സമാന്ത റുത്ത് പ്രഭു വീണ്ടും വിവാഹിതയാവുന്നു; താരം രാജ് നദിമോരുവിനൊപ്പം ദുബായിൽ! വിവാഹ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷം നാഗ ചൈതന്യ ശോഭിത ധൂലിപാലയെ വിവാഹം ചെയ്ത്, ഇപ്പോൾ മറ്റൊരു കുടുംബ ജീവിതത്തിൽ ഹാപ്പിയായി മുന്നോട്ടു പോകുകയാണ്. ബന്ധം വേർപിരിഞ്ഞതുമുതൽ സമാന്ത കൂടുതലും കരിയറിൽ ഫോക്കസ് ചെയ്തു. ആരോഗ്യ പ്രശ്നങ്ങളിൽ നിന്നുള്ള അതിജീവനവും, യാത്രയും സിനിമയും ആത്മീയതയുമൊക്കെയായിരുന്നു സമാന്തയുടെ വഴി. അതിനിടയിൽ പലപ്പോഴായി സാം വീണ്ടും വിവാഹം ചെയ്യാൻ പോകുന്നതായ ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഇത്തവണ വാർത്തകൾ കുറച്ചധികം ശക്തമാണ്. നാഗ ചൈതന്യ - സമാന്ത റുത്ത് പ്രഭു പ്രണയവും വിവാഹവും വിവാഹ മോചനവും എല്ലാം വലിയ ചർച്ചയായിരുന്നു.സമാന്ത എന്ത് തന്നെയായാലും നല്ല ഒരു കുടുംബ ജീവിതം അർഹിയ്ക്കുന്നു, നടിയ്ക്ക് മികച്ച ഒരു പങ്കാളിയെ കിട്ടണം എന്നൊക്കെ ആശംസിക്കുന്ന ആരാധകരുണ്ട്.




അതേ സമയം വിവാഹിതനയും, അച്ഛനുമായ ഒരാളെ തന്നെ വിവാഹം ചെയ്യുന്നതിൽ സമാന്തയോട് എതിർപ്പ് പ്രകടിപ്പിക്കുന്നവരും ഉണ്ട്. ഫാമിലി മാൻ, സിറ്റാഡിൽ ഹണി ബണ്ണി എന്നിങ്ങനെയുള്ള വെബ് സീരീസുകളുടെ സംവിധായകരിൽ ഒരാളാണ് രാജ് നിഡിമോരു . ഈ പരിചയം ആണ് സമാന്തയെയും രാജ് നിഡിമോരുവിനെയും തമ്മിൽ അടുപ്പിച്ചതും. പിക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ ഗോസിപ്പുകളും ആരംഭിക്കുകയായിരുന്നു. എന്നാൽ ഈ വാർത്തയിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല. രാജ് നിഡിമോരുവിനൊപ്പമുള്ള സമാന്തയുടെ പ്രണയ ഗോസിപ്പുകൾ വരാൻ തുടങ്ങിയിട്ട് മാസങ്ങളായി. അത് സമാന്തയോ രാജ് നിഡിമോരുവോ നിഷേധിച്ചില്ല എന്ന് മാത്രമല്ല, കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടേയിരുന്നു.




 ഇതിനെല്ലാം മറുപടിയെന്നോണം രാജ് നിദിമോരുവിന്റെ ഭാര്യ പങ്കുവയ്ക്കുന്ന ഇൻസ്റ്റഗ്രാം സ്റ്റോറികളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
 സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സമാന്തയുടെ രണ്ടാം വിവാഹം ഉടൻ ഉണ്ടാവും എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ സ്വകാര്യമായൊരു ചടങ്ങായിരിക്കും വിവാഹം എന്ന റിപ്പോർട്ടുകളും ഉണ്ട്. നിലവിൽ രാജ് നിഡിമോരുവിനൊപ്പം ദുബായിലാണ് സമാന്ത.




അവിടെ നിന്നും എടുത്ത് പങ്കുവച്ച ചിത്രങ്ങളും സോഷ്യൽല മീഡിയയിൽ വൈറലായിരുന്നു.
ബന്ധം വേർപിരിഞ്ഞതുമുതൽ സമാന്ത കൂടുതലും കരിയറിൽ ഫോക്കസ് ചെയ്തു. ആരോഗ്യ പ്രശ്നങ്ങളിൽ നിന്നുള്ള അതിജീവനവും, യാത്രയും സിനിമയും ആത്മീയതയുമൊക്കെയായിരുന്നു സമാന്തയുടെ വഴി. അതിനിടയിൽ പലപ്പോഴായി സാം വീണ്ടും വിവാഹം ചെയ്യാൻ പോകുന്നതായ ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഇത്തവണ വാർത്തകൾ കുറച്ചധികം ശക്തമാണ്.

Find out more: