ദുബായിലെ ഹിന്ദു ക്ഷേത്രം മഹാ ശിവരാത്രിയിൽ അടച്ചിടും! ദുബായിലെ ഹിന്ദു ക്ഷേത്രം മഹാ ശിവരാത്രി ദിനത്തിൽ അടച്ചിടും. കൊറോണവൈറസ് വ്യാപനം തടയാനാണ് ഈ നടപടി. കൊവിഡ് മഹാമാരി കണക്കിലെടുത്ത് ഗുരുദർബാർ സിന്ധി ക്ഷേത്രത്തിന്റെ മാനേജ്‌മെന്റ് ഭക്തരോട് ക്ഷേത്ര പരിസരം സന്ദർശിക്കരുതെന്ന് അഭ്യർഥിച്ചു. നിലവിൽ എല്ലാ ദിവസവും ഒരു മണിക്കൂർ മാത്രമേ ക്ഷേത്രം തുറക്കുകയുള്ളൂ. പൂജ നടത്തുന്നതിനായി രാവിലെ അരമണിക്കൂറും വൈകുന്നേരം അരമണിക്കൂറുമാണ് ക്ഷേത്രം തുറക്കുന്നെന്ന് ക്ഷേത്ര ട്രസ്റ്റി ഗൾഫ് ന്യൂസിനോട് പറഞ്ഞു.കൊവിഡ് പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി മാർച്ച് 12 വെള്ളിയാഴ്ച മഹാ ശിവരാത്രി ദിനത്തിൽ ക്ഷേത്ര വാതിലുകൾ അടച്ചിരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 



  എല്ലാ ഭക്തരുടെയും സുരക്ഷയ്ക്കായുള്ള നടപടിയായാണ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മാനേജ്‌മെന്റ് അറിയിച്ചത്.ക്ഷേത്രങ്ങളിൽ കൊണ്ടാടുന്ന ഏറ്റവും വലിയ ഉത്സവാഘോഷമാണ് ശിവരാത്രി. കൊവിഡ് മഹാമാരിയ്ക്ക് മുമ്പുള്ള എല്ലാ വർഷവും പുലർച്ചെ മുതൽ 50,000 മുതൽ 60,000 വരെ ഭക്തർ ഇവിടെ എത്തിയിരുന്നു. ആഘോഷങ്ങൾ റദ്ദാക്കാൻ ഔദ്യോഗികമായി അധികൃതർ ഇതുവരെ ഉത്തരവ് ഇറക്കിയിട്ടില്ലെങ്കിലും ജാഗ്രതയോടെയും കരുതലോടെയും ക്ഷേത്രം അടച്ചിടാൻ ക്ഷേത്ര മാനേജ്‌മെന്റ് അറിയിച്ചു.




  ശിവരാത്രി ഉത്സവത്തിന് ഏതാനും ദിവസം മുമ്പാണ് ക്ഷേത്ര കെട്ടിടത്തിൽ കഴിഞ്ഞ വർഷം തീപിടുത്തമുണ്ടായത്. ഒരു ഷോർട്ട് സർക്യൂട്ട് കാരണം രണ്ട് കടകൾ തീപിടുത്തത്തിൽ പെട്ടു. എന്നാൽ, ക്ഷേത്ര പരിസരത്തെ ബാധിച്ചില്ല. അടുത്ത ദിവസം വീണ്ടും കടകൾ തുറന്നു.'ആയിരക്കണക്കിന് ആളുകൾ ഒത്തുചേർന്ന് വൈറസ് പടരുന്നതിൽ ആശങ്ക ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. കൊവിഡ് മഹാമാരി കണക്കിലെടുത്ത് ഗുരുദർബാർ സിന്ധി ക്ഷേത്രത്തിന്റെ മാനേജ്‌മെന്റ് ഭക്തരോട് ക്ഷേത്ര പരിസരം സന്ദർശിക്കരുതെന്ന് അഭ്യർഥിച്ചു. ക്ഷേത്രങ്ങളിൽ കൊണ്ടാടുന്ന ഏറ്റവും വലിയ ഉത്സവാഘോഷമാണ് ശിവരാത്രി.  



  അതിനാൽ സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മുൻകരുതൽ നടപടിയെന്നോണം ക്ഷേത്രം അടയ്ക്കാൻ തീരുമാനിച്ചു', ട്രസ്റ്റി പറഞ്ഞു.  ആഘോഷങ്ങൾ റദ്ദാക്കാൻ ഔദ്യോഗികമായി അധികൃതർ ഇതുവരെ ഉത്തരവ് ഇറക്കിയിട്ടില്ല.  നിലവിൽ എല്ലാ ദിവസവും ഒരു മണിക്കൂർ മാത്രമേ ക്ഷേത്രം തുറക്കുകയുള്ളൂ.  പൂജ നടത്തുന്നതിനായി രാവിലെ അരമണിക്കൂറും വൈകുന്നേരം അരമണിക്കൂറുമാണ് ക്ഷേത്രം തുറക്കുന്നത്. 

మరింత సమాచారం తెలుసుకోండి: