സംസ്ഥാനത്തെ വാഹനങ്ങളുടെ വേഗത പരിധിയിൽ മാറ്റം: കാറുകൾക്ക് 6വരിപ്പാതയിൽ 110 കിമി, ഇരുചക്രങ്ങൾക്ക് 60 മാത്രം! ദേശീയ വിജ്ഞാപനത്തിന് അനുസരിച്ച് പുതുക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. എ ഐ ക്യാമറകൾ പ്രവർത്തന സജ്ജമായതിനേത്തുടർന്നാണ് വേഗപരിധി പുനർനിശ്ചയിക്കാൻ തീരുമാനിച്ചത്. ജൂലൈ ഒന്ന് മുതൽ പുതിയ വേഗപരിധി നിലവിൽ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗത പുതുക്കി സംസ്ഥാന സർക്കാർ. ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് - മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് ആറ് വരി ദേശീയ പാതയിൽ 95 കിലോമീറ്ററാണ്, നാലുവരി ദേശീയ പാതയിൽ 70 കിലോമീറ്റർ എന്ന വേഗത 90 ആയി ഉയർത്തിയിട്ടുണ്ട്. 



   മറ്റ് ദേശീയപാത, എംസി റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 65ൽ നിന്നും 85 കിലോമീറ്ററായും ഉയർത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 എന്നത് 80 കിലോമീറ്ററും മറ്റു റോഡുകളിൽ 60ൽ നിന്നും 70 കിലോമീറ്ററും നഗര റോഡുകളിൽ 50 കിലോമീറ്റർ തന്നെയാണ് അനുവദനീയ വേഗപരിധി. ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് 6 വരി, 4 വരി ദേശീയപാതകളിൽ 70 കിലോമീറ്റർ എന്നുള്ളത് 80 ആയും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 65 എന്നുള്ളത് 70 കിലോമീറ്ററായും ഉയർന്നിട്ടുണ്ട്. മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും  60ൽ നിന്നും 65 കിലോമീറ്ററും അതേസമയം, മറ്റ് റോഡുകളിൽ 60 കിലോമീറ്ററും നഗര റോഡുകളിൽ 50 കിലോമീറ്റർ ആയും നിജപ്പെടുത്തും. 




  മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും. എന്നാൽ, സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറച്ചിട്ടുണ്ട്. സംസ്ഥാനത്തെ റോഡപകടങ്ങളിൽ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാലാണ് അവയുടെ പരമാവധി വേഗപരിധി കുറച്ചിരിക്കുന്നത്. 70 കിലോമീറ്ററിൽ നിന്നും 60 ആയിട്ടാണ് കുറയ്ക്കുക. മറ്റ് ദേശീയപാതകൾ, എം സി റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയിൽ 85ൽ നിന്നും 90 കിലോമീറ്റർ ആയി ഉയർത്തുകയും ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും വേഗതയ്ക്ക് മാറ്റമില്ല. പ്രധാന റോഡുകളിൽ 80, മറ്റു റോഡുകളിൽ 70, നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെ തന്നെ തുടരും.



ജൂലൈ ഒന്ന് മുതൽ പുതിയ വേഗപരിധി നിലവിൽ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗത പുതുക്കി സംസ്ഥാന സർക്കാർ. ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് - മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് ആറ് വരി ദേശീയ പാതയിൽ 95 കിലോമീറ്ററാണ്, നാലുവരി ദേശീയ പാതയിൽ 70 കിലോമീറ്റർ എന്ന വേഗത 90 ആയി ഉയർത്തിയിട്ടുണ്ട്. മറ്റ് ദേശീയപാത, എംസി റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 65ൽ നിന്നും 85 കിലോമീറ്ററായും ഉയർത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും
65 എന്നത് 80 കിലോമീറ്ററും മറ്റു റോഡുകളിൽ 60ൽ നിന്നും 70 കിലോമീറ്ററും നഗര റോഡുകളിൽ 50 കിലോമീറ്റർ തന്നെയാണ് അനുവദനീയ വേഗപരിധി. ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് 6 വരി, 4 വരി ദേശീയപാതകളിൽ 70 കിലോമീറ്റർ എന്നുള്ളത് 80 ആയും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 65 എന്നുള്ളത് 70 കിലോമീറ്ററായും ഉയർന്നിട്ടുണ്ട്. മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും  60ൽ നിന്നും 65 കിലോമീറ്ററും അതേസമയം, മറ്റ് റോഡുകളിൽ 60 കിലോമീറ്ററും നഗര റോഡുകളിൽ 50 കിലോമീറ്റർ ആയും നിജപ്പെടുത്തും.   

Find out more: