സൗന്ദര്യത്തെ പ്രോത്സാഹിപ്പിക്കുന്ന അത്ഭുത ഗുണഭേതങ്ങളൊക്കെ പല നിറമാർന്ന പൂക്കളിലുണ്ടെന്ന് പറഞ്ഞാൽ ആരും എതിരു പറയില്ല. അതുകൊണ്ടു തന്നെയാണ് പണ്ടുമുതൽക്കേ ആയുർവേദത്തിലും മറ്റ് പുരാതന സൗന്ദര്യ പരിപാലന ശാസ്ത്രത്തിലുമൊക്കെ പൂക്കൾ ഒരു പ്രധാന ചേരുവയായി മാറിയത്. ഒന്നാലോചിച്ചാൽ നമ്മുടെ സൗന്ദര്യ ആവശ്യകതകൾക്കായി നാമിന്ന് ഉപയോഗിച്ചുവരുന്ന മിക്കവാറും അവശ്യ എണ്ണകളെല്ലാം പുഷ്പങ്ങളിൽ നിന്നാണ് ലഭിക്കുന്നത്.അങ്ങനെയെങ്കിൽ ഇന്നുമുതൽ നിങ്ങളുടെ സൗന്ദര്യസംരക്ഷണത്തിൽ പുതിയ മാറ്റം കൊണ്ടുവന്നാലോ? നിങ്ങളുടെ സൗന്ദര്യ പരിപാലന ദിനചര്യയെ കൂടുതൽ ആകർഷകമാക്കി തീർക്കാനായി പലതരം പുഷ്പങ്ങൾ ഉപയോഗിച്ചുള്ള ലളിതമായ ചില വിദ്യകൾ ഇതാ.


   സസ്യരാജ്യത്തെ മനോഹരിയാണ് പനിനീർ പുഷ്പം. ചർമ്മത്തിന് അതിശയകരമായ ഗുണങ്ങൾ നൽകാൻ ശേഷിയുണ്ട് ഇവയ്ക്ക്. ഇത് മുഖത്തെ ചുവപ്പ് നിറം കുറച്ചുകൊണ്ട് ചർമ്മത്തെ ശാന്തമാക്കുന്നു. റോസാപ്പൂക്കൾക്ക് രേതസ് ആൻറി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്. എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചർമ്മത്തിൽ അത്ഭുത ഗുണങ്ങൾ പകരാൻ ശേഷിയുണ്ട് റോസാപുഷ്പത്തിന്. തേൻ- 1 ടീസ്പൂൺ, റോസ് ദളങ്ങൾ- 10, റോസ് വാട്ടർ- 2 ടീസ്പൂൺ,തൈര്- 1 ടീസ്പൂൺ എന്നിവയാണ് ഇതിനാവശ്യം. നിങ്ങളുടെ മുഖത്തും കഴുത്തിലും ഇത് പുരട്ടി 15 മുതൽ 20 മിനിറ്റ് വരെ കാത്തിരിക്കാം. തുടർന്ന് വെള്ളത്തിൽ കഴുകുക. ഈ ഫേസ് പാക്ക് ചെയ്തു കഴിയുമ്പോൾ പുതുമയുള്ളതും തിളങ്ങുന്നതുമായ ചർമ്മസ്ഥിതി നിങ്ങൾക്ക് ലഭിക്കും.റോസ് ദളങ്ങൾ ചെറുതായരിഞ്ഞെടുത്ത് ഒരു പാത്രത്തിലിടുക. 



 ഇതിേലക്ക് ഒരു ടീസ്പൂൺ തേൻ, രണ്ട് ടീസ്പൂൺ റോസ് വാട്ടർ, ഒരു ടീസ്പൂൺ തൈര് എന്നിവ ചേർത്ത് മിനുസമാർന്ന പേസ്റ്റ് ലഭിക്കുന്നതുവരെ നന്നായി ഇളക്കിക്കൊണ്ടിരിക്കാംചർമ്മത്തെ മൃദുവാക്കിമാറ്റി കൂടുതൽ കാലം യുവത്വം നിലനിർത്തുന്നതിനും നിറം നൽകുന്നതിനുമെല്ലാം പോഷകസമൃദ്ധമായ ഈ പുഷ്പം സഹായിക്കും മുഖക്കുരു പൊട്ടിപ്പോകുന്നതിൻ്റെ പ്രശ്നങ്ങളെ നേരിടാനും ചർമ്മത്തെ ശുദ്ധീകരിക്കാനുമെല്ലാം ഇതിലെ പ്രകൃതിദത്ത ആസിഡുകൾ സഹായിക്കുന്നു. ഇത് സ്വാഭാവികമായി ഉണ്ടാകുന്ന എണ്ണമയത്തെ അകറ്റി ചർമ്മത്തെ ഈർപ്പമുള്ളതാക്കി മാറ്റാൻ സഹായിക്കുന്നു.



  ഉണക്കിയ ചെമ്പരത്തി ദളങ്ങൾ - 30,  ബദാം ഓയിൽ - 2 ടേബിൾസ്പൂൺ, കറ്റാർ വാഴ ജെൽ- 1 ടേബിൾ സ്പൂൺ, കുങ്കുമം - 1 നുള്ള്, ഒരു മിക്സിയുടെ ജാറിൽ 20-30 ഉണക്കിയ ചെമ്പരത്തി ദളങ്ങളും രണ്ട് ടേബിൾ സ്പൂൺ ബദാം എണ്ണയും ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ഈ മിശ്രിതം ഒരു ഗ്ലാസ് പാത്രത്തിലേക്ക് മാറ്റി പാത്രം മൈക്രോവേവിൽ വച്ച് 2-3 മിനിറ്റ് ചൂടാക്കുക. ഒരു കോട്ടൺ തുണി ഇതിൽ മുക്കി ഇതിലെ എണ്ണ മാത്രം മറ്റൊരു പാത്രത്തിലേക്ക് പിഴിഞ്ഞൊഴിക്കുക. ഈ എണ്ണയിലേക്ക് കുറച്ച് കുങ്കുമവും കറ്റാർ വാഴ ജെല്ലും ചേർത്ത് നന്നായി ഇളക്കുമ്പോൾ നിങ്ങൾക്ക് മിനുസമാർന്ന പേസ്റ്റ് ലഭിക്കും. അത്ഭുത ഗുണങ്ങൾ പകരാൻ ശേഷിയുള്ള ഈ മോയ്‌സ്ചുറൈസർ ഉപയോഗിച്ച് നിങ്ങളുടെ കൈകളും കാലുകളും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളും പരിപോഷിപ്പിക്കുക.

మరింత సమాచారం తెలుసుకోండి: