മുൻ പ്രധാന മന്ത്രി മൻമോഹൻ സിങിന് കോവിഡ് സ്‌ഥിരീകരിച്ചു! അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് മൻമോഹൻ സിങ്ങിനെ എയിംസിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിൻറെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.  രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മൻമോഹൻ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞദിവസം കത്തെഴുതിയിരുന്നു. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി സർക്കാരിന് മുന്നിൽ അഞ്ച് നിർദേശങ്ങൾ മുന്നോട്ടുവച്ചുള്ളതായിരുന്നു കത്ത്. ഇത് രാജ്യത്ത് ചർച്ചയായതിന് പിന്നാലെയാണ് മൻമോഹൻ സിങ് കൊവിഡ് ബാധിതനായെന്ന വാർത്ത പുറത്ത് വരുന്നത്.




 മൻമോഹൻ സിങ്ങ് എത്രയുംപെട്ടെന്ന് രോഗമുക്തി നേടട്ടെയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഈ പ്രയാസകരമായ സമയത്ത് ഇന്ത്യയ്ക്ക് നിങ്ങളുടെ മാർഗനിർദേശങ്ങളും ഉപദേശവും ആവശ്യമാണെന്നും രാഹുൽ ട്വിറ്ററിലൂടെ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും വാക്‌സിൻ ലഭ്യതയെക്കുറിച്ച് വ്യക്തമായ ധരണ വേണം. 45 വയസിന് താഴെയാണെങ്കിൽ പോലും വാക്‌സിൻ നൽകാൻ കഴിയുന്ന മുൻനിര വിഭാഗങ്ങളെ നിർവചിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് ഇളവ് നൽകണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു. വാക്സിനേഷൻ വർധിപ്പിക്കണമെന്നും വലിയൊരു വിഭാഗത്തിന് വാക്‌സിൻ നൽകാൻ കേന്ദ്രം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതിനാവശ്യമായ ഓർഡറുകൾ മുൻകൂട്ടി വാക്‌സിൻ നിർമാതാക്കൾക്ക് നൽകണമെന്നും നിർദേശത്തിലുണ്ടായിരുന്നു.



അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനം. രാത്രി 9 മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണങ്ങൾ. പൊതുഗതാഗതത്തിന് നിയന്ത്രണമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. രണ്ടാഴ്ചത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. സ്വകാര്യ ട്യൂഷൻ സെന്ററുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. ഓൺലൈൻ ക്ലാസുകൾ മാത്രമാണ് നടത്തേണ്ടതെന്നും നിർദേശമുണ്ട്. 


മാളുകളും തീയേറ്ററുകളും ഏഴ് മണി വരെ മാത്രമേ തുറക്കാനാകൂ. വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള കർശന നപടികൾ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് നടപടികൾ. രോഗ ബാധ ഉയർന്ന സാഹചര്യത്തിൽ എറണാകുളം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം തൃശൂർ പൂരം നിയന്ത്രണങ്ങളോടെ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

మరింత సమాచారం తెలుసుకోండి: