
ഇത് ശരിയാണോ എന്നത് സംബന്ധിച്ച് ഇന്നും ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഇതിൽ വ്യക്തത വന്നിട്ടില്ല. പ്രോട്ടീൻ സമ്പന്നമായ കടക്‌നാഥ് കരിങ്കോഴിക്ക് സാധാരണ ബ്രോയിലർ കോഴിയേക്കാൾ മൂന്നിരട്ടി വിലയുണ്ട്. 700 രൂപ മുതൽ ആയിരം രൂപ വരെയാണ് രാജ്യത്തെ വിവിധ വിപണികളിൽ ഇവയുടെ വില. കടക്‌നാഥ് കോഴിയുടെ മുട്ടയ്ക്ക് തന്നെ 50 രൂപയിലധികം വിലയുണ്ട്. ഉയർന്ന അളവിലുള്ള അയൺ അംശവും കുറഞ്ഞ കൊഴുപ്പുമാണ് ഇവയെ ജനപ്രിയമാക്കുന്നത്. മധ്യപ്രദേശിയിൽ നിന്ന് 20,000 കരിങ്കോഴി കുഞ്ഞുങ്ങളാണ് അദ്ദേഹം ഇറക്കുമതി ചെയ്തത്. സിമാനി കോഴികളുടെ വലുപ്പം അനുസരിച്ചാണ് വില ഈടാക്കുക.
ഒരു കോഴിക്ക് 2500 ഡോളർ വരെ ലഭിക്കും. അതായത് 1,82,358 ലക്ഷം രൂപവരെ. ഇതുകൂടാതെ ലോകത്തിലെ ഏറ്റവും വിലകൂടിയ വിഭവങ്ങളുടെ പട്ടികയിൽ സിമാനി ചിക്കൻ വിഭവങ്ങളും ഉൾപ്പെടുന്നു. ലക്ഷങ്ങൾ ആണ് ഇവ കൊണ്ടുണ്ടാക്കിയ വിഭവങ്ങളുടെ വില. സിമാനി കോഴികൾക്ക് മാന്ത്രിക കഴിവുകൾ ഉണ്ടെന്നാണ് ഇന്തോനേഷ്യക്കാരുടെ വിശ്വാസം. ഇവയുടെ മാംസത്തിന് എല്ലാത്തരം രോഗങ്ങളും ഭേദമാക്കാനും നല്ല ഭാഗ്യം കൈവരിക്കാനും ശക്തിയുണ്ടെന്നും ഇവിടുത്തുക്കാർ വിശ്വസിക്കുന്നു.
അതേസമയം പടിഞ്ഞാറൻ രാജ്യങ്ങളിൽ പക്ഷിപ്പനി പടർന്നുപ്പിടിച്ചതോടെ ഏഷ്യൻ രാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ മാത്രമേ ഇവ കൂടുതലായും കാണപ്പെടുന്നുള്ളൂ. ഇന്ത്യൻ കടക്നാഥ് ചിക്കൻ അഥവ കരിങ്കോഴി ഇനത്തിൽപ്പെടുന്നവയാണിവ. മുൻ ക്യാപ്റ്റൻ എംഎസ് ധോനിക്കടക്കം കരിങ്കോഴി കൃഷിയുണ്ട്. റാഞ്ചിയിലെ ഫാം ഹൗസിൽ ആണ് താരം കരിങ്കോഴി വളർത്തൽ തുടങ്ങിയത്.