കല്യാണം കഴിഞ്ഞിട്ട് കോളേജ് ഹോസ്റ്റലിൽ റൂം എടുത്തു; കുണ്ടറ ജോണിയെക്കുറിച്ച് ഭാര്യയും മക്കളും! 71 വയസ്സായിരുന്നു അദ്ദേഹത്തിന്. നെഞ്ചുവേദനയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന കുണ്ടറ ജോണി ഹൃദയാസ്തംഭനത്തെ തുടർന്നാണ് ഈ ലോകത്തോട് വിടപറഞ്ഞത്. അദ്ദേഹത്തിന്റെ മരണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് ബന്ധുക്കളും സഹപ്രവർത്തകരും. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച കുണ്ടറ ജോണിയുടെ അവസാന ചിത്രം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ ആയിരുന്നു. 1978ൽ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. പിന്നീട് മലയാളസിനിമയിലെ പധാന വില്ലനായി മാറുകയായിരുന്നു കുണ്ടറ ജോണി. കോളേജ് അധ്യാപികയായ ഡോ. സ്റ്റെല്ല ആണ് അദ്ദേഹത്തിന്റെ ഭാര്യ.



ഭാര്യക്കൊപ്പം മുൻപ് കൗമുദി മൂവീസിന്റെ ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ പെണ്ണുകാണലിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു. കല്യാണം കഴിഞ്ഞ് ഒരു രണ്ടുമൂന്നു മാസം ആയപ്പോൾ ഞാൻ കോളേജിൽ പഠിപ്പിക്കുന്ന ഒരു പയ്യൻ എന്നോട് വന്നു ചോദിച്ചു, മിസ്സിന് പേടിയില്ലേ എന്ന്. എനിക്കൊക്കെ പുള്ളിയെ പേടിയാണ് മിസ്സ്‌ എന്ന് പറഞ്ഞു. ഞാൻ അവനോട് പറഞ്ഞു, നിനക്ക് പേടിയായിക്കോട്ടെ പക്ഷെ അത് എന്റെ ഭർത്താവ് അല്ലെ ഞാൻ എന്തിനു പേടിക്കണം എന്ന്. ഞാൻ അവനോട് പറഞ്ഞു വൈകിട്ട് അദ്ദേഹം എന്നെ വിളിക്കാൻ വരും നീ ആ സമയത്ത് ഓഫീസിന്റെ അടുത്ത് വന്നു നിന്നാൽ മതി, ഞാൻ അദ്ദേഹത്തെക്കൊണ്ട് സംസാരിപ്പിക്കാം എന്ന്. അവൻ വന്നു, ഞാൻ ജോണിച്ചായന്‌ അവനെ പരിചയപ്പെടുത്തി.




ജോണിച്ചായൻ അവനോട് മോൻ എന്ത് ക്ലാസ്സിലാണ് പഠിക്കുന്നത് എന്നൊക്കെ വിശേഷം ചോദിച്ചു. അവൻ ഓടിപ്പോയി അവന്റെ കൂട്ടുകാരോടൊക്കെ പറഞ്ഞു പുള്ളി ഒരു പാവമാടാന്ന്. കല്യാണം ആലോചിച്ച ശേഷം കസിൻസിനൊക്കെ ആളെ കാണിച്ചു കൊടുക്കാൻ വേണ്ടി അവരേം കൂട്ടി അർഹത സിനിമ കാണാൻ ആണ് വന്നത്. ആളെ മുൻപേ കണ്ടത് കൊണ്ട് സിനിമയിൽ കാണുമ്പോൾ ഒന്നും തോന്നിയിരുന്നില്ല. ഈ ആലോചനയൊക്കെ വരുംമുൻപ് കോളേജിൽ ഒരു പരിപാടിക്ക് വന്നു അന്നും ഞാൻ കണ്ടിരുന്നു. കെട്ടി കഴിഞ്ഞിട്ടാണ് ഞാൻ പുള്ളിയുടെ ഫാൻ ആയത്. എനിക്ക് സെയിം ഫീൽഡിൽ ഉള്ള ആളെ കെട്ടാൻ താല്പര്യം ഇല്ലായിരുന്നു. അങ്ങിനെ ആവുമ്പോൾ ഒരു വില കിട്ടില്ലെന്ന്‌ തോന്നി. ഇതിപ്പോൾ ഇച്ചായൻ എനിക്ക് വയ്യെങ്കിലോ എനിക്ക് പേപ്പർ നോക്കാൻ ഉണ്ടെങ്കിലോ ആ സാരമില്ല നമുക്ക് ഫുഡ് എന്തെങ്കിലും അഡ്ജസ്റ്റ് ചെയ്യാം എന്ന് പറയും.





 ആ സ്വാതന്ത്ര്യം എനിക്ക് തരുന്നുണ്ട്, ഒരുപാട് നമ്മളെ ടെൻഷൻ അടിപ്പിക്കുന്ന ആളൊന്നുമല്ല വീട്ടിൽ ഉണ്ടെങ്കിൽ എന്നെ കൊണ്ടുവന്നു കോളേജിൽ വിടും. എന്നെ കെട്ടി കഴിഞ്ഞപ്പോൾ ഞങ്ങൾ ഇവിടെ എന്റെ കോളേജിന്റെ ഹോസ്റ്റലിൽ ഒരു റൂം എടുത്തു. കോളേജിന്റെ ഹോസ്റ്റൽ പുറത്തുള്ളവർക്ക് കൊടുക്കാറില്ല, എന്നിട്ടും ഞങ്ങൾ എടുത്തതാണ്. എന്നെ കോളേജിൽ കൊണ്ട് വിട്ടിട്ട് പുള്ളിക്ക് തിരിച്ചു പോയി വീട്ടിൽ ഒറ്റയ്ക്ക് ഞാൻ വരുന്ന വരെ ഇരിക്കാൻ വയ്യാത്ത കൊണ്ട് ആണ് റൂം എടുത്തത്. ഞാൻ ക്ലാസ് കഴിഞ്ഞു വരുന്നത് വരെ അദ്ദേഹം ആ റൂമിൽ ഇരിക്കും. അത് കഴിഞ്ഞിട്ട് ഒന്നിച്ചു വീട്ടിൽ പോകും. ഇദ്ദേഹത്തിന് പുറത്തിറങ്ങി നടക്കാൻ പറ്റില്ലല്ലോ. അതിനാണ് റൂം എടുത്ത് അവിടെ ഇരുന്നിരുന്നത്" - കുണ്ടറ ജോണിയുടെ ഭാര്യ ഡോ. സ്റ്റെല്ല പറയുന്നു.

Find out more: