വിവാഹം കഴിഞ്ഞ് ഒരു വർഷം; അടൂരിൽ യുവതി തൂങ്ങി മരിച്ചനിലയിൽ! അടൂർ പഴകുളം സ്വദേശിയായ ലക്ഷ്മി പിള്ളയെയാണ് ചടയമംഗലം അക്കോണത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 24 വയസായിരുന്നു. ചടയമംഗലത്ത് വീണ്ടും ഭർത്താവിൻറെ വീട്ടിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.  വീട്ടിലെത്തിയ കിഷോർ ഭാര്യ ലക്ഷ്മിയെ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. ഇതോടെ അടൂരിൽ നിന്നും ലക്ഷ്മിയുടെ അമ്മയെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. ഇവരുടെ വിവാഹം കഴിഞ്ഞു ഒരുവർഷമേ ആയിട്ടുള്ളൂ. അക്കോണം സ്വദേശിയായ ഹരി എസ് കൃഷ്ണൻ (കിഷോർ ) ചെവ്വാഴ്ച്ച രാവിലെ 11 മണിയോടെ കൂടിയാണ് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്.




പോസ്റ്റുമോർട്ടത്തിന് ശേഷം ബുധനാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെത്തിയ ചടയമംഗലം പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എൻജിനീയറിങ് ബിരുദധാരിയാണ് ലക്ഷ്മി. വിവാഹശേഷം ഒരുദിവസം മാത്രമാണ് ലക്ഷ്മിയും കിഷോറും ഒരുമിച്ച് താമസിച്ചത്. സ്ത്രീധനമായി ആവശ്യപ്പെട്ട സ്വർണവും പണവും നൽകിയിരുന്നതായി ലക്ഷ്മിയുടെ ബന്ധുക്കൾ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകി. ഒരു വർഷം മുമ്പായിരുന്നു ലക്ഷ്മിയുടെയും കിഷോറിൻ്റെയും വിവാഹം.




ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കിഷോർ കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തി ഭാര്യ ലക്ഷ്മി വാതിൽ തുറക്കാത്തതിനെ തുടർന്ന് അടൂരിൽ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. ഈ സമയം ലക്ഷ്മി മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരിന്നു. ലക്ഷ്മിക്കൊപ്പം കിരണിൻ്റെ അമ്മയും സഹോദരിയുമാണ് താമസിച്ചിരുന്നത്. "ഭർതൃവീട്ടുകാർ ആരും ആശുപത്രിയിൽ എത്തിയില്ല. ഇപ്പോൾ ഇവൻ (ഭർത്താവ്) എന്ത് അഭിനയിക്കാൻ വരുവാ. എന്തോ കാണാൻ വന്നതാ. 



ഒരു വർഷത്തിനുള്ളിൽ അതിനെ കൊന്ന് തിന്നു. അച്ഛൻ പോലുമില്ലാത്ത കുഞ്ഞിനെ എന്ത് കഷ്ടപ്പെട്ടാ അവർ പറഞ്ഞുവിട്ടത്. അവനെയൊക്കെ പെണ്ണുങ്ങൾ കയറി അടിക്കണം. ചെരുപ്പൂരി അടിക്കണം"- നാട്ടുകാർ മനോരമ ന്യൂസിനോട് പ്രതികരിച്ചു. അതേസമയം മൃതദേഹം പഴകുളത്തെ വീട്ടിൽ സംസ്കരിച്ചു. ലക്ഷ്മിയുടെ മൃതദേഹം പഴകുളത്തെ വീട്ടിൽ എത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഭർതൃവീട്ടുകാർ എത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

Find out more: