നമ്പി നാരായണൻറെ ജീവിതത്തിലെ ദുരന്തം മാത്രമല്ല 'റോക്കട്രി'യെന്ന് ആർ. മാധവൻ! കൊച്ചിയിൽ ചിത്രത്തിൻറെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് സ്വപ്‌നതുല്യമായ ധാരാളം നേട്ടങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിൻറെ സംഭാവനകളെ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. എന്നാൽ അത് പലർക്കും അറിയില്ല. നമ്പി നാരായണൻറെ ജീവിതത്തിലെ ദുരന്തം മാത്രം പറയുന്ന ഒരു ചിത്രമല്ല 'റോക്കട്രി ദി നമ്പി എഫക്ട്' എന്ന് സംവിധായകനും നടനുമായ ആർ. മാധവൻ.രണ്ട് വ്യക്തികൾക്ക് വേണ്ടിയാണ് പ്രധാനമായും ഈ ചിത്രം നിർമ്മിക്കാൻ തയ്യാറായത്. ഒന്ന് മാധവന് വേണ്ടി രണ്ട് നമ്പി നാരായണന് വേണ്ടി. അദ്ദേഹത്തിൻറെ ജീവിതം എല്ലാവരും അറിയേണ്ടതാണെന്നും നിർമ്മാതാവ് ഡോക്ടർ വർഗീസ് മൂലൻ പറഞ്ഞു.
2022 ജൂലായ് 1 നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. നേരത്തെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. അദ്ദേഹത്തിൻറെ ജീവിതത്തിലെ ഒരു സംഭവം മാത്രമാണ് അദ്ദേഹത്തിന് സംഭവിച്ച ദുരന്തം. അദ്ദേഹത്തിൻറെ നിരപരാധിത്വം നമ്പി നാരായണൻ തെളിയിക്കുകയും ചെയ്തതാണ്. എന്നും മാധവൻ പറഞ്ഞു. മലയാളികൾ എന്നും തനിക്ക് നൽകിയ സ്‌നേഹം വലുതാണെന്നും തൻറെ ആദ്യ സിനിമ ആരംഭിച്ചത് കേരളത്തിൽ നിന്നാണ്. ഇപ്പോൾ ആദ്യ സംവിധാന സംരംഭത്തിലും മലയാളി സാനിധ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.ആർ. മാധവൻറെ ട്രൈ കളർ ഫിലിംസും മലയാളിയായ ഡോക്ടർ വർഗീസ് മൂലൻറെ വർഗീസ് മൂലൻ പിക്ചർസിൻറേയും ബാനറിലാണ് ചിത്രം പുറത്തുവരുന്നത്. ചിത്രം സംവിധാനം ചെയ്യുന്നതും മാധവൻ തന്നെയാണ്.
ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണൻറെ ജീവിതമാണ് ചിത്രം പറയുന്നത്.100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ നിർണായക വേഷത്തിൽ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയിൽ ഷാരുഖ് ഖാൻ ചെയ്യുന്ന റോളിൽ തമിഴിൽ സൂര്യ ആയിരിക്കും എത്തുക. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവൻ നടത്തിയ മേക്ക് ഓവറുകൾ വൈറലായിരുന്നു.
നമ്പി നാരായണൻറെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവൻ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. കഴിഞ്ഞ വർഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടർന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. സിമ്രാൻ ആണ് ചിത്രത്തിൽ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വർഷത്തിന് ശേഷമാണ് സിനിമയിൽ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Find out more: