ക്ഷീണം, വേദന, അസ്വസ്ഥതകൾ തുടങ്ങിയ പ്രയാസങ്ങൾ ധാരാളമാകും. ചിലർക്ക് ശാരീരികമായി ചില മാറ്റങ്ങൾ അനുഭവപ്പെടാറുണ്ട്. അതിലൊന്നാണ് പിരീഡ് സമയത്ത് പ്രത്യേകമായി കണ്ടുവരുന്ന മുഖക്കുരുവും പാടുകളും. ആർത്തവ ചക്ര സമയത്ത് ഹോർമോണുകളായ ഈസ്ട്രജൻ, പ്രോജസ്ടറോൺ തുടങ്ങിയവയ്ക്ക് സംഭവിയ്ക്കുന്ന വ്യതിയാനങ്ങളാണ് മുഖക്കുരുവും അതുവഴി പാടുകളും ഉണ്ടാകാൻ കാരണമാകുന്നത്.. ഇത് എല്ലാ മാസവും ആർത്തവത്തോടനുബന്ധിച്ച് മുഖക്കുരു വരുന്നതിന് വഴിയൊരുക്കും. അമിതമായി സെബം പുറപ്പെടുവിയ്ക്കുന്നത് മുഖ ചർമത്തിലെ സുഷിരങ്ങൾ അടഞ്ഞു പോകാനും അത് വലിയതും വേദനയുള്ളതുമായ മുഖക്കുരുക്കൾ രൂപപ്പെടുന്നതിനും കാരണമാകും.ആർത്തവ ചക്രത്തിന്റെ രണ്ടാം പകുതിയിൽ ഈസ്ട്രജനെക്കാൾ പ്രോജസ്ടറോൺ അളവ് വർധിക്കുന്നതിനാൽ ചർമത്തിൽ സെബം കൂടുതലായി ഉദ്പാദിപ്പിക്കപ്പെടും.ചർമം എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിയ്ക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. ദിവസത്തിൽ കുറഞ്ഞത് രണ്ടു തവണയെങ്കിലും മുഖത്തെ മേക്കപ്പിന്റെ അംശവും അഴുക്കും നീക്കം ചെയ്യാനായി നല്ല രീതിയിൽ ക്ലെൻസ് ചെയ്യണം.


   മുഖം വൃത്തിയാക്കുന്നതിന് മുൻപ് കൈകൾ നന്നായി വൃത്തിയാക്കണം.ഹോർമോൺ വ്യത്യാസങ്ങളാണ് ഇത്തരം മുഖക്കുരുവിന് പിന്നിൽ എന്നതിനാൽ പുറമേ നിന്നുള്ള പ്രതിവിധികൾ കൊണ്ട് പൂർണമായും ഈ പ്രശനം ഇല്ലാതാക്കാൻ കഴിയില്ല, എന്നാൽ ചില പരിചരണങ്ങൾ നൽകുന്നതിലൂടെ  മുഖക്കുരു അമിതമായി ഉണ്ടാകുന്നത് ഒരു പരിധി വരെ തടയാൻ കഴിയും.സാലിസിലിക് ആസിഡ് ഉപയോഗിക്കുന്നത് വഴി മുഖക്കുരു രൂപപ്പെടുന്നത് ഒരു പരിധി വരെ തടയാൻ കഴിയും. ചർമ സുഷിരങ്ങൾ അടഞ്ഞുപോകുന്നതിന് കാരണമാകുന്ന നിർജ്ജീവ കോശങ്ങളും അഴുക്കുകളും നീക്കം ചെയ്യാനായി ഇത് ഉപയോഗിക്കാം. മുഖക്കുരുവും ചുവന്ന പാടുകളും ഇല്ലാതാക്കാൻ ഏറ്റവും നല്ല വഴിയാണ് ഇത്.ആർത്തവകാല മുഖക്കുരുവിനെ തടയാൻ മികച്ച വഴിയാണ് ബെൻസോയിൽ പെറോക്സൈഡ്.


  സുഷിരങ്ങൾ അടഞ്ഞുപോയ ചർമ്മകോശങ്ങളിലൂടെ അധിക സെബം വരുന്നതും ചർമ്മത്തിന് കീഴിലുള്ള ബാക്ടീരിയകളുടെ പ്രവർത്തനം നശിപ്പിച്ച് മുഖക്കുരു തടയാനും ഇത് സഹായിക്കുന്നു.മുഖക്കുരു ചികിത്സിക്കുന്നതിനും പാടുകൾ കുറയ്ക്കുന്നതിനും മുറിവുകൾ ഉണക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് മഞ്ഞൾ. ഇത് പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിന് സ്വാഭാവികമായ തിളക്കം നൽകുന്നു. അതിനാൽ ആർത്തവ സമയത്തെ മുഖക്കുരു ചർമത്തിൽ രൂപപ്പെടുന്നതിന് മുൻപ് തന്നെ ഈ മഞ്ഞൾ പ്രയോഗം പരീക്ഷിച്ചു നോക്കൂ. വ്യത്യാസം തീർച്ചയായും അനുഭവപ്പെടുമെന്ന് ഉറപ്പ്.കറ്റാർ വാഴയുടെ ഗുണങ്ങൾ മുഖക്കുരു , ചുണങ്ങ്, ചൊറിച്ചിൽ, ചുവന്ന പാടുകൾ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിൻറെ ആൻറി ബാക്ടീരിയൽ ഗുണങ്ങളും മുഖക്കുരുവിനെ അകറ്റി നിർത്താൻ സഹായിക്കുന്നു. അതിനാൽ ആർത്തവ സമയത്തും അല്ലാതെയും കറ്റാർവാഴ സൗന്ദര്യ സംരക്ഷണത്തിൽ പതിവായി ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

మరింత సమాచారం తెలుసుకోండి: