താൻ അമ്മായി അമ്മ ആകാൻ പോകുന്നുവെന്ന് ആശാ ശരത്! നടി ആശ ശരത്തിന്റെ മകളും നടിയും മോഡലുമായ ഉത്തര ശരത്ത് വിവാഹിതയാകുകയാണ്. കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് പങ്കെടുത്തത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ. ജയൻ തുടങ്ങി നിരവധി താരങ്ങളും ചടങ്ങിനെത്തിയിരുന്നു. ചുമന്ന ലെഹങ്കയിൽ അതിസുന്ദരിയായിട്ടാണ് ഉത്തര ചടങ്ങിനെത്തിയത്. വിശേഷങ്ങളിലേക്ക്.ഉത്തരയുടെ വരൻ ആദിത്യയാണ്. വരനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ. ആദിത്യ മലയാളി അല്ലെ എന്നുള്ള ചർച്ചയും സോഷ്യൽ മീഡിയയിൽ പുരോഗമിക്കുന്നു. 





അതേസമയം മൂത്തമകൾ കീർത്തന അല്ലേ എന്ന സംശയവും ആരാധകരിൽ ചിലർക്കുണ്ട്.മെഗാസ്റ്റാറുകൾ എല്ലാം തന്നെ ഉത്തരയെ അനുഗ്രഹിക്കാൻ ചടങ്ങിന് എത്തിയിരുന്നു. താൻ അമ്മായി അമ്മ ആകുന്നു എന്ന് ചടങ്ങിനെത്തിയ ബന്ധുക്കളോട് ആശ പറയുന്നതും വീഡിയോയിൽ കേൾക്കാം. 2021ലെ മിസ് കേരള റണ്ണർഅപ്പ് കൂടിയായിരുന്നു ഉത്തര. എൻജിനീയറിങ് ബിരുദപഠനത്തിനു ശേഷമാണ് ഉത്തര അമ്മയ്‌ക്കൊപ്പം നൃത്തവേദികളിലും അഭിനയത്തിലേക്കും കടന്നത്. ആശ ശരത്തും ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ആശയ്ക്ക് രണ്ടുമക്കളാണ് ഉത്തരയും കീർത്തനയും. കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നും സിന്തറ്റിക് ബയോളജിയിലാണ് കീർത്തന ബിരുദം നേടിയിരിക്കുന്നത്.




മെക്കാനിക്കൽ എൻജിനീയറായ ഉത്തര ഖെദ്ദ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. നടൻ മമ്മൂട്ടിയും രമേഷ് പിഷാരടിയും ചടങ്ങിൽ പങ്കെടുത്തു. സുരേഷ് ഗോപി, വിനീത്, മനോജ് കെ ജയൻ തുടങ്ങി നിരവധി താരങ്ങളും ചടങ്ങിനെത്തി. താരങ്ങളെത്തിയ ഉത്തരയുടെ വിവാഹനിശ്ചയ ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആശയ്ക്ക് പിന്നാലെ ഉത്തരയും സിനിമയിൽ അരങ്ങേറ്റം നടത്തിയിരുന്നു. മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രത്തിലാണ് ഉത്തര അഭിനയിച്ചത്.ഇടയ്ക്കിടെ മക്കളുടെ വിശേഷങ്ങൾ ആശ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഉത്തരയേ കൂടാതെ കീർത്തന എന്നു പേരുള്ള ഒരു മകൾ കൂടി ആശയ്ക്കുണ്ട്. 





ഉത്തരയ്ക്കൊപ്പമുള്ള നൃത്ത വീഡിയോകളും ആശ പലപ്പോഴായി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കാറുണ്ട്.  ചുവപ്പ് നിറത്തിലെ ലെഹങ്കയായിരുന്നു ഉത്തരയുടെ വേഷം. ചുവപ്പ് നിറത്തിലെ ഡിസൈനർ സാരിയിൽ ആശയും ചടങ്ങിൽ തിളങ്ങി. വെളുപ്പ് നിറത്തിലെ ലെഹങ്കയണിഞ്ഞായിരുന്നു ഉത്തരയുടെ സഹോദരി കീർത്തന വേദിയിലെത്തിയത്. അതിമനോഹരിയായ ഉത്തരയ്ക്കും വരനും ആശംസകൾ അറിയിക്കുകയാണ് സോഷ്യൽ മീഡിയ. അഭിനയം, ഡാൻസർ, മോഡൽ തുടങ്ങിയ തന്റെ പാഷനൊപ്പം മുന്നോട്ടു പോകണമെന്നാണ് ആഗ്രഹമെന്ന് മുൻപ് അഭിമുഖത്തിൽ ഉത്തര പറഞ്ഞിരുന്നു.

Find out more: