മനുഷ്യ രാശിയുടെ പുനർജന്മനാണോ ഇതെന്ന മട്ടിലാണ് ആളുകൾ ഇപ്പോൾ ഗംഗാ നദിയെ നോക്ക്കി കാണുന്നത്. അതിനും കൊറോണ  ഒരു കാരണമായി എന്ന് വേണം പറയാൻ . കാരണം ആളുകൾ ഇപ്പോൾ ഗന്ഗാ നദിയിലേക്കു ഇറങ്ങുന്നില്ലലോ ! ഗംഗാനദി രാജ്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. പല സർക്കാരുകളും മാറി മാറി വന്നിട്ടും നദിയുടെ ശുദ്ധീകരണം വളരെ ഏറെ വെല്ലുവിളി ഉയർത്തിയ ഒന്നായിരുന്നു.

 

   എന്നാൽ കൊറോണവൈറസിന്റെ പശ്ചാതലത്തിൽ ആളുകളൊക്കെ വീടുകളിലായ ഈ സമയത്ത് ഗംഗാനദിയുടെ അവസ്ഥ കണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകൾ.രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം അധികമാരും പുറത്തേക്കിറങ്ങാറില്ല, എന്ന് മാത്രമല്ല തീർത്ഥാടനങ്ങളൊക്കെയും നിർത്തി വെച്ചിരിക്കുകയാണ് എന്ന് പറയേണ്ടതില്ലാല്ലോ.

 

   ഈ അവസ്ഥയിൽ ഗംഗാനദിയിൽ വന്ന മാറ്റങ്ങളാണ് സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത്.പലപ്പോഴും കോടികൾ ചെലവഴിച്ചിട്ടും ശുദ്ധിയാവാതെ ഒഴുകിയ ഗംഗാ നദി ഇപ്പോൾ മലിനീകരണം ഇല്ലാതെ വളരെ നല്ല രീതിയിൽ ഒഴുകുന്നതാണ് വീഡിയോയിൽ കാണുന്നത്.

 

  കൊറോണവൈറസിന്റെ പശ്ചാതലത്തിൽ രാജ്യം ലോക്ഡൌണിലേക്ക് പോയതോടെ രാജ്യത്ത് വായുമലിനീകരണവും കുറഞ്ഞതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജല മലിനീകരണവും കുറയുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

 

  ലോക്ഡൌണിന് പിന്നാലെ വ്യവസായശാലകള്‍ അടച്ചതും ഗംഗാനദിയുടെ മലിനീകരണ തോത് കുറഞ്ഞതായി എഎൻഐ പുറത്തു വിട്ട വീഡിയോയിൽ വ്യക്തമാക്കുന്നു. മാത്രമല്ല ഹര്‍ കി പൌഡി അടച്ചതും ഇവിടെ ഗുണം ചെയ്തു എന്നാണ് എഎന്‍ഐയുടെ റിപ്പോർട്ട്.

మరింత సమాచారం తెలుసుకోండి: