പുതിയ കോവിഡ് ലക്ഷണങ്ങൾ അറിയണം നാം. കോവിഡ് ഭീതി നമ്മെ വിട്ടൊഴിയുന്നില്ല. പുതിയ വകഭേദമാണ് ഇപ്പോഴത്തെ പ്രശ്‌നം.മരണസാധ്യത കുറവെങ്കിൽ പോലും ജനിതിക മാറ്റം സംഭവിച്ച ഈ വൈറസിന് സാധാരണ രീതിയിലെ കൊറോണ ബാധയുമായി സാമ്യം ഏറെയുണ്ട്. എന്നിരുന്നാൽ തന്നെയും പുതിയ കൊറോണ വൈറസിന് ചില ലക്ഷണങ്ങൾ അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ സെന്റർ പറയുന്നു.അതിവേഗം പടർന്നു പിടിയ്ക്കാൻ ഇടയുള്ള പുതിയ കൊറോണ വൈറസ് ബാധ യൂറോപ്യാൻ രാജ്യങ്ങളിൽ തുടങ്ങി പതുക്കെ പടർന്നു പിടിച്ചു കൊണ്ടിരിയ്ക്കുന്നു. പുതിയ വകഭേദം വന്ന വൈറസിന് കുട്ടികളിൽ പോലും എളുപ്പത്തിൽ വ്യാപന ശേഷിയെന്നാണ് പഠനങ്ങൾ പറയുന്നത്. ലണ്ടനിലെ ഇംപീരിയൽ കോളേജിലെ വൈറോളജി വിദഗ്ധനാണ് ഇതു സംബന്ധിച്ച പഠനഫലം പറയുന്നത്. നിലവിലെ കൊറോണ വൈറസിനേക്കാൾ 56 ശതമാനം വ്യാപന ശേഷി ഇതിനുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. പുതിയ വകഭേദത്തിന് പഴയതിനേക്കാൾ 17 ജനിതക വകഭേദങ്ങളാണ് പഠനങ്ങൾ പറയുന്നത്.



 ഇതിലൊന്നാണ് ശ്വസന പ്രശ്‌നം. പഴയ കൊറോണ വൈറസിനും പുതിയ വൈറസിനും ഇത് പ്രധാന ലക്ഷണം തന്നെയാണ്. ഈ വൈറസ് ശ്വാസകോശത്തെ ബാധിയ്ക്കുന്നതാണ് പ്രധാനപ്പെട്ട കാരണം. മറ്റൊന്ന് കൺഫ്യൂഷൻ അഥവാ ആശയക്കുഴപ്പം എന്നതാണ്. നമ്മുടെ തലച്ചോർ വേണ്ട രീതിയിൽ പ്രവർത്തിയ്ക്കാത്തത് കാരണം. തുടർച്ചയായ നെഞ്ചുവേദന പുതിയ കൊറോണ ബാധയുടെ ഒരു ലക്ഷണമായി പറയുന്നു. ഇത് പഴയതിൽ നിന്നും വ്യത്യസ്തമായി പറയുന്ന വ്യത്യാസങ്ങളാണ്. ക്ഷീണമാണ് മറ്റൊരു ലക്ഷണമായി പറയുന്നത്. ഇതു പോലെ ഉണർന്നിരിയ്ക്കാൻ സാധിയ്ക്കാത്ത ലക്ഷണം, അത്രയും ക്ഷീണം ഇതിന്റെ പ്രധാന ലക്ഷണമാണ്. മുഖത്തിനും ചുണ്ടുകൾക്കും നീല നിറം വരുന്നത് മറ്റൊരു ലക്ഷണമാണ്. 




അതേസമയം കേരളത്തിൽ കൊവിഡ് മരണനിരക്ക് കുറച്ചു നിർത്താൻ സാധിച്ചത് പീക്ക് വൈകിപ്പിച്ചതുകൊണ്ടാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ജനുവരിയിൽ തന്നെ കൊവിഡ് റിപ്പോർട്ട് ചെയ്തെങ്കിലും രോഗികളുടെ എണ്ണം കുതിച്ചുയർന്നത് ഏറെ വൈകിയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രാജ്യത്തെ 116 ജില്ലകളിലാണ് ഇന്ന് ഡ്രൈ റൺ നടത്തുന്നത്. കേരളത്തിൽ തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റൺആരോഗ്യപ്രവർത്തകർ ഉൾപ്പെട്ട ആദ്യഘട്ട പ്രയോരിറ്റി ലിസ്റ്റിൽ മൂന്നര ലക്ഷത്തോളം ആരോഗ്യപ്രവർത്തകരുണ്ട്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരും പ്രയോരിറ്റി പട്ടികയിലാണ്. ഇവർക്ക് വാക്സിൻ നൽകണമെങ്കിൽ 50 ലക്ഷത്തിലധികം ഡോസ് വേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഒപ്പം ഡ്രൈ റൺ വിജയിച്ചാൽ ഈ ആഴ്ച തന്നെ വാക്സിൻ വിതരണത്തിന് അനുമതി നൽകുമെന്നും ശീതീകരണസംവിധാനങ്ങളുടെയോ സ്റ്റോറേജിൻ്റെയോ കുറവുണ്ടാകില്ലെന്നും മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Find out more: