വീട്ടിൽ നിന്ന് ഡ്രസ്സ് പോലും അയക്കുന്നില്ല, എനിക്കെന്തോ പേടിയാവുന്നു; ജാസ്മിന്റെ ഇപ്പോഴത്തെ അവസ്ഥ! ഗബ്രിയുമായുള്ള തന്റെ കോമ്പോ പുറത്ത് ഭീകരമായ നെഗറ്റീവ് ഇമേജ് ആണെന്ന് തിരിച്ചറിഞ്ഞത് മുതൽ, പലരുടെ അടുത്തും പോയി അത് അലക്കി വെളുപ്പിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഞാൻ എന്ത് തെറ്റ് ചെയ്തു, എനിക്കിനി പുറത്തേക്ക് പോകേണ്ട എന്നൊക്കെ പറഞ്ഞ് പൊട്ടിക്കരയുന്നതൊക്കെ ഇന്നലത്തെ എപ്പിസോഡിൽ കണ്ടിട്ടുണ്ട്.ഇന്നും വൈൽഡ് കാർഡ് എൻട്രകൾ ജാസ്മിനെ എടുത്തിട്ട് വലിച്ചു കീറുകയാണ്. ഇന്നലത്തെ ടാസ്‌കിൽ ഗബ്രിയ്ക്ക് നേരെയായിരുന്നു ആക്രമണം മുഴുവൻ. ഇന്ന് ഒരു ഘട്ടത്തിൽ ജാസ്മിൻ ബിഗ് ബോസിനോട് മനസ്സ് തുറക്കുന്നുണ്ട്.വൈൽഡ് കാർഡ് എൻട്രികൾ വീട്ടിലേക്ക് വന്നതിന് ശേഷം ആകെ തകർന്ന അവസ്ഥയിലാണ് ജാസ്മിൻ.

ഇന്നും വൈൽഡ് കാർഡ് എൻട്രകൾ ജാസ്മിനെ എടുത്തിട്ട് വലിച്ചു കീറുകയാണ്. ഇന്നലത്തെ ടാസ്‌കിൽ ഗബ്രിയ്ക്ക് നേരെയായിരുന്നു ആക്രമണം മുഴുവൻ. ഇന്ന് ഒരു ഘട്ടത്തിൽ ജാസ്മിൻ ബിഗ് ബോസിനോട് മനസ്സ് തുറക്കുന്നുണ്ട്.  വൈൽഡ് കാർഡ് എൻട്രിയിൽ വന്നവർ പറഞ്ഞ കാര്യങ്ങളും, വീക്കിലി എപ്പിസോഡുകളിൽ പറയുന്ന കാര്യങ്ങളും എല്ലാം കേൾക്കുമ്പോൾ എനിക്ക് പുറത്ത് എന്താണ് ഇമേജ് എന്നതിനെ കുറിച്ച് വല്ലാത്ത പേടിയുണ്ട്. കുറച്ചൊക്കെ നെഗറ്റീവ് ഞാൻ പ്രതീക്ഷിച്ചിരുന്നു. അതിനും അപ്പുറമാണ് അവസ്ഥ എന്നാണ് എന്റെ തോന്നൽ. വീട്ടിൽ നിന്ന് ഡ്രസ്സ് പോലും അയക്കുന്നില്ല- എന്നൊക്കെയുള്ള കാര്യങ്ങളാണ് ജാസ്മിൻ പറയുന്നത്.ടാസ്‌ക് എഴുതി വച്ച നോട്‌സ് എടുക്കാൻ വേണ്ടി കൺഫഷൻ റൂമിലേക്ക് പോയപ്പോൾ, സുഖമാണോ എന്ന് ബിഗ് ബോസ് ചോദിയ്ക്കുന്നു. അത്ര നല്ല സുഖത്തിലൊന്നും അല്ല.
എനിക്ക് വല്ലാത്ത പേടി തോന്നുന്നു. എന്നാൽ ജാസ്മിനെ ആശ്വസിപ്പിക്കാൻ ബിഗ് ബോസ് ശ്രമക്കുന്നതും കാണാം. പുറത്തു നിന്നും വന്നവർ, അവരുടെ ഗെയിം പ്ലാനുകളാണ് നടത്തുന്നത്. സ്‌ട്രോങ് പ്ലെയർ ആണെന്നൊക്കെ പറഞ്ഞാണ് ബിഗ് ബോസ് സമാധാനിപ്പിയ്ക്കുന്നത്. എനിക്കൊന്ന് കരയാൻ പോലും പറ്റുന്നില്ല എന്നൊക്കെ ജാസ്മിൻ പറയുന്നതായും ലൈവിൽ കാണുന്നു.പ്രമോ വീഡിയോ പുറത്ത് വന്നപ്പോൾ പവർ ടീമും, വൈൽഡ് കാർഡ് എൻട്രികളും എല്ലാം ചേർന്നുള്ള ഒരു ആക്രമണമാണ് കാണുന്നത്. എന്നെ കൊണ്ട് പറ്റുന്നില്ല എന്ന് പറഞ്ഞ് കരഞ്ഞ് വീഴുകയാണ് ജാസ്മിൻ.

Find out more: