കർഷക വിരുദ്ധമായ എന്തെങ്കിലും നിയമത്തിലുണ്ടോ? കർഷക വിരുദ്ധമായി നിയമത്തിൽ എന്തെങ്കിലുമുണ്ടെങ്കിൽ ഭേദഗതിക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വ്യക്തമാക്കി. ഭൂമി നഷ്ടപ്പെടും എന്ന കള്ളപ്രചാരണമാണ് പഞ്ചാബിലെ കർഷകരെ സമരത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിൻ്റെ വിവാദ കർഷക നിയമം വിവാദമായതോടെ കേന്ദ്ര സർക്കാർ നിലപാട് മയപ്പെടുത്തുന്നു.പഞ്ചാബിൽ മാത്രമാണ് പ്രതിഷേധം നടക്കുന്നത്. കർഷകവിരുദ്ധമായ ഒന്നും നിയമത്തിൽ ഇല്ലാഞ്ഞിട്ടും കർഷകരെ ഇളക്കിവിടാനുള്ള ഗൂഢാലോചന നടന്നു. ഇതിൻ്റെ ഫലമാണ് നിലവിലെ സമരമെന്നും മന്ത്രി വ്യക്തമാക്കി. ഭേദഗതിക്ക് തയ്യാറാകുന്നത് നയമത്തിൽ പിഴവുള്ളത് കൊണ്ടല്ല. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നത്. രക്തം കൊണ്ട് കൃഷി നടത്താൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ.



കർഷക വിരുദ്ധമായി ഒരു കാര്യമെങ്കിലും നിയമത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടാൻ കഴിഞ്ഞോ എന്നും മന്ത്രി ചോദിച്ചു. കൃഷി മന്ത്രിയുടെ പ്രസ്‌താവന വിവാദമായതോടെ സഭയിൽ പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്നും ശക്തമായ ശബ്‌ദം ഉയർന്നു.  രേന്ദ്ര മോദി സർക്കാരിൻ്റെ വിവാദ കർഷക ബില്ലിനെതിരെ ഡൽഹിയിൽ പ്രതിഷേധം തുടരുന്നതിനിടെ വിവാദ പ്രസ്‌താവനയുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ. നിലവിലെ പ്രശ്‌ന പരിഹാരത്തിനായി 'യഥാർഥ' കർഷക സംഘടനകളുമായി ചർച്ചകൾ തുടരാൻ കേന്ദ്ര സർക്കാർ ഒരുക്കമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ പുതിയ കാർഷിക നിയമങ്ങളെ സ്വാഗം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



കർഷ നിയമങ്ങളുമായും താങ്ങുവിലയുമായും ബന്ധപ്പെട്ട നിർദേശങ്ങൾ അടങ്ങിയ മെമ്മാറാണ്ടവും ഭാരതീയ കിസാൻ അംഗങ്ങൾ മന്ത്രിക്ക് സമർപ്പിച്ചു. ഭാരതീയ കിസാൻ യൂണിയൻ സമരം അവസ നിപ്പിക്കാൻ തയ്യാറായിട്ടുണ്ട്. താങ്ങുവില അങ്ങനെ തന്നെ തുടരുമെന്നും ഉത്തർപ്രദേശിൽ നിന്നുള്ള കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയനിലെ അംഗങ്ങളുമായുള്ള ചർച്ചയ്‌ക്ക് ശേഷം മന്ത്രി പറഞ്ഞു. കർഷക സമരത്തിൽ പങ്കെടുക്കുന്നതിനിടെ മോഗ സ്വദേശിയായ മഖൻ ഖാൻ ആണ് ഡൽഹിയിൽ ഹൃദയാഘാതം മൂലം മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പഞ്ചാബ് സർക്കാർ സഹായധനം പ്രഖ്യാപിച്ചു. കർഷകരുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർക്ക് ആവശ്യമായ ആശുപത്രി ചികിത്സകൾ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് വ്യക്തമാക്കി.

Find out more: