വലിയ സന്തോഷം,ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നു ചാൾസ് ശോഭരാജ് പറയുന്നു! വെള്ളിയാഴ്ച രാവിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കനത്ത സുരക്ഷാവലയത്തിൽ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിലേക്കാണ് കൊണ്ടുപോയത്.യിൽമോചിതനായ രാജ്യാന്തര കുറ്റവാളി ചാൾസ് ശോഭരാജിനെ ഫ്രാൻസിലേക്ക് നാടുകടത്തി നേപ്പാൾ. ദീർഖനാളത്തെ ജയിൽവാസത്തിൽ നിന്നും പുറത്തുവന്നതിൽ സന്തോഷമുണ്ടെന്ന് ശോഭരാജ് പറഞ്ഞു. "എനിക്ക് വലിയ സന്തോഷം തോന്നുന്നു... ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. നേപ്പാൾ ഭരണകൂടത്തിനെതിരെ ഉൾപ്പെടെ ധാരാളം ആളുകൾക്കെതിരെ എനിക്ക് കേസ് നൽകാനുണ്ട്." ഫ്രാൻസിലേക്ക് പുറപ്പെട്ട വിമാനത്തിൽ വച്ച് ശോഭരാജ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. 




  1970 കളിൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ മുൾമുനയിൽ നിർത്തിയ സീരിയൽ കില്ലറായിരുന്നു ചാൾസ് ശോഭരാജ്. 78കാരനായ ശോഭരാജിനെ മോചിപ്പിക്കാൻ നേപ്പാൾ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. 19 വർഷമായി തടവിൽക്കഴിയുന്ന ശോഭ് രാജിന്റെ പ്രായം കണക്കിലെടുത്താണ് വിട്ടയക്കാനുള്ള ഉത്തരവിട്ടത്. തന്നെ ഒരു സീരിയൽ കില്ലർ എന്ന് തെറ്റായി വിശേഷിപ്പിച്ചതായി കരുതുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് "അതെ, അതെ" എന്നായിരുന്നു ശോഭരാജിൻ്റെ മറുപടി.1975-ൽ രണ്ട് യു.എസ്. വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിൽ 2003 മുതൽ കാഠ്മണ്ഡു സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു ശോഭരാജ്. 21 വർഷത്തേക്കായിരുന്നു ശിക്ഷിച്ചത്. ശിക്ഷയുടെ 95 ശതമാനവും പൂർത്തിയാക്കിയതിന് ശേഷമാണ് പോകുന്നത്.





    ഇന്ത്യൻ വംശജനായ അച്ഛന്റെയും വിയറ്റ്നാം വംശജയായ അമ്മയുടെയും മകനായി 1944ലാണ് ശോഭരാജ് ജനിച്ചത്. ഏറെ ദുരിതപൂർണമായ ബാല്യമായിരുന്നു ശോഭരാജിന്റേത്. 1960-കളിൽ ചെറിയ കുറ്റകൃത്യങ്ങളിൽ തുടങ്ങി പരമ്പരക്കൊലയാളിയായിമാറി.  ഹൃദയസംബന്ധമായ അസുഖമുള്ളതിനാൽ ആശുപത്രിയിലേക്ക് മാറ്റുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ ഇയാളെ ഫ്രാൻസിലേക്ക് കൊണ്ടുപോകാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് ഭാര്യ നിഹിത ബിശ്വാസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 10 വർഷത്തേക്ക് നേപ്പാളിൽ പ്രവേശിക്കുന്നതിനും ശോഭരാജിന് വിലക്കുണ്ട്. 





   നേപ്പാൾ, ഇന്ത്യ, തായ്ലാൻഡ്, ഗ്രീസ്, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി മുപ്പതിലേറെ കൊലപാതകങ്ങൾക്ക് പിന്നിൽ ശോഭരാജ് ആണെന്നാണ് ആരോപണങ്ങൾ ഉയർന്നിരുന്നത്. സ്ത്രീകളായിരുന്നു ഇയാളുടെ പ്രധാന ഇരകൾ.ന്യൂഡൽഹിയിൽ വിദേശവിനോദസഞ്ചാരിയെ ലഹരിമരുന്നു നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശോഭരാജ് 1976 മുതൽ 21 വർഷം ഇന്ത്യയിൽ തിഹാർ ജയിലിൽ തടവിലായിരുന്നു. 1986 ൽ ജയിൽ ചാടിയെങ്കിലും ഗോവയിൽ പിടിയിലായി. 1997 ൽ മോചനത്തിനുശേഷം ഫ്രാൻസിലേക്കു നാടുകടത്തിയിരുന്നു.

Find out more: