ഇറാൻ ഒരിക്കലും കീഴടങ്ങാൻ പോകുന്നില്ലെന്ന് ഖമേനി; ട്രംപിന് മറുപടി നൽകി ഇറാൻ പരമോന്നത നേതാവ്! അമേരിക്കയുടെ ഭാഗത്ത് നിന്നും സൈനിക ഇടപെടൽ ഉണ്ടായാൽ വലിയ തിരിച്ചടി നൽകും. ഇറാൻ എന്ന രാജ്യത്തെയും ഇവിടുത്തെ ജനത്തെയും കുറിച്ച് അറിയാവുന്ന ബുദ്ധിയുള്ള മനുഷ്യരാരും ഈ രാജ്യത്തിന് നേരെ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കില്ല. ഇറാൻ എന്ന രാജ്യം ഒരിക്കലും കീഴടങ്ങാൻ പോകുന്നില്ലെന്നും ഖമേനി പറഞ്ഞു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയിത്തുള്ള അലി ഖമേനി . ഇറാൻ ഒരിക്കലും കീഴടങ്ങില്ല. ഇസ്രായേലിന്റെ സൈനിക നീക്കത്തിൽ ഇടപ്പെട്ടാൽ അമേരിക്കയ്ക്ക് ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ വാഷിങ്ടണിനെ അറിയിച്ചതായി ജനീവയിലെ ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ ബുധനാഴ്ച പറഞ്ഞു. ഇസ്രായേൽ ചെയ്യുന്ന കാര്യങ്ങളിൽ അമേരിക്ക പങ്കാളിയാണെന്ന് അലി ബഹ്‌റൈനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അമേരിക്കൻ പ്രസിഡൻ്റ് ട്രംപിന്റെ പരാമർശങ്ങൾ തികച്ചും അനാവശ്യവും വളരെ ശത്രുതാപരമായതുമാണ്.
ഞങ്ങൾക്ക് ആ പ്രതികരണത്തെ അവഗണിക്കാൻ സാധിക്കില്ല. ട്രംപ് എന്താണ് പറയുന്നതെന്ന് ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ഞങ്ങളുടെ കണക്കുകൂട്ടലുകളിലും വിലയിരുത്തലുകളിലും ഉണ്ടാകുമെന്നും ബഹ്‌റൈനി പറഞ്ഞു. അതേസമയം, ഇസ്രായേൽ - ഇറാൻ സംഘർഷം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഇസ്രായേൽ ടെഹ്റാനിൽ വ്യാപക മിസൈൽ ആക്രമണം നടത്തി. ഇതോടെ ആയിരക്കണക്കിനാളുകൾ ടെഹ്റാനിൽ നിന്ന് പലായനം ചെയ്തു. ഇറാനിലെ ആണവകേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമിക്കുന്ന സാഹചര്യത്തിൽ സംഘർഷത്തിൻ്റെ തീവ്രത രൂക്ഷമാകുകയാണ്. അസംസ്കൃത വസ്തുക്കൾ, മിസൈലുകൾക്കുള്ള നിർമാണ സംവിധാനങ്ങൾ എന്നിവ നിർമിക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെ ടെഹ്‌റാനിൽ ഏകദേശം 20 ലക്ഷ്യങ്ങൾ അൻപതോളം ഇസ്രായേലി ജെറ്റുകൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം പറഞ്ഞു.
ഏത് തരത്തിലുള്ള അടിച്ചേൽപ്പിക്കലിനും ഇറാൻ കീഴടങ്ങില്ല. ഇസ്രായേൽ ഗുരുതരമായ തെറ്റ് ചെയ്തു. അതിൻ്റെ അന്തരഫലങ്ങൾ അവർ നേരിടേണ്ടിവരുമെന്ന് ഇറാൻ പരമോന്നത നേതാവ് ഖമേനി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള യുഎസ് സൈനിക ഇടപെടൽ പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങൾ വരുത്തുമെന്ന് അമേരിക്ക അറിയണമെന്ന് 86 കാരനായ ഖമേനി പറഞ്ഞു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നിരുപാധിക കീഴടങ്ങൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഇറാൻ പരമോന്നത നേതാവ് നേരിട്ട് മറുപടി നൽകിയത്. അമേരിക്കയുടെ ഭാഗത്ത് നിന്നും സൈനിക ഇടപെടൽ ഉണ്ടായാൽ വലിയ തിരിച്ചടി നൽകും. ഇറാൻ എന്ന രാജ്യത്തെയും ഇവിടുത്തെ ജനത്തെയും കുറിച്ച് അറിയാവുന്ന ബുദ്ധിയുള്ള മനുഷ്യരാരും ഈ രാജ്യത്തിന് നേരെ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കില്ല.
Find out more: