വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടി പ്രവർത്തനം നിർത്തി, ഒപ്പം സഞ്ചാരികളെല്ലാം എത്രയും വേഗം തിരിച്ചു പോകണമെന്നും അറിയിച്ചു. നീലഗിരിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും തീരദേശ പട്ടണമായ മാമല്ലപുരവുമെല്ലാം കൊറോണ വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് അടച്ചിട്ടെന്ന് ഔദ്യോഗിക വൃത്തങ്ങളാണ് വ്യക്തമാക്കിയത്. ഊട്ടിയിൽ നിന്നും 24 മണിക്കൂറിനകം മടങ്ങാൻ സഞ്ചാരികൾക്ക് നിർദേശം നൽകിയിട്ടുമുണ്ട്.
തമിഴ്നാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചിട്ടുഊട്ടിയിലെ ഹോട്ടലുകളിലും റിസോർട്ടിലും കഴിയുന്ന ടൂറിസ്റ്റുകൾക്കാണ് 24 മണിക്കൂറിനകം സ്വന്തം സ്ഥലത്തേക്ക് മടങ്ങാൻ ഭരണകൂടം നിർദേശം നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന്‍റെയും സന്ദർശനത്തിലൂടെ വാർത്തകളിൽ നിറഞ്ഞിരുന്ന മാമല്ലപുരവും അടച്ചിട്ടിരിക്കുകയാണ്. ഇവിടങ്ങളിലേക്ക് സന്ദർശകർക്ക് പ്രവേശനം ഉണ്ടാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കൊടൈക്കനാലിൽ സന്ദർശകർക്ക് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
നിലവിൽ തമിഴ്നാട്ടിൽ ഒരാൾക്ക് മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 45കാരനായ ഇയാളുടെ രോഗം ഭേദപ്പെട്ട് വരികയാണ്.കൊടൈക്കനാലിലേക്കെത്തുന്നവരെ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇവിടങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നുള്ളു.
രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കുമാണ് പരിശോധന. അതേ സമയം കൊറോണ വൈറസ് നേരിടാൻ സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ ഫണ്ടുകളുടെ ലഭ്യത ഉറപ്പാക്കാനായി കേന്ദ്രസര്‍ക്കാര്‍ കൊവിഡ് 19നെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
രോഗികളുടെ എണ്ണത്തിൽ ഉയര്‍ച്ചയുണ്ടായതോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അതീവജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പശ്ചിമ ബംഗാള്‍, പഞ്ചാബ്, തെലങ്കാന, ഹിമാചൽ പ്രദേശ്, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ സ്കുളുകളും പൊതുസ്ഥലങ്ങളും അടച്ചിടാൻ നിര്‍ദ്ദേശം നല്‍കി. ഇവിടങ്ങളിൽ ആളുകള്‍ ഒത്തു കൂടുന്നതിനിടക്കം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
click and follow Indiaherald WhatsApp channel