എൻടിആർ ജൂനിയറും, സംവിധായകൻ പ്രശാന്ത് നീലും ഒന്നിക്കുന്ന ചിത്രം 'എൻടിആർ 31'ൻറെ പോസ്റ്റർ! എൻടിആർ ജൂനിയറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. എൻടിആർ 31നെ കുറിച്ച് പ്രശാന്ത് നീൽ പറഞ്ഞതിങ്ങനെ: 'എന്റെ സ്വപ്ന നായകനുമായി എന്റെ സ്വപ്ന പദ്ധതി നിർമ്മിക്കാനുള്ള വേദി ഇന്ന് ഒരുങ്ങി'. ആർആർആർ, കെജിഎഫ് ചാപ്റ്റർ 2 എന്നിവയുടെ വിജയത്തിന് ശേഷം എൻടിആർ ജൂനിയറും പ്രശാന്ത് നീലും മൈത്രി മൂവി മേക്കേഴ്‌സും എൻടിആർ ആർട്‌സും ചേർന്ന് നിർമ്മിക്കുന്ന NTR31ൻറെ പോസ്റ്റർ പുറത്ത്.
തന്റെ വിധി നിറവേറ്റാൻ ദൃഢനിശ്ചമെടുത്ത തീവ്രത നിറഞ്ഞ മുഖത്തോടെ കഥാപാത്രമായി നിൽക്കുന്ന എൻ.ടി.ആർ ജൂനിയറാണ് പോസ്റ്ററിൽ. 2023 ഏപ്രിൽ മുതൽ എൻടിആർ 31ന്റെ ചിത്രീകരണം ആരംഭിക്കും.
ലോകമെമ്പാടുമുള്ള സിനിമാപ്രേമികളും സിനിമാ നിരൂപകരുമെല്ലാം RRR-നും കെജിഫ് നും ഇപ്പോഴും സ്നേഹം ചൊരിയുകയാണ്. രണ്ട് ചിത്രങ്ങളും ഹൃദയങ്ങൾ കീഴടക്കുകയും ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുകയും ചെയ്തുകഴിഞ്ഞു. ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത് എൻടിആർ 31 തീയേറ്ററുകളിൽ എത്തുന്നതിനായാണ്. ജഗ്ഗർനോട്ട് പ്രോജക്റ്റിനെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രശാന്ത് നീൽ പങ്കുവെച്ചതിതാണ്, 'ഇത് 20 വർഷം മുമ്പ് എന്റെ മനസ്സിൽ ഉടലെടുത്ത ഒരു ആശയമാണ്,
പക്ഷേ സിനിമയുടെ വ്യാപ്തിയും ആഴവും എന്നെ പിന്തിരിപ്പിച്ചു. ഒടുവിൽ എന്റെ സ്വപ്ന പദ്ധതി യഥാർഥ്യമാക്കാനുള്ള വേദി ഇന്ന് ഒരുങ്ങുകയാണ്." മൈത്രി മൂവി മേക്കേഴ്‌സും എൻടിആർ ആർട്‌സും ചേർന്ന് നിർമ്മിച്ച്, പ്രശാന്ത് നീൽ സംവിധാനം ചെയ്ത് എൻടിആർ ജൂനിയറിനെ നായകനാക്കി NTR31 2023 ഏപ്രിലിൽ തിയേറ്ററുകളിലെത്തും. പി ആർ ഒ - ആതിര ദിൽജിത്ത്. എൻ.ടി.ആർ ജനങ്ങളുടെ മനുഷ്യനാണെങ്കിൽ, പ്രശാന്ത് നീൽ ജനങ്ങളുടെ ചലച്ചിത്രകാരനാണ്.
അതുകൊണ്ട് തന്നെ ഈ ഡൈനാമിക് ജോഡി എൻടിആർ 31 നെ ഏറ്റവും ആവേശകരമായ വരാനിരിക്കുന്ന പാൻ-ഇന്ത്യൻ സിനിമകളിൽ ഒന്നാക്കി മാറ്റുമെന്നുറപ്പ്. ജഗ്ഗർനോട്ട് പ്രോജക്റ്റിനെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രശാന്ത് നീൽ പങ്കുവെച്ചതിതാണ്, 'ഇത് 20 വർഷം മുമ്പ് എന്റെ മനസ്സിൽ ഉടലെടുത്ത ഒരു ആശയമാണ്, പക്ഷേ സിനിമയുടെ വ്യാപ്തിയും ആഴവും എന്നെ പിന്തിരിപ്പിച്ചു. ഒടുവിൽ എന്റെ സ്വപ്ന പദ്ധതി യഥാർഥ്യമാക്കാനുള്ള വേദി ഇന്ന് ഒരുങ്ങുകയാണ്."
Find out more: