പെട്ടു. അതേസമയം, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് തോന്നി. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം ഗുജറാത്തിലെ സാഹചര്യം മെച്ചപ്പെട്ടു, പക്ഷേ കേരളത്തിലെ സ്ഥിതി മോശം അവസ്ഥയിലേക്ക് മാറുകയായിരുന്നു.



  ലോക്ക് ഡൗണിൻറെ വിവിധ ഘട്ടങ്ങളിലുടെ നമുക്ക് കൂടുതൽ സമയം ലഭിച്ചെന്ന് മാത്രമല്ല, അൺലോക്ക് പ്രക്രിയയും ശരിയായി ലഭിച്ചു. അതുകൊണ്ട് തന്നെ സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും ട്രാക്കിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കണക്കുകൾ അതാണ് സൂചിക്കുന്നത്. രാജ്യവ്യാപകമായി സമയബന്ധിതമായി തന്നെ ലോക്ക് ഡൗൺ ഏർപ്പെടുത്താനും നടപടികൾ കൈക്കൊള്ളാനും ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. മറ്റുപല രാജ്യങ്ങളും ആയിരക്കണക്കിന് കൊവിഡ് കേസുകളായപ്പോഴാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. എന്നാൽ നമ്മൾ നിയന്ത്രണമേർപ്പെടുത്തുമ്പോൾ നൂറുകണക്കിന് കേസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.



  മഹാമാരിയുടെ വരവിൽ വളരെ നിർണായക ഘട്ടത്തിലാണ് നമ്മൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത്. കൊവിഡ്-19 മഹാമാരിയെ ഇന്ത്യ ശാസ്ത്രീയമായ രീതിയിലാണ് സമീപിച്ചത്. അത്തരമൊരു സമീപനം പ്രയോജനകരമാണെന്ന് തെളിഞ്ഞു. ഈ നീക്കം വൈറസ് അതിവേഗം പടരുന്നതിലേക്കും കൂടുതൽ മരണങ്ങളിലേക്കും നയിച്ചേക്കാവുന്ന സാഹചര്യം ഒഴിവാക്കാൻ സഹായിച്ചതായി പഠനങ്ങൾ കാണിക്കുന്നു. സമയബന്ധിതമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിന് പുറമെ, നിർബന്ധിതമായി മാസ്ക് ധരിക്കുക, കോൺടാക്റ്റ്-ട്രേസിംഗ് ആപ്പ്, റാപിഡ് ആൻറിജൻ ടെസ്റ്റ് തുടങ്ങിയവ ആദ്യം തന്നെ നടപ്പിലാക്കിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

Find out more: