
പുതിയ വൈറസ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ജൂൺ അവസാനം വരെ കർശനമായ നിയന്ത്രണങ്ങളാണ് യുകെയിൽ ഉള്ളത്. അപ്രതീക്ഷിതമായി എത്തിയ കൊവിഡ് പ്രതിസന്ധി മിക്ക രാജ്യങ്ങളെയും സാമ്പത്തികമായി ഉലച്ചിട്ടുണ്ട്. ഇന്ത്യക്ക് കൊവിഡ് വ്യാപനത്തിൻെറ തുടക്കത്തിലെ ഏതാനും മാസങ്ങളിൽ മാത്രം 10 ലക്ഷം കോടി രൂപയിലേറ നഷ്ടമുണ്ടായതായി സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. യുകെയിലെ മൊത്തം ബിസിനസിൻെറ 50 ശതമാനത്തോളം വരുന്ന ചെറുകിട സംരംഭങ്ങളെ പ്രതിസനസന്ധി സാരമായി തന്നെ ബാധിച്ചിരുന്നു. ദശലക്ഷക്കണക്കിന് പേർക്കാണ് രാജ്യത്ത് തൊഴിൽ നഷ്ടമായത്.കൊവിഡ് അണുബാധാ വ്യാപനത്തിനെറ മൂന്നാം ഘട്ടത്തിലാണ് യൂറോപ്പ് ഇപ്പോൾ.
അവധിക്കാലമെത്തുന്നത് കൊവിഡ് വ്യാപനം വർധിപ്പിക്കാതിരിക്കാനാണ് കർശന യാത്രാ നിയന്ത്രണങ്ങൾ. ജൂൺ 30 വരെയാണ് അവധിദിനങ്ങൾക്ക് നിയമപരമായ നിരോധനം ഏർപ്പെടുത്തിയത്. അതസമയം എപ്പോൾ യാത്രകൾ പുനരാരംഭിക്കാൻ ആകും എന്നത് സംബന്ധിച്ച് വ്യക്തതവന്നിട്ടില്ല. അതേസമയം ഒമാനിൽ വീണ്ടും വിസാ വിലക്ക് പ്രഖ്യാപിച്ചു. കൊമേഷ്യൽ മാളുകളിലെ സെയിൽസ്, അക്കൗണ്ടിങ്, കാഷ്യർ, മാനേജ്‌മെന്റ് എന്നീ തസ്തികകളിൽ വിദേശികൾക്ക് വിസ അനുവദിക്കില്ല. ഇത്തരം തസ്തികകളിൽ ഒമാൻ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും.
ഒമാൻ തൊഴിൽ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 'കൊമേഷ്യൽ ആന്റ് കൺസ്യൂമർ മാളുകളിലെ ഉടമകൾ തൊഴിൽ മന്ത്രാലയം അനുശാസിക്കുന്ന 8/2021 പാലിക്കേണ്ടതുണ്ട്. 2021 ജൂലൈ 20 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. 1. സെയിൽസ്, അക്കൗണ്ടിംഗ്, കാഷ്യർ, മാനേജ്‌മെന്റ് പ്രൊഫഷണലുകൾ, 2. സ്റ്റോറുകളിലെ വ്യാപാര ക്രമീകരണ തൊഴിലുകൾ എന്നീ മേഖലകളിലാണ് ഇത് നടപ്പിലാക്കുക.