ആയുർവേദത്തിന് ആഗോള തലത്തിൽ വിപണി സൃഷ്ടിക്കുക, സ്റ്റാർട്ടപ്പുകൾക്ക് ആയുർവേദത്തിലെ അവസരങ്ങൾ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായി കൊച്ചിയില്‍ ആയുര്‍വേദ ഉച്ചകോടി ആരംഭിച്ചു. ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായി ആയുർവേദത്തെ ലോകത്തിന് പരിചയപ്പെടുത്താനും ഉച്ചകോടി ലക്ഷ്യമിടുന്നു. ആയുർവേദ മേഖലക്ക് ഉണർവുണ്ടാക്കാൻ സമ്മേളനം സഹായിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. 

ആയുർവേദ സ്റ്റാർട്ടപ്പുകൾക്കായി മത്സരവും ഉച്ചകോടിയിൽ ഒരുക്കിയിട്ടുണ്ട്. ആയുര്‍വേദത്തിനായുള്ള സാമ്പത്തിക സ്രോതസുകളും പദ്ധതികളും, ആഗോള  തലത്തിലെ  ബ്രാന്‍ഡിംഗ് എന്നീ വിഷയങ്ങളിൽ ശിൽപ്പശാലയും ഉച്ചകോടിയിൽ നടക്കും. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇന്റസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ട് ദിവസം നീണ്ട ഉച്ചകോടിയിൽ രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള വ്യവസായികളാണ് പങ്കെടുക്കുന്നത്.

మరింత సమాచారం తెలుసుకోండి: