ഇനി. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർ. ഒന്ന് കരുതിയിക്കുന്നതാവും. നല്ലത്. എന്താണെന്നല്ലേ,  

മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും. പരിപാലനം , ക്ഷേമം. എന്നിവ സംബന്ധിച്ച ബില്‍. ലോക്‌സഭയില്‍ അവതരിപ്പിച്ചു. 

 

 

 

മുതിർന്നവർക്ക്നേരെയുള്ള.  ശാരീരിക ഉപദ്രവം, മാനസിക പീഡനം, മോശം വാക്ക് ഉപയോഗിക്കല്‍, മുറിവേല്‍പ്പിക്കല്‍, തുടങ്ങിയവ ശിക്ഷാര്‍ഹമാണ്. മൂന്നു മാസം തടവും, അയ്യായിരം രൂപ പിഴയുമായിരുന്ന ശിക്ഷയാണ്, ഇപ്പോൾ ഭേദഗതി നടത്തിയത്.

 

 

 

വസ്ത്രം, ഭവനം, ആരോഗ്യപരിചരണം, സുരക്ഷ, ഭക്ഷണം, എന്നിവ ലഭ്യമാക്കേണ്ട ചുമതല, സംരക്ഷകര്‍ക്കാണ്.  ഇവ പാലിക്കാത്ത മക്കള്‍, കൊച്ചുമക്കള്‍, മരുമക്കള്‍ എന്നിവര്‍ക്കെതിരെ, സംസ്ഥാന ട്രൈബ്യൂണലുകള്‍ക്കെതിരെ, പരാതി നൽകാം.

 

 

80 വയസ്സിന് മുകളിലാണെങ്കില്‍, 60 ദിവസത്തിനുള്ളില്‍ പരാതി, തീര്‍പ്പാക്കണം. മാത്രമല്ല മക്കളില്ലാത്തവരുടെ സംരക്ഷണ ചുമതല അവരുടെ സ്വത്തിന്റെ അവകാശികള്‍ക്കായിരിക്കും. 

 

 

മുതിർന്ന  പൗരന്മാരുടെ, സംരക്ഷണവും ക്ഷേമവും ഉറപ്പാക്കാന്‍, ഓരോ പൊലീസ് സ്റ്റേഷനിലും, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറുടെ  റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ, ചുമതലപ്പെടുത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്.   .

మరింత సమాచారం తెలుసుకోండి: