സുഹൃത് ബന്ധങ്ങളുടെ കഥയുമായി ത്രില്ലർ 'എഗൈൻ ജി.പി.എസും, ആന്തോളജി സിനിമയായൊരുക്കിയ 'ചെരാതുകലും! സുഹൃത്ത് ബന്ധങ്ങളുടെ കഥ പറയുന്ന 'എഗൈൻ ജി.പി.എസി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്! സുഹൃത്ത് ബന്ധങ്ങളുടെ കഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ കഥ, തിരക്കഥ സംവിധാനം റാഫി വേലുപ്പാടം ആണ് നിർവഹിക്കുന്നത്. പുത്തൻ പടം സിനിമാസിന്റെ ബാനറിൽ റാഫി വേലുപ്പാടം നായകനാവുന്ന ചിത്രം 'എഗൈൻ ജി.പി.എസി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
ടി. ഷമീർ മുഹമ്മദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രസംയോജനം മിൽജോ ജോണിയാണ്. രാഗേഷ് സ്വാമിനാഥൻ സംഗീതം നൽകിയ ഗാനങൾ ആലപിക്കുന്നത് സിത്താര കൃഷ്ണകുമാർ, സന്നിദാനന്ദൻ, രാഗേഷ് സ്വാമിനാഥൻ എന്നിവരാണ്. സ്റ്റുഡിയോ: ശ്രീ രാഗം തൃശ്ശൂർ, ഗാനരചന: റാഫി വേലുപ്പാടം, രാഗേഷ് സ്വാമിനാഥൻ പ്രൊഡക്ഷൻ കണ്ട്രോളർ: ഹോച്ച്മിൻ കെ.സി, പി.ആർ.ഓ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഉടൻ ഒടിടി റിലീസാവുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിൽ അജീഷ് കോട്ടയം, ശിവദാസൻ മാരമ്പിള്ളി, മനീഷ്, സഞ്ജു ശിവ, ലിജോ അഗസ്റ്റിൻ, മനോജ് വലംചുസി, കോട്ടയം പുരുഷൻ, അമ്പിളി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
അതേസമയം ആറു കഥകൾ ചേർന്ന 'ചെരാതുകൾ' എന്ന ആന്തോളജി സിനിമ ഒടിടിയിൽ റിലീസിനെത്തുന്നു. ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം മാമ്പ്ര ഫൗണ്ടേഷൻറെ ബാനറിൽ ഡോ.മാത്യു മാമ്പ്രയാണ് നിർമ്മിച്ചിരിക്കുന്നത്. ഷാജൻ കല്ലായി, ഷാനുബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത് ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറു സംവിധായകരാണ് ചെരാതുകൾ ഒരുക്കിയിരിക്കുന്നത്. ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രാഹകരും സി ആർ ശ്രീജിത്ത് അടങ്ങുന്ന ആറു എഡിറ്റേഴ്സും ഒരുമിക്കുന്ന ചിത്രത്തിൻറെ സംഗീതസംവിധാനം മെജ്ജോ ജോസഫ് ഉൾപ്പെടുന്ന ആറു സംഗീതസംവിധായകരും നിർവഹിക്കുന്നു.
മറീന മൈക്കിൾ, ആദിൽ ഇബ്രാഹിം, മാല പാർവ്വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവ്വതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. ഏകം ഒടിടിയിലാണ് ചിത്രം റിലീസായെത്തുന്നത്. സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, പി.ആർ.ഓ പി. ശിവപ്രസാദ് എന്നിവരാണ് സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.
Find out more: