രാജ്യത്ത് കൊറോണ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ, സംസ്‌ഥാനത്തുള്ള എല്ലാ ബാറുകളും അടച്ചിടാൻ ഉത്തരവായി. ഐഎംഎ ആണ് ഉത്തരവിട്ടത്. എന്നാലും ആളുകൾ കൂടി നിന്നുകൊണ്ട് നിരവധി ബാറുകൾ
തുറന്ന് പ്രവർത്തിക്കുന്നുണ്ട് . ഈ സാഹചര്യം ഒഴിവാക്കാനാണ് ഇത്തരമൊരു നടപടി. ആളുകൾ കൂടുന്ന സ്ഥലങ്ങളെല്ലാം അടച്ചിടണം. വീടിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണം
മതപരമായ ചടങ്ങുകളും ആചാരങ്ങളും ഒഴിവാക്കാൻ സമുദായ നേതാക്കൾ ചർച്ചകൾ നടത്തണമെന്നും ഐഎംഎ അറിയിച്ചു.കൊറോണ വൈറസ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ബാറുകൾ ഉൾപ്പെടെയുള്ള ആളുകൾ കൂട്ടം കൂടുന്ന സ്ഥലങ്ങൾ അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള സംസ്ഥാന ശാഖയുടെ കൊറോണ കണ്‍ട്രോള്‍ സെല്‍ യോഗം വ്യക്തമാക്കി. സ്‌കൂളുകളും കോളേജുകളും അടച്ചിടാനുള്ള തീരുമാനം മികച്ചതാണ്.
അതേസമയം തിരുവനന്തപുരത്ത് രണ്ടു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.5468 പേര്‍ നിരീക്ഷണത്തിലും, 277 പേര്‍ ആശുപത്രിയിലും. ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 69 പേരെയാണ്.ഏകദേശം, 1715 സാമ്പിളുകള്‍ പരിശോധനയ്‍ക്ക് അയച്ചത് 1132 രോഗബാധയില്ലെന്ന് ഉറപ്പാക്കിയിരുന്നു.അതെ സമയം ബാക്കി ഫലത്തിനായി കാക്കുന്നു. മൊത്തത്തിൽ
19 പേര്‍ക്ക് കൊറോണ വൈറസ് സ്‌ഥിരീകരിച്ചു.
3 പേര്‍ക്ക് അസുഖം മാറി, ഹോംസ്‌റ്റേകളിലും നിരവധിപേരെ റിസോര്‍ട്ടുകളിലും വിദേശികളെ നിരീക്ഷിക്കുന്നുമുണ്ട്. കൊറോണ വൈറസ് ബാധയില്‍ രാജ്യത്ത് ആകെ 80 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. കൊവിഡ് 19 മായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കാനായി 24 മണിക്കൂറും ലഭ്യമാകുന്ന 2 അടിന്തര നമ്പറുകള്‍ ഇറ്റലിയിലുള്ള ഇന്ത്യന്‍ എംബസി പുറത്തുവിട്ടു .
റോമിലെ വിമാനത്താവളത്തിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ എംബസി അധികൃതര്‍ കാണുകയും അവരെ സഹായിക്കാനായി ഇന്ത്യന്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികളെ കുറിച്ച് അറിയിക്കുകയും ചെയ്തു. റോമില്‍ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാരുമായി എംബസി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുകയും പതിവായി അപ്‌ഡേറ്റുകള്‍ നല്‍കുകയും ചെയ്യും.
മാത്രമല്ല, ഭക്ഷണവും മറ്റും നല്‍കുന്നതിന് കമ്മ്യൂണിറ്റി നേതാക്കളുമായി പ്രവര്‍ത്തിക്കുകയും ചെയ്യും. ഇതിനോടകം തന്നെ ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ ടീം റോമിലെത്തിയിട്ടുണ്ട്.ഈ സമയത്ത്, ഹോട്ടൽ ജീവനക്കാർ ഉൾപ്പെടെ 26 ഓളം ആളുകൾ ഹോട്ടലിൽ ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന മുഴുവൻ ഹോട്ടൽ ജീവനക്കാരും ജില്ലയിലെ ആരോഗ്യ വിഭാഗത്തിൻറെ നിരീക്ഷണത്തിലാണ്. രാത്രി 11.45 മുതൽ 12.45 വരെയുള്ള സമയത്ത് ഹോട്ടലിൽ ഉണ്ടായിരുന്നവർ എത്രയും പെട്ടെന്ന് ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതാണ്.
കൺട്രോൾറൂം നമ്പറുകൾ : 0495 2371002, 2371471.രാമനാട്ടുകര റാപ്പിഡ് റെസ്പോൺസ് ടീം പോലീസിന്റെ സഹായത്തോടെ വൈദ്യരങ്ങാടി മലബാർ പ്ലാസ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ കൊറോണ രോഗബാധ സ്ഥിരീകരിച്ച വ്യക്തി രാത്രി കൃത്യം 12 മണിക്ക് ഹോട്ടലിൽ പ്രവേശിക്കുകയും 12.24ന് ഹോട്ടലിൽ നിന്ന് ഇറങ്ങിയതായും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.. കര്‍ണാടകയില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്തെ മാളുകള്‍, സിനിമാ തിയേറ്റര്‍, പബ്ബുകള്‍, വിവാഹ ചടങ്ങുകള്‍, ആള്‍ക്കൂട്ട പങ്കെടുക്കുന്ന മറ്റു പരിപാടികള്‍ എന്നിവ അടുത്ത ഒരാഴ്ചത്തേക്ക് നിരോധിച്ചതായി മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു.ഇറാനില്‍ നിന്ന് ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം മുംബൈയിലെത്തി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.08 നാണ് വിമാനം മുംബൈ വിമാനത്താവളത്തിലാണ്. കൊറോണ ഭീതിയെ തുടര്‍ന്ന് ഇറാനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടിയുടെ ഭാഗമായാണിത്. സംസ്ഥാനത്തെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിൽ ചര്‍ച്ച തുടരുന്നു.
പ്രതിപക്ഷം കൊവിഡ് 19 നേരിടാനുള്ള ആരോഗ്യവകുപ്പിൻ്റെ പ്രവര്‍ത്തനങ്ങൾക്കൊപ്പമുണ്ടെന്നുംഎന്നാൽ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ അംഗീകരിക്കണമെന്നും എം കെ മുനീര്‍ എംഎൽഎ ആവശ്യപ്പെട്ടു. വിമാനത്താവളങ്ങൾക്കു പുറമെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ബസിലും ട്രെയിനിലും വരുന്നവരിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ ക്വാറൻ്റൈനിലേയ്ക്ക് മാറ്റണമെന്ന് എം കെ മുനീര്‍ ആവശ്യപ്പെട്ടു. രണ്ടാം ഘട്ടത്തിൽ കൊറോണ വൈറസ് നേരിടുന്നതിൽ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് അനിൽ അക്കര ആരോപിച്ചു.
click and follow Indiaherald WhatsApp channel